• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

87 ലക്ഷത്തിന്റെ റോളക്‌സ്, 80 കോടിയുടെ ബംഗ്ലാവ്, അറിയാം വിരാട് കോലിയുടെ സ്വപ്ന ലോകം

ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ വിരാട് കോലി ഇന്ന് ലോകത്തെ ഏറ്റവും മൂല്യമേറിയ കായിക താരമാണ്. എന്നാല്‍ കോലിയുടെ ആഢംബര ലോകത്തെ കുറിച്ച് അധികം ആര്‍ക്കും അറിയില്ല. ഇടയ്ക്കിടെ തന്റെ വീട്ടിനുള്ളില്‍ ചിത്രങ്ങളും ഭാര്യക്കമൊപ്പമുള്ള നിമിഷങ്ങളും കോലി സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാറുണ്ട്. എന്നാല്‍ ആരും അധികം അറിയാത്ത ഒരു സാമ്രാജ്യം കോലിക്കുണ്ട്. കാറുകളും വിലയേറിയ വാച്ചുകളും വലിയ ബംഗ്ലാവുകളും അടങ്ങിയ ലോകം. അതിന്റെ വിശേഷങ്ങളിലേക്ക്.....

ഇന്ധന വില വര്‍ധനവിനെതിരെ കോണ്‍ഗ്രസ് നടത്തിയ ദേശവ്യാപക സമരത്തില്‍ പ്രതിഷേധം ഇരമ്പി: ചിത്രങ്ങള്‍ കാണാം

pic1

മുംബൈ ഗ്ലാമര്‍ ലോകത്തിന്റെ മുന്‍നിരയിലാണ് കോലിയും ഭാര്യ അനുഷ്‌കയുമുള്ളത്. നിലവില്‍ എഗസ് ബൗളിലാണ് കോലിയുള്ളത്. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമായിട്ടാണിത്. കോലി ബിസിസിഐയുടെ എ ലിസ്റ്റ് താരമാണ്. വര്‍ഷം ഏഴുകോടി രൂപയാണ് കോലിയുടെ ശമ്പളം. ലോകത്തെ ഏറ്റവും മൂല്യമേറിയ മൂന്നാമത്തെ ക്രിക്കറ്ററാണ് കോലി. 638 കോടിയാണ് കോലിയുടെ ആസ്തി.

pic2

ലോകത്തെ ഏറ്റവും വില പിടിപ്പുള്ള വാചുകളിലൊന്നാണ് റോളക്‌സ്. എല്ലാ സമ്പന്നരുടെയും കൈവശം ഈ വാച്ച് കാണാറുണ്ട്. കോലിയും അത് ഉപയോഗിക്കുന്നുണ്ട്. സ്‌റ്റൈലിഷായിട്ടുള്ള വാച്ചാണ് കോലിയുടെ കൈവശമുള്ളത്. റോളക്‌സിന്റെ ഡയറ്റോണ റെയ്ന്‍ബോ എവറോസ് വാച്ചാണിത്. ഇത് സ്വര്‍ണത്തില്‍ തീര്‍ത്തതാണ്. ഇതിന്റെ വില കേട്ടാല്‍ ഞെട്ടും. 87 ലക്ഷം രൂപയാണ് ഈ വാച്ചിന്റെ വില.

pic3

കോലിയുടെ വാച്ച് താരം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങളിലും വരാറുണ്ട്. കോലിയെ സ്‌റ്റൈല്‍ ഐക്കണായി കാണുന്നവരും ധാരാളമാണ്. കോലിയുടെ ആഢംബര ലോകത്ത് കാറുകളുടെ വലിയൊരു ശേഖരം തന്നെയുണ്ട്. സ്വാങ്കി ബെന്‍ഡ്‌ലി കോണ്ടിനെന്റല്‍ ഫ്‌ളൈയിംഗ് സ്പര്‍ ആഢംബര കാറാണ് കോലിയുടെ ശേഖരത്തിലെ മറ്റൊരു പ്രധാന എഡിഷന്‍. മൂന്നര കോടി മുതല്‍ നാലര കോടി വരെയാണ് ഇന്ത്യയില്‍ ഇതിന്റെ വില.

