Get Updates
Get notified of breaking news, exclusive insights, and must-see stories!

ദയവുചെയ്ത് ബോറടിപ്പിയ്ക്കരുത്... വിഎസിനെ മാത്രമല്ല, കാണികളേയും

കോടതിയില്‍ നിന്ന് പ്രതികൂലമായ പരാമര്‍ശം വന്നപ്പോള്‍ ഉമ്മന്‍ ചാണ്ടി കളം മാറ്റിച്ചവിട്ടി. തന്നെ കുറിച്ച് അപവാദം പറയുന്ന വിഎസ് അച്യുതാനന്ദനെ ജനങ്ങള്‍ കൈകാര്യം ചെയ്‌തോളും എന്നാരുന്നു ഉമ്മന്‍ ചാണ്ടി പ്രതികരിച്ചത്.

ഉമ്മന്‍ ചാണ്ടിയുടെ ഈ പ്രതികരണത്തെ പല രീതിയിലാണ് ആളുകള്‍ വിലയിരുത്തിയത്. അക്രമത്തിന് ആഹ്വാനം ചെയ്യുന്നതാണ് ആ പ്രതികരണം എന്ന് പലരും വിമര്‍ശിച്ചു. എന്നാല്‍ ഉമ്മന്‍ ചാണ്ടി ഉദ്ദേശിച്ചത് എന്തായിരുന്നു എന്ന് അദ്ദേഹം തന്നെ വ്യക്തമാക്കേണ്ടതുണ്ട്.

VS Achuthanandan

എന്തായാലും വിഎസ് അച്യുതാനന്ദന്‍ ഉമ്മന്‍ ചാണ്ടിയെ ഇക്കാര്യത്തില്‍ തെറ്റിദ്ധരിച്ചില്ല. പക്ഷേ വിഎസിന്റെ പരിഹാസത്തിന് മാത്രം ഒരു കുറവും ഇല്ല. ഈ പോസ്റ്റ് എഴുതിയത് വിഎസ് അച്യുതാനന്ദന്‍ തന്നെയാണോ എന്ന് ചിലരെങ്കിലും സംശയിച്ചാല്‍ കുറ്റം പറയാന്‍ പറ്റില്ല. കാരണം ഒരു ട്രോളിന്റെ സ്വഭാവം പോലും ഉണ്ടായിരുന്നു ആ പോസ്റ്റിന്...

കാണികളെയും എന്നെയും ബോറടിപ്പിക്കരുത്.

മുഖ്യമന്ത്രി ശ്രീ ഉമ്മൻ ചാണ്ടി എന്റെ വായ് പൊത്തി പിടിക്കാൻ ജനങ്ങളെ ഇറക്കും എന്ന് പ്രഖ്യാപിച്ചതായി കണ്ടു. എനിക്കെതിരെ അക്രമം നടത്താനുള്ള ആഹ്വാനമായി ചിലർ ഇത് കാണുന്നുണ്ടെങ്കിൽ അവരെ കുറ്റപ്പെടുത്താൻ കഴിയില്ല. ഉമ്മൻ ചാണ്ടി ഒരു പക്ഷേ ഉദ്ദേശിച്ചത് അതായിരിക്കില്ല.

VS Achuthanandan

തിരഞ്ഞെടുപ്പ് ഗോദായിൽ നിന്ന് ഓടി ഒളിച്ച ഉമ്മൻ ചാണ്ടി വീണ്ടും യഥാർത്ഥ ഗോദയിലേക്ക് തിരിച്ച് വരണം എന്ന് ഞാൻ പറഞ്ഞിരുന്നു. അങ്ങനെ തിരിച്ച് വരുന്നതിന്റെ ഭാഗമായാണ് ഉമ്മൻ ചാണ്ടി ഇങ്ങനെ പറഞ്ഞതെന്നാണ് ഞാൻ കരുതുന്നത്.

പക്ഷേ ഇവിടെയും ഉമ്മൻ ചാണ്ടി ഗോദയിലേക്ക് കടക്കുന്നില്ല. കാണികളെ ഗോദയിലേക്ക് ഇറക്കാനാണ് ശ്രമം.

കാണികളെ ഗോദയിലിറക്കിയുള്ള കളിയല്ല തിരഞ്ഞെടുപ്പ്. അവർ അന്തിമമായി വിധി എഴുതാൻ ഉള്ളവരാണ്. ചുമ്മാതെ േഗ്വാ ഗ്വാ വിളിച്ച് ഗോദയ്ക്ക് ചുറ്റും ഓടികൊണ്ടിരുന്ന് എന്നെയും കാണികളെയും ബോറടിപ്പിക്കരുത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+