Get Updates
Get notified of breaking news, exclusive insights, and must-see stories!

ദാവൂദ് ഇബ്രാഹിം ദുബായില്‍ റിയല്‍ എസ്റ്റേറ്റില്‍... ഇന്ത്യയെ പറ്റിക്കാന്‍

വര്‍ഷങ്ങളായി ഇന്ത്യ തേടിക്കൊണ്ടിരിക്കുന്ന അധോലോക നായകനാണ് ദാവൂദ് ഇബ്രാഹിം. ദാവൂദിനെ പിടിച്ച് നല്‍കണം എന്ന് ഇന്ത്യ പാകിസ്താനോട് ആവശ്യപ്പെടാന്‍ തുടങ്ങിയിട്ട് നാളുകളേറയായി. ദാവൂദ് ആകട്ടെ പാകിസ്താനില്‍ സുഖജീവിതം നയിക്കുന്നു.

ദുബായ് ആണ് ഇപ്പോള്‍ ദാവൂദിന്റെ കേന്ദ്രം. അധോലോക നായകന്‍ നടത്തുന്ന ഇടപാടുകളെല്ലാം ഇന്ത്യ സശ്രദ്ധം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. അതിനിടെയാണ് ദാവൂദ് ദുബായില്‍ വലിയൊരു ഇടപാട് നടത്തിയത്.

Dawood Ibrahim

മൂന്ന് ലക്ഷം ദിര്‍ഹം ചെലവഴിച്ച് ദുബായില്‍ ദാവൂദ് ഇബ്രാഹിം സ്ഥലം വാങ്ങി എന്നാണ് വിവരം. ഏതാണ്ട് അമ്പത് ലക്ഷം രൂപ. ദാവൂദ് ഇബ്രാഹിമിനെ സംബന്ധിച്ച് അമ്പത് ലക്ഷം രൂപ എന്ന് പറഞ്ഞാല്‍ കാലിനടിയിലെ ഒരു മണല്‍ത്തരി പോലെ ആണെങ്കിലും ഈ വിവരം ഇന്ത്യയെ സംബന്ധിച്ച് നിര്‍ണായകമാണ്.

ദാവൂദിനെ പിടികൂടുന്നത് ഇന്ത്യ വലയൊരുക്കി കാത്തിരിക്കുകയാണ്. അതിനിടെയാണ് ദാവൂദിന്റെ ഡി കമ്പനിയിലെ പ്രധാനിയായ ശ്യാം കിഷോര്‍ എന്ന ബ്ലാക്ക് സ്‌കോര്‍പിയോണ്‍ ഗോവയില്‍ പിടിയിലാകുന്നത്. ഡി കമ്പനിയിലെ ഷാര്‍പ് ഷൂട്ടര്‍മാരില്‍ ഒരാളാണ് കിഷോര്‍. ദാവൂദിന് ഇന്ത്യ നല്‍കിയ വന്‍ തിരിച്ചടിയാണ് കിഷോറിന്റെ അറസ്റ്റ്.

അധോലോക നേതാവായ അബു സലീംമിന് ശിക്ഷ വിധിച്ചതും ദാവൂദിന് ഇന്ത്യ നല്‍കുന്ന ഒരു സന്ദേശം തന്നെയാണ്. നിയമം ദാവൂദിന് പിറകേയം എത്തും എന്ന സന്ദേശം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+