pic4

കോലിക്കും അനുഷ്‌കയ്ക്കും കുഞ്ഞ് ജനിക്കുന്നതിന് മുമ്പ് മെഡിക്കല്‍ ക്ലിനിക്കില്‍ എത്തുന്നൊരു ചിത്രം നേരത്തെ വൈറലായിരുന്നു. ആ ചിത്രത്തിലുണ്ടായിരുന്നത് ഫ്‌ളൈയിംഗ് സ്പര്‍ കാറാണ്. ഇത് മാത്രമാണ് കോലിയുടെ കാര്‍ എന്ന് ധരിക്കരുത്. ജര്‍മന്‍ കാര്‍ നിര്‍മാതാക്കളായ ഔഡിയുടെ ബ്രാന്‍ഡ് അംബാസിഡറാണ് കോലി. ഔഡി ക്യൂ 8 എന്ന മോഡലും കോലിയുടെ കൈവശമുണ്ട്. ഇതിന് 1.33 കോടി രൂപയാണ് ദില്ലിയിലെ എക്‌സ് ഷോറൂം വില.

pic5

ആഢംബര വീടുകളോടുള്ള ഭ്രമവും കോലിക്കുണ്ട്. വര്‍ളിയില്‍ 34 കോടി രൂപയുടെ ഒരു വീടുണ്ട് കോലിക്ക്. അനുഷ്‌കയുമൊത്ത് ഇവിടെയും കോലി താമസിക്കാറുണ്ട്. ഓംകാര്‍ 1973 എന്നാണ് ഈ വീടിന്റെ പേര്. 34 കോടി രൂപയാണ് ഇതിന്റെ മതിപ്പ് വലി. 7171 സ്‌ക്വയര്‍ ഫീറ്റിലാണ് ഈ വീട്. 35ാം നിലയിലാണ് ഈ കെട്ടിടം. നാല് ബെഡ്‌റൂമുകളും പ്രൈവറ്റ് ടെറസും പൂന്തോട്ടവും ചെറിയൊരു ജിമ്മും അടങ്ങുന്നതാണ് ഈ വീട്. ഇവിടെ നിന്ന് നോക്കിയാല്‍ കടല്‍ തീരം കാണാന്‍ സാധിക്കും.

pic6

ഹരിയാനയിലെ ഗുരുഗ്രാമില്‍ 80 കോടിയുടെ ഒരു ബംഗ്ലാവ് കോലിക്കുണ്ട്. ഇത് അത്യാഢംബരങ്ങള്‍ നിറഞ്ഞതാണ്. അനുഷ്‌കയുമൊത്ത് ലോക്ഡൗണ്‍ കാലം കോലി ചെലവിട്ടത് ഇവിടെയാണ്. കോണ്‍ഫ്‌ളുവന്‍സാണ് ഈ ബംഗ്ലാവ് ഡിസൈസന്‍ ചെയ്തിരിക്കുന്നത്. ഈ ബംഗ്ലാവിനെ കുറിച്ച് ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ വലിയ തോതില്‍ ചര്‍ച്ച ചെയ്തിരുന്നു. ട്രെന്‍ഡിംഗും ആയിരുന്നു. ഇതിനൊപ്പം തന്നെ പല വിധ ബ്രാന്‍ഡുകള്‍ക്കും കോലി അംബാസിഡറാണ്.

cmsvideo
  Leaked audio about Mohammed Siraj and shami from Viralt Kohli and Ravi Shashri
  pic7

  സതാംപ്ടണിലെ ഹില്‍ട്ടണ്‍ ഹോട്ടലിലാണ് കോലി ഇപ്പോഴുള്ളത്. മകന്‍ വാമികയും ഭാര്യയും ഒപ്പമുണ്ട്. ന്യൂസിലന്‍ഡിനെതിരെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ കളിക്കാനായിട്ടാണ് ഇന്ത്യന്‍ നായകന്‍ ബ്രിട്ടനിലെത്തിയത്. ക്വാറന്റൈന്‍ കഴിഞ്ഞ് കഴിഞ്ഞ ദിവസം ടീം പരിശീലനത്തിനായി ഇറങ്ങിയിരുന്നു. ടീമംഗങ്ങള്‍ക്കൊപ്പം കോലി ട്വിറ്ററില്‍ ചിത്രങ്ങളും പങ്കുവെച്ചിരുന്നു.

  സാരിയിൽ അതീവ സുന്ദരിയായി നടി മാളവിക ശർമ്മ..ചിത്രങ്ങൾ വൈറൽ

  English summary
  bungalow worth rs 80 cr, expensive cars and watches, virat kohli's life is larger than life
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X