കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐസിസില്‍ ചേര്‍ന്ന ഇന്ത്യക്കാരെ ശിക്ഷിയ്ക്കാന്‍ കഴിയില്ല?

  • By Meera Balan
Google Oneindia Malayalam News

ഓസ്‌ട്രേലിയന്‍ കഫേ ആക്രമണത്തോടെ ലോക രാഷ്ട്രങ്ങള്‍ക്കിടയില്‍ ഇസ്ലാമിക് സ്‌റ്റേറ്റ് പ്രവര്‍ത്തകരോടുള്ള ഭീതി വര്‍ധിച്ചിരിയ്ക്കുകയാണ്. ബ്രിട്ടനില്‍ പോലും ഐസിസിന് ഒട്ടേറെ അനുഭാവികളാണ് ഉള്ളത്. ഇത്തരത്തില്‍ ഏതെങ്കിലും ഒരു അനുഭാവി തിരക്കേറിയ ഹോട്ടലിലോ പൊതുസ്ഥലത്തോ ആക്രമണം നടത്തിയാലോ. ഇത് ഇന്ത്യയിലായാലും സംഭവിയ്ക്കാവുന്ന കാര്യമാണ്.

ഇറാഖിലേയ്ക്ക് പോയ ഐസിസ് പ്രവര്‍ത്തകര്‍ ഇന്ത്യയിലുണ്ട്. ഐസിസിന്റെ ആശയങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ മെഹ്ദി അറസ്റ്റിലായി. മുംബൈ ആക്രമണത്തിന് സമാനമായി എന്ത് കൊണ്ട് ഇന്ത്യയില്‍ ഒരു ഐസിസ് ആക്രമണം നാം മുന്നില്‍ കാണുന്നില്ല. ഐസിസില്‍ ആകൃഷ്ടനായ ഏതെങ്കിലും ഒരു ചെറുപ്പക്കാരന്‍ ഇത്തരമൊരു കൃത്യം ചെയ്താലോ.

ISIS

അതിന് ഐസിസുകാര്‍ തെറ്റ് ചെയ്താല്‍ ഇന്ത്യയില്‍ ശിക്ഷ നടപ്പാക്കാന്‍ സാധിയ്ക്കുമോ. രാജ്യത്ത് ഐസിസിന് നിരോധനം ഏര്‍പ്പെടുത്തിയിട്ടില്ല. ഒരു പക്ഷേ അത്തരമൊരു നിരോധനം ഏര്‍പ്പെടുത്തുന്നതിനെപ്പറ്റി രാജ്യം ചിന്തിയ്‌ക്കേണ്ട ഏറ്റവും നല്ല സമയവും ഇതു തന്നെയാണ്.

യാതൊരു പശ്ചാത്താപമോ ഭയമോ ഇല്ലാതെയാണ് ബെംഗളൂരില്‍ നിന്നും പൊലീസ് ജീപ്പില്‍ കയറി മെഹ്ദി പോയത്. താന്‍ ഒരു കുറ്റവും ചെയ്തിട്ടില്ലെന്നും തന്നെ ശിക്ഷിയ്ക്കാന്‍ രാജ്യത്തിന് കഴിയില്ലെന്നുമാണ് വാദം. കാരണം മെഹ്ദി ഇന്ത്യയില്‍ യാതൊരു കുറ്റകൃത്യവും ചെയ്തിട്ടല്ലത്രേ. ഐസിസ് ഒരു തീവ്രവാദ സംഘടനയല്ലെന്നും ഐസിസ് പോരാട്ടങ്ങള്‍ ഭീകരതയല്ലെന്നും വിശ്വസിയ്ക്കുന്നവരാണ് ചെറുപ്പക്കാരില്‍ അധികവും.

ഐസിസിന്റെ രഹസ്യ പോരാലികളോ മറ്റോ രാജ്യത്ത് ഉണ്ടെങ്കില്‍ മെഹ്ദി ഇപ്പോള്‍ കാട്ടുന്ന ധൈര്യം അവര്‍ക്ക് പ്രചോദനമാകും. ഐസിസിന്റെ പോരാട്ടങ്ങളില്‍ ഏതെങ്കിലും തരത്തില്‍ പങ്കാളികളാകാന്‍ ശ്രമിയ്ക്കുന്നവര്‍ക്ക് ശിക്ഷ ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ ആലോചിയ്ക്കുന്നെങ്കില്‍ അതിന് ഏറ്റവും ഉചിതമായ സമയവും ഇതാണ്.

English summary
Is it time to ban the ISIS in India? Haja Fakkruddin, Areef Majeed and now Mehdi Masroor Biswas- these are all specific cases to the ISIS, which one must remember has a global agenda
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X