ഗോദ മാറിക്കയറിയ ഉമ്മന്‍ ചാണ്ടി... അഥവാ കോടതിയില്‍ നിന്ന് കിട്ടിയതിന്റെ ബാക്കി
വിഎസിനെതിരെ കോടതിയില്‍ പോയ ഉമ്മന്‍ ചാണ്ടിയ്ക്കാണ് പണികിട്ടിയത്. കോടതിയെ രാഷ്ട്രീയ കളിയ്ക്കുള്ള വേദിയാക്കരുതെന്നാണ് കോടതി പറഞ്ഞത്.
തുടര്‍ന്നും തനിയ്‌ക്കെതിരെ അപവാദ പ്രസംഗം നടത്തുന്നതില്‍ നിന്ന് വിഎസ് അച്യുതാനന്ദനെ തടയണം എന്നും ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടിരുന്നു. അതും കോടതി തള്ളി. ഇതോടെ വിഎസിന്റെ ആവേശം കൂടിയെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ
ഗോദമാറിക്കയറി ഉമ്മന്‍ ചാണ്ടി എന്ന പേരിലാണ് വിഎസിന്റെ അടുത്ത ഫേസ്ബുക്ക് പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. ഉത്തരം മുട്ടിയപ്പോള്‍ തിരഞ്ഞെടുപ്പ് ഗോദായില്‍ നിന്ന് ഒളിച്ചോടാന്‍ ശ്രമിച്ച മുഖ്യമന്ത്രിയ്ക്ക് കിട്ടേണ്ടത് കിട്ടി എന്നായിരുന്നു ആ പോസ്റ്റ്.

പ്രിയപ്പെട്ട ഉമ്മന്‍ ചാണ്ടീ... തിരഞ്ഞെടുപ്പ് ഗോദയിലേയ്ക്ക് തിരിച്ചുവരൂ. ഒളിച്ചോടി മാളത്തില്‍ ഒളിയ്ക്കാന്‍ ശ്രമിയ്ക്കുന്നത് ഭീരുത്വമാണെന്നും വിഎസ് പരിഹസിയ്ക്കുന്നു.
ഗോദമാറി കയറിയ ഉമ്മൻ ചാണ്ടി!!
ഉത്തരം മുട്ടിയപ്പോൾ തിരഞ്ഞെടുപ്പ് ഗോദാ യിൽ നിന്നും ഒളിച്ചോടാൻ ശ്രമിച്ച മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് കിട്ടേണ്ടത് കിട്ടി.
എനിക്കെതിരെ ഉമ്മൻ ചാണ്ടി ഫയൽ ചെയ്ത മാനനഷ്ട കേസ് ഇന്ന് തിരുവനന്തപുരം ജില്ലാ അഡീഷണൽ സെഷൻസ് കോടതിയുടെ പരിഗണയ്ക്ക് വന്നു. തന്റെ മാനം ഉറപ്പിക്കുന്നതിനെക്കാൾ എന്റെ വായ് പൊത്തി പിടിക്കണമെന്നാണ് കോടതിയോട് അദ്ദേഹം ആവശ്യപ്പെട്ടത്. കോടതി ആ അവശ്യം കൈയ്യോടെ തള്ളി. കോടതിയെ രാഷ്ട്രീയ കളിക്കുള്ള വേദിയാക്കരുതെന്ന് രൂക്ഷ വിമർശനവും നടത്തി.

ചുരുക്കത്തിൽ ഉമ്മൻ ചാണ്ടി ഗോദ മാറി കയറി!
പ്രിയപ്പെട്ട ഉമ്മൻ ചാണ്ടി, തിരഞ്ഞെടുപ്പ് ഗോദയിലേക്ക് മടങ്ങി വരൂ. ഒളിച്ചോടി മാളത്തിൽ ഒളിക്കാൻ ശ്രമിക്കുന്നത് രാഷ്ട്രീയ ഭീരുത്വമാണ്. അതും ഈ തിരഞ്ഞെടുപ്പ് കാലത്ത്.
ഉത്തരം മുട്ടുംമ്പോൾ കൊഞ്ഞണം കാണിക്കുന്ന പോലെ താങ്കൾ കുറെ വെല്ലുവിളികൾ നടത്തിയിട്ടുണ്ട്. സന്തോഷത്തോടെ ഞാൻ അവയൊക്കെ ഏറ്റെടുക്കുന്നു. ഇവിടെ വിധികർത്താക്കൾ ജനങ്ങളാണ്. എന്നിട്ടും തിരഞ്ഞെടുപ്പ് അടുത്ത് വരുന്നതോടെ താങ്കൾ ജനങ്ങളെ ഇങ്ങനെ ഭയപ്പെടുന്നത് എന്തിനാണ്? മാനമില്ലാത്തവന്റെ ഭീതിയാണ് അത്. പോർക്കളത്തിൽ നിന്ന് ഓടിയൊളിക്കാൻ ശ്രമിക്കുന്നവന്റെ ഭീതി.
കഴിഞ്ഞ അഞ്ചു കൊല്ലം മുഖ്യമന്ത്രിയായ അങ്ങും കൂട്ടാളികളും ചെയ്തു കൂട്ടിയ അഴിമതികളും അതിക്രമങ്ങളും തീമഴ പോലെ പെയ്തിറങ്ങിയ ഈ കേരള മണ്ണിൽ ജീവിക്കുന്ന ജനങ്ങളെ താങ്കൾ വല്ലാതെ ഭയപ്പെടുന്നു.
ഉമ്മൻ ചാണ്ടി, നിങ്ങളിൽ നിന്ന് ഒളിച്ചോടാൻ നിങ്ങൾക്ക് കഴിയില്ല. ജനങ്ങൾ അത് അനുവദിക്കില്ല.












Click it and Unblock the Notifications