ആരാധകനാണ്, ആ പൊളി ഫിറോസിന്റെ നമ്പര്‍ ഒന്ന് തരുമോ? നോബിയെ വട്ടംകറക്കി പൊളി ഫിറോസ്
ബിഗ് ബോസിന്റെ മൂന്നാം സീസണില്‍ പ്രേക്ഷകരെ ഏറ്റവുമധികം ചിരിപ്പിച്ച താരമായിരുന്നു നോബി മാര്‍ക്കോസ്. കോമഡി സ്‌കിറ്റുകള്‍ അവതരിപ്പിച്ച് വിജയിപ്പിച്ച നോബിയുടെ മിടുക്കായിരുന്നു ബിഗ് ബോസിലും കണ്ടത്. മൂന്നാം സീസണിന്റെ ഫൈനലിലേക്ക് നോബിയെ എത്തിച്ചതും അദ്ദേഹത്തിന്റെ കൗണ്ടറടികളായിരുന്നു. എട്ട് ഫൈനലിസ്റ്റുകളില്‍ ഒരാളായിരുന്നു നോബി. ഇപ്പോഴിതാ നോബിയെ പൊളി ഫിറോസ് പ്രാങ്ക് ചെയ്തിരിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ വൈറലാണ് ഈ വീഡിയോ.
ലോകകപ്പ് വിജയത്തിന്റെ 38ാം വാർഷികാഘോഷം- ചിത്രങ്ങൾ

ഫിറോസിന്റെ പ്രാങ്ക്
പൊളി ഫിറോസ് തന്റെ ഡിഎഫ്‌കെ എന്ന ചാനലിലൂടെ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ബിഗ് ബോസ് താരങ്ങളെ പ്രാങ്ക് ചെയ്യുന്നുണ്ട്. ഈ വീഡിയോയും യുട്യൂബ് വഴി ഫിറോസ് ഖാന്‍ പുറത്തുവിടാറുണ്ട്. ഇപ്പോള്‍ നോബിയെയാണ് പ്രാങ്ക് ചെയ്തിരിക്കുന്നത്. ഞാന്‍ നോബിയുടെ കടുത്ത ആരാധകനാണ് എന്ന് പറഞ്ഞായിരുന്നു ഫിറോസ് കോള്‍ ചെയ്തത്. ആ കോളില്‍ നോബി വീഴുകയും ചെയ്തു.

നമ്പര്‍ എടുത്ത് ഗൂഗിളില്‍ ഇട്ടു
എന്റെ ഫോണ്‍ നമ്പര്‍ ആരോപ എടുത്ത് ഗൂഗിള്‍ ഇട്ടെന്ന് ആരാധകനാണെന്ന് കരുതി ഫിറോസിനോട് നോബി പറഞ്ഞു. അതുകൊണ്ട് ഇപ്പോള്‍ നിര്‍ത്താതെ വിളിയാണ്. എടുത്തില്ലെങ്കില്‍ അത് പലര്‍ക്കും ബുദ്ധിമുട്ടാവുമല്ലോ എന്ന് കരുതിയാണ് താന്‍ ഫോണ്‍ എടുക്കുന്നതെന്നും നോബി പറയുന്നു. ചിലരൊക്കെ നല്ലത് പറയുന്നുണ്ട്. ചിലര്‍ തെറിയാണ് വിളിക്കുന്നത്. ആദ്യ ചിരിച്ചപ്പോള്‍ എന്നെ കളിയാക്കിയതാണെന്നാണ് വിചാരിച്ചതെന്നും ഫിറോസിനോട് നോബി ഫറയുന്നത്.

