എല്ലാം കാറ്റാടിമരത്തിന്റെ മൂട്ടില്‍ പോയിനോക്കണോ മുഖ്യമന്ത്രീ...
വിഎസ് പരിസഹിച്ചിട്ടും ഉമ്മന്‍ ചാണ്ടിയുടെ ഭാഗത്ത് നിന്ന് കൃത്യമായ ഒരു ഉത്തരവും വന്നില്ല. അതോടെ വിഎസ് അവസാനിപ്പിയ്ക്കും എന്നാണ് എല്ലാവരും കരുതിയത്. എന്നാല്‍ സംഭവിച്ചത് മറ്റൊന്നായിരുന്നു.
പാമോയില്‍ കേസില്‍ നിയമസഭയില്‍ കെ കരുണാകരെ പ്രതിരോധിയ്ക്കാന്‍ ഉമ്മന്‍ ചാണ്ടി ശ്രമിച്ചില്ല എന്നതായിരുന്നു വിഎസിന്റെ ആരോപണങ്ങളില്‍ ഒന്ന്. വിഎസിന്റെ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം ഔദ്യോഗിക രേഖകളാണ്. അതുകൊണ്ട് ഉത്തരം പറയേണ്ട കാര്യമില്ലെന്നായിരുന്നു ഉമ്മന്‍ ചാണ്ടി പ്രതികരിച്ചത്.

ഇതിനേയും വിഎസ് കണക്കറ്റ് പരിഹസിച്ചു. ഒരു കോടതി കഥ പറഞ്ഞുകൊണ്ടായിരുന്നു വിഎസിന്റെ പരിഹാസം. അത് ഇങ്ങനെ ആയിരുന്നു....
ഇതിനെ ഉഡായിപ്പ് എന്നല്ലാതെ മറ്റെന്ത് പറയാൻ !!
എന്റെ പോസ്റ്റിലൂടെ ഞാൻ ഉന്നയിച്ച ചോദ്യങ്ങൾക്ക് ഇന്നെങ്കിലും മുഖ്യമന്ത്രി ശ്രീ.ഉമ്മൻ ചാണ്ടി മറുപടി പറയും എന്നാണ് പ്രതീക്ഷിച്ചത്. അദ്ദേഹത്തിന്റെ മറുപടി രണ്ട് വാചകങ്ങളിൽ ഒതുങ്ങി. "വി.എസ് ന്റെ ചോദ്യങ്ങൾക്കുള്ള ഉത്തരം ഔദ്യോഗിക രേഖകളാണ് അതിനാൽ ഉത്തരം പറയേണ്ട കാര്യമില്ല". ഇതായിരുന്നു ഉമ്മൻ ചാണ്ടിയുടെ മറുപടി.
1992 മാർച്ചിൽ പാമോയിൽ അഴിമതി ആരോപണം നിയമസഭയിൽ ഉന്നയിക്കപ്പെട്ടപ്പോൾ ധനമന്ത്രി ആയിരുന്ന ഉമ്മൻ ചാണ്ടി ആ ദിവസങ്ങളിൽ മുഖ്യമന്ത്രി കരുണാകരനെ പ്രതിരോധിക്കാൻ ശ്രമിച്ചില്ല എന്നാണ് നിയമസഭ രേഖകൾ തെളിയിക്കുന്നത് എന്നാണ് ഞാൻ പറഞ്ഞത്. മറിച്ചാണെങ്കിൽ നിയമസഭാ രേഖകൾ ഉദ്ധരിച്ച് ഉമ്മൻ ചാണ്ടി മറുപടി പറയണം. അതിന് അദ്ദേഹം തയ്യാറല്ല.
ഒരു കോടതി കഥയാണ് എനിക്ക് ഓർമ വരുന്നത്. ഒരു വക്കിൽ കോടതിയിൽ തന്റെ വാദമുഖങ്ങൾ നിരത്തുകയായിരുന്നു. അപ്പോൾ കോടതി വാദമുഖങ്ങൾക്ക് ആധാരമായ രേഖകൾ എവിടെ എന്ന് ചോദിച്ചു. "അത് കാറ്റാടി മരത്തിന്റെ മൂട്ടിലുണ്ട്" എന്നായിരുന്നു വക്കീലിന്റെ മറുപടി. ഇത് കേട്ട് കരയണോ ചിരിക്കണോ എന്നറിയാതെ കോടതി "ഞാൻ കാറ്റാടി മൂട്ടിൽ പോയി നോക്കണമോ'' എന്ന് ആരാഞ്ഞതായാണ് കഥ.
എന്റെ ചോദ്യങ്ങrൾക്ക് ഉത്തരം പറയുന്നതിന് പകരം ഇന്നും ചില പുതിയ ചോദ്യങ്ങൾ ഉമ്മൻ ചാണ്ടി ഉന്നയിച്ചിട്ടുണ്ട്. പഴയ കേസുകൾ തീർത്തിട്ട് പോരെ പുതിയ കേസുകളെടുക്കാന്‍!!.












Click it and Unblock the Notifications