Get Updates
Get notified of breaking news, exclusive insights, and must-see stories!

ആദ്യമേ ചോദിച്ചുവാങ്ങിയ ഉമ്മന്‍ ചാണ്ടി... കണക്കിന് കൊടുത്തത് വിഎസ്

വിഎസ് സോഷ്യല്‍ മീഡിയ അക്കൗണ്ട് തുടങ്ങിയതും വെബ് പേജ് തുടങ്ങിയതും എല്ലാം കേരളത്തില്‍ വലിയ വാര്‍ത്തയായിരുന്നു. അപ്പോഴാണ് ഉമ്മന്‍ ചാണ്ടി അതിനെ പരിഹസിച്ച് രംഗത്തിറങ്ങിയത്. പഴയ കമ്പ്യൂട്ടര്‍ സമരം കേരളത്തിന്റെ ഐടി വികസനത്തെ പിറകോട്ടടിച്ചുവെന്നും ഉമ്മന്‍ ചാണ്ടി കുറ്റപ്പെടുത്തി.

എതിരാളികള്‍ക്ക് ചുട്ടമറുപടി പ്രസംഗങ്ങളിലൂടെ നല്‍കുന്ന വിഎസ് അച്യുതാനന്ദന്‍ സോഷ്യല്‍ മീഡിയയിലും ആ പതിവ് തെറ്റിച്ചില്ല. ഉമ്മന്‍ ചാണ്ടിയുടെ പിന്‍കാല്‍ സല്യൂട്ട് എന്ന പേരിലായിരുന്നു ആദ്യ അടി.

VS Achuthanandan

ഇന്‍ഫോ പാര്‍ക്ക് ആക്രി വിലയ്ക്ക് സ്മാര്‍ട്ട് സിറ്റിയ്ക്ക് വില്‍ക്കാന്‍ ശ്രമിച്ച ഉമ്മന്‍ ചാണ്ടി ഐടി വികസനത്തെ കുറിച്ച് വാചാലനാകുന്നതും താന്‍ വെബ് പേജ് തുടങ്ങിയതിനെ പരിഹസിയ്ക്കുന്നതും കണ്ടാമൃഗത്തിനേക്കാള്‍ ചര്‍മ ശക്തി ഉള്ളതുകൊണ്ടാണ് എന്നായിരുന്നു വിഎസ് പ്രതികരിച്ചത്.

ഇതാ വിഎസിന്റെ പോസ്റ്റ് വായിക്കൂ....

ഉമ്മൻ ചാണ്ടിയുടെ പിൻകാൽ സല്യൂട്ട് !!?

28000 മലയാളികൾക്ക് അഞ്ച് വർഷം കൊണ്ട് ജോലി ലഭിച്ച Infopark ആക്രി വിലയ്ക്ക് സ്മാർട്ട് സിറ്റിക്ക് വിറ്റ് തുലയ്ക്കാൻ ശ്രമിച്ച മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഇപ്പോഴത്തെ IT വികസനത്തെപ്പറ്റി വാചാലനാകുന്നതും ഞാൻ വെബ്ബ് പേജ് തുടങ്ങിയതിനെ പരിഹസിക്കുന്നതും കാണ്ടാമൃഗത്തിനെക്കാൽ ചർമശക്തി ഉള്ളത് കൊണ്ടാണ്.

ഉമ്മൻ ചാണ്ടിയുടെ പിൻകാൽ കൊണ്ടുള്ള ഈ സല്യൂട്ട് ചെറുപ്പക്കാരോടുള്ള വെല്ലുവിളിയാണ്. ഉമ്മൻ ചാണ്ടിക്ക് എല്ലാറ്റിനും എന്ന പോലെ IT-യും ഒരു വില്പന ചരക്കാണ്. അതിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ് തെറ്റുകൾ ഉണ്ടെങ്കിൽ അത് തിരുത്തി മുന്നോട്ട് പോകുന്നവരാണ് കമ്മ്യൂണിസ്റ്റ്കാർ. അല്പം ചരിത്രത്തിലേക്ക് കടക്കാം.

LDF സർക്കാരുമായി ഉണ്ടാക്കിയ കരാറുനനുസരിച്ച് സ്മാർട്ട് സിറ്റി 2016-ൽ പണി പൂർത്തിയാക്കേണ്ടതായിരുന്നു. അങ്ങനെ 33000 പേർക്ക് ജോലി ലഭിക്കുമായിരുന്നു. 2013-ൽ പൂർത്തിയാക്കേണ്ട ഒന്നാം ഘട്ടമാണ് ഇപ്പോൾ പൂർത്തിയാക്കിയെന്ന് വീമ്പടിക്കുന്നത്. ഉത്ഘാടന മാമാങ്കം നടത്തിയ ഈ സ്ഥലത്ത് ഒരു വലിയ കമ്പനി പോലും വന്നിട്ടില്ല.

വന്നതാകട്ടേ ചില തട്ടുകടകളും ബാർബർഷോപ്പുകളും മാത്രം. അവിടെ പോയി നോക്കുന്ന ആർക്കും ഇത് മനസ്സിലാകും. മുഖ്യമന്ത്രി നിങ്ങളുടെ ഉളുപ്പില്ലായ്മയ്ക്ക് മുന്നിൽ ഞാൻ നമസ്ക്കരിക്കുന്നു. ഇന്ത്യയിലെ തന്നെ ആദ്യത്തെ ഐ.റ്റി. പാർക്ക് തിരുവനന്തപുരത്ത് തുടക്കം കുറിച്ചത് ഇടത്പക്ഷ സർക്കാരാണെന്ന് ഗൂഗിളിൽ സർച്ച് ചെയ്താൽ താങ്കൾക്ക് മനസ്സിലാകും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+