വിഎസിന്റെ യുദ്ധങ്ങള്‍ ഉമ്മന്‍ ചാണ്ടി കാണാനിരിയ്ക്കുന്നതേയുള്ളൂ... ഇതൊക്കെ എന്ത്!!!
അടുത്ത കാലം വരെ വിഎസ് അച്യുതാനന്ദന്‍ ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയകളില്‍ ഉണ്ടായിരുന്നില്ല. അതുവരെ നമ്മുടെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തന്നെ ആയിരുന്നു സോഷ്യല്‍ മീഡിയയിലെ താരം. എന്നാല്‍ വിഎസ് അച്യുതാനന്ദന്‍ ഫേസ്ബുക്കിലെത്തിയപ്പോള്‍ കളി മാറി. മറ്റ് രാഷ്ട്രീയ നേതാക്കളെയെല്ലാം പിന്നിലാക്കി വിഎസ് അതി വേഗം ബഹുദൂരം മുന്നിലാണ്.
സോഷ്യല്‍ മീഡിയയില്‍ വിഎസും ഉമ്മന്‍ ചാണ്ടിയും തമ്മില്‍ നടക്കുന്ന വാക് പോരാണ് ഇപ്പോള്‍ പ്രധാന ചര്‍ച്ചാവിഷയം. ഉമ്മന്‍ ചാണ്ടിയുടെ ചോദ്യങ്ങള്‍ക്കൊക്കെ വിഎസ് കണക്കിന് മറുപടി നല്‍കും. എന്നാല്‍ വിഎസ് ചോദിയ്ക്കുന്ന ചോദ്യങ്ങള്‍ക്ക് ഉമ്മന്‍ ചാണ്ടിയുടെ മറുപടികള്‍ അത്ര പോരെന്നാണ് വിലയിരുത്തല്‍.

എന്തായാലും ഒരു കാര്യം ഉറപ്പാണ് , മാധ്യമങ്ങള്‍ ഇപ്പോള്‍ അതീവ ശ്രദ്ധയോടെ നിരീക്ഷിയ്ക്കുന്ന ഫേസ്ബുക്ക് പേജുകളില്‍ ഒന്ന് വിഎസ് അച്യുതാനന്ദന്റേതാണ്. ലേറ്റായി വന്നാലും ലേറ്റസ്റ്റ് ആയി വരും എന്ന സിനിമ ഡയലോഗ് പോലെയാണ് സോഷ്യല്‍ മീഡിയയിലെ വിഎസിന്റെ പേജിന്റെ അവസ്ഥ.
പേജ് തുടങ്ങി ദിവസങ്ങള്‍ക്കകം തന്നെ വിഎസിന്റെ ലൈക്ക് ഒന്നര ലക്ഷം കവിഞ്ഞിരിയ്ക്കുന്നു. ദിനം പ്രതി അത് കൂടിക്കൊണ്ടിരിയ്ക്കുകയും ആണ്. കേരളത്തിലെ മറ്റൊരു രാഷ്ട്രീയ നേതാവിന്റെ ഫേസ്ബുക്ക് പേജിലും കാണാന്‍ സാധിയ്ക്കാത്ത വിധെ രാഷ്ട്രീയ ഇടപെടലുകളാണ് വിഎസ് തന്റെ പേജിലൂടെ നടത്തുന്നത്. അടുത്ത കാലത്തായി ഏറ്റവും അധികം ഷെയര്‍ ചെയ്യപ്പെടുന്നതും വിഎസിന്റെ പോസ്റ്റുകള്‍ തന്നെ.
93 വയസ്സിന്റെ 'വാര്‍ദ്ധക്യത്തില്‍' സോഷ്യല്‍ മീഡിയയിലെത്തിയ വിഎസിനെ ചെറുതായി കണ്ടവരൊക്കെ ഇപ്പോള്‍ വിയര്‍ക്കുകയാണ്. വിഎസിനെ പ്രതിരോധിയ്ക്കാനാകാതെ ഉമ്മന്‍ ചാണ്ടി കുറച്ച് വിയര്‍ക്കുന്നും ഉണ്ട്.
മണ്ണിലിറങ്ങിയുള്ള വിഎസിന്റെ സമരങ്ങള്‍ മലയാളികള്‍ക്ക് പരിചിതമാണ്. ഇനി സോഷ്യല്‍ മീഡിയയിലെ വിഎസിന്റെ യുദ്ധങ്ങള്‍ നാം കാണാനിരിയ്ക്കുന്നതേയുള്ളൂ...












Click it and Unblock the Notifications