കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐസിസില്‍ ചേരുന്ന ഇന്ത്യക്കാരെ എന്തുചെയ്യണം?

  • By Meera Balan
Google Oneindia Malayalam News

ഇന്ത്യയില്‍ നിന്ന് ഐസിസില്‍ ആകൃഷ്ടരാകുന്ന യുവാക്കള്‍ ചെറുതല്ല. ഇറാഖിലേയ്ക്കും സിറിയയിലേയ്ക്കും ഐസിസ് പോരാട്ടങ്ങള്‍ക്കായി പോയവരും മടങ്ങിയെത്തിയവരും ഉണ്ട്. സ്വന്തം രാജ്യത്ത് കുറ്റം ചെയ്തിട്ടില്ലാത്തതിനാല്‍ ഇവര്‍ക്കെതിരെ ശിക്ഷ നടപടികള്‍ നല്‍കിയിട്ടില്ല .

അത് മാത്രമല്ല ഐസിസില്‍ പോയവര്‍ക്കെതിരെ ക്രിമിനല്‍ കുറ്റങ്ങള്‍ ചുമത്തില്ലെന്നും ശിക്ഷ നല്‍കില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിരുന്നു . കൗണ്‍സിലിംഗ് നല്‍കുകയാണ് പ്രധാന രീതി . ഐസിസില്‍ ചേര്‍ന്ന പലരെയും തിരികെ നാട്ടിലെത്തിയാക്കാന്‍ ഇതിനാല്‍ കഴിഞ്ഞു.

ISIS

എന്നാല്‍ ഈ സാഹചര്യങ്ങളും നിയമത്തിലെ അപര്യാപ്തതയും ചൂഷണം ചെയ്ത് നേട്ടം കൊയ്യുന്നവരുടെ എണ്ണത്തിലും കുറവില്ല. ഐസിസിന്റെ ഗ്‌ളോബല്‍ അജണ്ടയില്‍ ആകൃഷ്ടരായിട്ടാണ് യുവാക്കള്‍ പോകുന്നത് . സിറിയയും ഇറാഖും കഴിഞ്ഞാല്‍ ഐസിസിന്റെ അടുത്ത ലക്ഷ്യം അഫ്ഗാനിസ്ഥാനാണെന്ന് വിശ്വസിയ്ക്കുന്നവരാണ് ഏറെയും .

കര്‍ശനമായ നിയമവ്യവസ്ഥയും തീവ്രവാദം സംഘടനയ്ക്ക് നിരോധനവും ഏര്‍പ്പെടുത്തിയാല്‍ രാജ്യത്ത് തീവ്രവാദത്തില്‍ ആകൃഷ്ടരാകുന്ന വലിയൊരു ശതമാനത്തെയും പിന്മാറ്റാന്‍ പറ്റുമെന്നാണ് റോയിലെ മുന്‍ ഉദ്യോഗസ്ഥനായ സിധി സാഹി പറയുന്നത്. എന്നാല്‍ തീവ്രവാദത്തെ പൂര്‍ണമായും ഇല്ലാതാക്കാന്‍ ഈ നിരോധനത്തിലൂടെ കഴിയില്ല .

English summary
Is it time to ban the ISIS in India? Haja Fakkruddin, Areef Majeed and now Mehdi Masroor Biswas- these are all specific cases to the ISIS, which one must remember has a global agenda.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X