ചേട്ടനെ ഭയങ്കരമായി ഇഷ്ടമാണ്
ഞാനും എന്റെ കുടുംബവും ചേട്ടനെ ഭയങ്കരമായി ഇഷ്ടപ്പെടുന്നുണ്ടെന്നായിരുന്നു നോബിയോട് ഫിറോസ് ഖാന്‍ പറഞ്ഞത്. വീട്ടില്‍ എല്ലാവരും സുഖമായിരിക്കുന്നോ? നോബി ചേട്ടനെ മാത്രമല്ല, ബിഗ് ബോസ് ഹൗസില്‍ എല്ലാവരെയും തനിക്ക് ഇഷ്ടമായിരുന്നു. എന്തായാലും വലിയ സന്തോഷമെന്നും പൊളി ഫിറോസ് പറഞ്ഞു. എല്ലാവര്‍ക്കും സുഖമാണെന്നും, വിളിക്കുന്നവരോടെല്ലാം മറുപടി പറഞ്ഞ് തളര്‍ന്നെന്നും നോബി പറയുന്നു.

ഫിറോസിന്റെ നമ്പര്‍ തരുമോ?
ആരാധകന്റെ അടുത്ത ചോദ്യം നോബിയെ ശരിക്കും ഞെട്ടിക്കുന്നതായിരുന്നു. എനിക്ക് ആ പൊളി ഫിറോസിന്റെ നമ്പര്‍ ഒന്ന് തരുമോ എന്നായിരുന്നു ചോദ്യം. തന്റെ കൈയ്യില്‍ ആരുടെയും നമ്പര്‍ ഇല്ലായിരുന്നു നോബി ഇതിന് മറുപടി നല്‍കിയത്. ഈ ചോദ്യം നേരത്തെയുള്ള പ്രാങ്കിലെല്ലാം ഫിറോസ് ഉപയോഗിച്ചിരുന്നു. ഇതിന് ശേഷമാണ് താന്‍ പൊളി ഫിറോസാണെന്ന് നോബിയെ ഫിറോസ് അറിയിച്ചത്.

ഇത് റെക്കോര്‍ഡ് ചെയ്യുന്നുണ്ട്
ഫിറോസിന്റെ മറുപടിക്ക് നല്ല അസ്സല് തെറിയായിരുന്നു നോബി കൊടുത്തത്. പിന്നാലെ തന്നെ ഇത് റെക്കോര്‍ഡ് ചെയ്യുന്നുണ്ടെന്നും, എല്ലാവരും കേള്‍ക്കുന്നുണ്ടെന്നും ഫിറോസ് വെളിപ്പെടുത്തി. ഇതോടെ നോബി ഒന്നടങ്ങുകയും ചെയ്തു. പിന്നീടാണ് ഇവര്‍ സൗഹൃദ സംഭാഷണത്തിലേക്ക് കടന്നത്. തനിക്ക് ആരോടും ശത്രുതയില്ലെന്ന് ഫിറോസ് നോബിയോട് പറയുകയും ചെയ്തു.
Recommended Video

നിന്നെ മിസ് ചെയ്തു
അളിയന് അറിയില്ലെ നമ്മള്‍ എന്ത് കാര്യവും എല്ലാവരുടെയും മുഖത്ത് നോക്കി തന്നെ പറയുന്നു. ആ പറഞ്ഞ കാര്യങ്ങള്‍ അവിടെ തീരുകയും ചെയ്യും. താന്‍ ഇപ്പോള്‍ എല്ലാവരെയും വിളിക്കുന്നുണ്ടെന്നും ഫിറോസ് പറഞ്ഞു. അതേസമയം നീ പോയ ശേഷം നിന്നെ ഏറ്റവും മിസ് ചെയ്തത് ഞാനും കിടിലം ഫിറോസുമാണെന്ന് നോബി ഫിറോസ് ഖാനെ അറിയിച്ചു. നീ പോയപ്പോള്‍ അവിടെയുള്ള ചലനം ഇല്ലാതായി. നീയുള്ളപ്പോള്‍ നല്ല രസമായിരുന്നു. ഗെയിമായാലും എല്ലാത്തിനും രസമായിരുന്നു. ഇത് ഞാനും കിടിലവും പരസ്പരം പറയാറുണ്ടായിരുന്നുവെന്നും നോബി ഫിറോസ് ഖാനോട് പറഞ്ഞു.
സാരിയില്‍ കിടിലന്‍ ലുക്കില്‍ ശ്രുതി ഡാങ്കെ; വൈറലായ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications