വിഷമഴ പെയ്ത നാട്, ഭോപ്പാല്‍ ദുരന്തത്തിന് 30 വയസ്സ്
ഭോപ്പാല്‍: ലോകത്തെ നടുക്കിയ ഒരു വ്യാവസായിക ദുരന്തം ആയിരുന്നു ഭോപ്പാല്‍ ദുരന്തം. ആ ദുരന്തത്തിന്റെ ഓര്‍മ്മയ്ക്ക് ഇന്ന് 30 വര്‍ഷം. വിഷമഴ പെയ്ത നാടായിരുന്നു അന്ന് ഭോപ്പാല്‍. ആ വിഷമഴയില്‍ പൊലിഞ്ഞത് നിരവധി ജീവനുകള്‍. മാരകവിഷം അഭംഗം വരുത്തിയ നാട്. അവിടെ കണ്ട കാഴ്ച്ചകള്‍ ഭീകരവും വേദനയും നിറഞ്ഞതായിരുന്നു. ആ നാട്ടിലെ പക്ഷികളും തുമ്പികളും അണ്ണാറക്കണ്ണന്‍മാരും ചത്തു വീണു. ഇന്നും നീതി കിട്ടാതെ ഒരുപാട് ജീവനുകള്‍ അവിടെ ജീവിക്കുന്നുണ്ട്. പഠനങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും അപ്പുറം ഭോപ്പാലിലെ ദുരിതബാധിതരുടെ ദയനീയ കാഴ്ചകള്‍ക്ക് മുന്നിലും സര്‍ക്കാരിന്റെ കണ്ണ് തുറന്നില്ല എന്നത് അതിശയോക്തിയുളവാക്കുന്നതാണ്.
കുറ്റവാളികള്‍ ഇന്നും വിലസി നടക്കുന്നു. ഫാകടറിയില്‍ നിന്നും ഉയരുന്ന വാതകങ്ങള്‍ മനുഷ്യന് ആപത്താണെന്ന ബോധം ഇന്നും ബഹുരാഷ്ട്ര കമ്പനി മേധാവികള്‍ക്ക് മനസ്സിലായിട്ടില്ല. ഇനി മനസ്സിലായിട്ടും അവര്‍ കണ്ടില്ലെന്ന് നടിക്കുന്നു. ഭോപ്പാല്‍ പോലുള്ള ദുരന്തങ്ങള്‍ നമുക്ക് മുന്നില്‍ ഇന്നും കരി നിഴലായി നില്‍ക്കുമ്പോള്‍ ഇന്നും ഇത്തരം കമ്പനികള്‍ ഉയര്‍ന്നു പൊങ്ങുന്നു, ജനങ്ങള്‍ക്ക് ഭീഷണി ആയി. അമേരിക്കന്‍ ബഹുരാഷ്ട്ര കമ്പനി ആയ യൂണിയന്‍ കാര്‍ബൈഡ് ഇന്ത്യ ലിമിറ്റഡിന്റെ ഭോപ്പാല്‍ ഫാക്ടറി ആയിരുന്നു 1984ല്‍ ജനങ്ങളെ കൊന്ന് ഒടുക്കിയത്.

ദുരന്തത്തിന്റെ മുറിവ് ഉണങ്ങുന്നതിന് മുന്‍പ് യൂണിയന്‍ കാര്‍ബൈഡ് കോര്‍പ്പറേഷനെ ഡൗ കെമിക്കല്‍ കമ്പനി വാങ്ങി എന്നത് കൗതുകകരം. വ്യാവസായിക കുത്തകകള്‍ക്കുവേണ്ടി കേന്ദ്ര സര്‍ക്കാരുകള്‍ വിപത്തിനെ ക്ഷണിച്ചു വരുത്തുകയാണ് ഇന്നും.
ഒരു അപസര്‍പ്പക കഥയിലെ ശാപബാധയേറ്റ നാടുപോലെയായിരുന്നു ഭോപ്പാല്‍. രാത്രി ഉറങ്ങാന്‍ കിടന്നവരെ ഉണര്‍ത്തിയത് പുതിയൊരു ദിവസത്തിലേയ്ക്ക് അല്ലായിരുന്നു. നാടു നശിച്ചാലും കമ്പനികള്‍ ഉയര്‍ന്നു പൊങ്ങണം എന്ന അധികാരികളുടെ മോഹത്തില്‍ എരിഞ്ഞു തീരുന്നത് വെറും സാധാരണക്കാര്‍. ദുരന്തത്തിന് ഇരകളായി രോഗശൈയ്യ്യയില്‍ ഭോപ്പാല്‍ നിവാസികള്‍ ബാക്കി പത്രം പോലെ ഇന്നും ജീവിക്കുന്നു. ഇന്നും ആ നാട്ടിലെ അമ്മമാരുടെ കണ്ണുനീര്‍ തോരാതെ നില്‍ക്കുന്നു.












Click it and Unblock the Notifications