കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇടുക്കി എന്തായാലും മിടുക്കിയാകുമെന്ന് ഉറപ്പ്... അത് എല്‍ഡിഎഫിനോ യുഡിഎഫിനോ?

  • By Desk
Google Oneindia Malayalam News

യുഡിഎഫിന് ഉറപ്പായ തൊടുപുഴയും എല്‍ഡിഎഫിന് മുന്‍തൂക്കമുളള ഉടുമ്പഞ്ചോലയും. എങ്ങോട്ടു തിരിയുമെന്നറിയാതെ ഇടുക്കിയും പീരുമേടും ദേവികുളവും. പോളിംഗ് ബൂത്തിനടുത്തെത്തുമ്പോള്‍ ഇടുക്കിയുടെ മനസ് ഇങ്ങനെയാണ്.

നിലവില്‍ അഞ്ച് മണ്ഡലങ്ങളില്‍ മൂന്നിടത്ത് എല്‍ഡിഎഫും രണ്ടിടത്ത് യുഡിഎഫുമാണ്. കോണ്‍ഗ്രസിന് സ്വന്തമായി ഒരു എംഎല്‍എ പോലും ഇല്ലാത്ത ജില്ലയെന്ന പേരുദോഷവുമുണ്ട്. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടും പരിസ്ഥിത ലോല പ്രദേശത്തിന്റെ ആധിയും, അടുത്ത തലമുറയില്‍ പോലും പരിഹരിക്കാന്‍ സാധ്യതയില്ലാത്ത പട്ടയപ്രശനങ്ങളും ഈ തിരഞ്ഞെടുപ്പിലും ഇടുക്കിയില്‍ അലയടിച്ചു.

Idukki Map

പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ജില്ലയില്‍ വീശിയടിച്ച 58,931 വോട്ടിന്റെ ഇടതുമുന്നേറ്റത്തിന്റെ കരുത്ത് പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ കുറഞ്ഞിരുന്നു. ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ അനുസരിച്ച് യുഡിഎഫിന് 2,75,451 വോട്ടും എല്‍ഡിഎഫിന് 1,63,741 വോട്ടും ലഭിച്ചു. ഇത്തവണ ബിഡിജെഎസിന്റെ കരുത്തില്‍ എന്‍ഡിഎ എത്തിയപ്പോള്‍ മലയോരത്തെ മൂന്നു മണ്ഡലങ്ങളില്‍ ത്രികോണ മല്‍സര പ്രതീതി. തമിഴ് മേഖലയില്‍ എഐഎഡിഎംകെ കവര്‍ന്നെടുക്കുന്ന വോട്ടുകള്‍ ദേവികുളത്തും പീരുമേട്ടിലും നിര്‍ണായകം. പഴയ കരുത്തില്ലെങ്കിലും പൊമ്പിളൈ ഒരുമൈ സാന്നിധ്യം ദേവികുളത്തെ ഫലത്തെ ബാധിക്കും.

അടുത്ത പേജില്‍:ഒഴുക്കും അടിയൊഴുക്കും ഇല്ലാതെ തൊടുപുഴഅടുത്ത പേജില്‍:ഒഴുക്കും അടിയൊഴുക്കും ഇല്ലാതെ തൊടുപുഴ

English summary
Assembly Election 2016: Idukki round up... who will get the chance?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X