ദാവൂദ് ഇപ്പോള്‍ എന്ത് ചെയ്യുന്നു
ദാവൂദ് ഇബ്രാഹിം ഇപ്പോള്‍ കറാച്ചിയിലാണ് ഉള്ളത്. ഇന്ത്യയില്‍ അബു സലീമിന് ശിക്ഷ വിധിച്ചതും ശ്യാം കിഷോര്‍ പിടിയിലായതും ദാവൂദിന്റെ നീക്കങ്ങളെ ചെറുതായെങ്കിലും തടസ്സപ്പെടുത്തുന്നുണ്ടെന്നാണ് വിവരും.
ശ്രദ്ധയോടെയാണ് ദാവൂദ് ഇപ്പോള്‍ ഓരോ നീക്കങ്ങളും നടത്തുന്നത്. ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ ദാവൂദിനെ നിരന്തരം നിരീക്ഷിച്ച് വരികയാണ്. ഫോണ്‍ കോളുകള്‍ ചോര്‍ത്തിയതില്‍ നിന്ന് നിര്‍ണായ വിവരങ്ങളാണ് ലഭിച്ചിട്ടുള്ളത്.
രണ്ട് മാസം മുമ്പ് കറാച്ചിയില്‍ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ ദാവൂദ് പണം നിക്ഷേപിച്ചതായി ഇത്തരത്തില്‍ കണ്ടെത്തിയിരുന്നു. ഏറ്റവും ഒടുവിലാണ് ദുബായിലെ റിയല്‍ എസ്റ്റേറ്റ് വ്യാപാരം ഫോണ്‍ ചോര്‍ത്തലിലൂടെ കണ്ടെത്തിയത്.

കറാച്ചിയില്‍ നിന്ന് ദാവൂദ് വിളിച്ചത് ദുബായിലെ യാസിര്‍ എന്ന വ്യക്തിയെ ആണ്. ഈ സംഭാഷണം ആണ് ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ ചോര്‍ത്തിയത്.
ദുബായില്‍ പുതിയതായി ഒരു പ്രൊജക്ട് വരാനിരിക്കുന്ന സ്ഥലത്തെക്കുറിച്ചായിരുന്നു ദാവൂദ് ചോദിച്ചത്. ആ സ്ഥലം വാങ്ങുന്നത് ഒരു നല്ല നിക്ഷേപമാണെന്ന് യാസിര്‍ പറഞ്ഞു. 300000 ദിര്‍ഹം ഇതിനായി അയക്കണം എന്നും യാസിര്‍ ആവശ്യപ്പെട്ടു.
കറാച്ചിയിലുള്ള അലി യാക്കൂബ് വശം ഈ പണം ദുബായില്‍ എത്തിക്കാമെന്നാണ് ദാവൂദ് നല്കിയ ഉറപ്പ്. ഇതോടെ കരാര്‍ ഉറപ്പിച്ചു. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു ഈ ഫോണ്‍ സംഭാഷണം ഇന്ത്യ ചോര്‍ത്തിയത്. ഈ പണം പാകിസ്താന് ഏജന്‍സികളുടെ സഹായത്തോടെ ദാവൂദ് എളുപ്പത്തില്‍ എത്തിച്ചിട്ടുണ്ടാകും എന്നാണ് കരുതുന്നത്.
-
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
ഒന്നാം സ്ഥാനത്ത് ബെംഗളൂരു തന്നെ; ഹൈദരാബാദും മുംബൈയും പിന്നില്‍; ആഗോള കമ്പനികളുടെ ഇഷ്ടനഗരങ്ങള്‍ -
ജയിച്ചാല്‍ നാല് സ്വതന്ത്രര്‍ യുഡിഎഫിനൊപ്പം നില്‍ക്കുമെന്ന് സതീശന്; സിപിഎം നേതാക്കളും പിന്തുണക്കും -
മനസില്‍ കാണുന്നത് നടന്നിരിക്കും.. ശിവയോഗത്തിന്റെ ഒരു പവറേ..! ഈ രാശിക്കാരാണോ? -
യുഎസിനെ ഇറാൻ സംഘർഷത്തിലേക്ക് വലിച്ചിഴച്ചത് ഇസ്രായേൽ അല്ലെന്ന് നെതന്യാഹു; 'യുദ്ധം വേഗം അവസാനിക്കും' -
ഇറാന് യുദ്ധം സൗദികളെ സമ്പന്നരാക്കും.. എന്നാലും സന്തോഷിക്കാന്‍ വകയില്ല; കാരണമിത് -
ജി സുധാകരന് പിന്തുണ അറിയിച്ച് കോൺഗ്രസ്; ഇന്ന് മുതൽ പ്രചാരണത്തിന് കൂടെയിറങ്ങും, നേരിടാൻ ഇടതും -
ടിവികെയ്ക്ക് തിരിച്ചടി; പ്രമുഖ വനിതാ നേതാവ് പാർട്ടിവിട്ട് ഡിഎംകെയിൽ, വിജയ്ക്ക് നേരെ രൂക്ഷ വിമർശനവും -
ഇടത് മാറി, വലത് തിരിഞ്ഞ്... അഞ്ച് വർഷം കൊണ്ട് ഗ്രാമങ്ങളിലും നഗരങ്ങളിലും സംഭവിച്ചത്... -
50000 ത്തില്‍ താഴെയാണോ അടിസ്ഥാന ശമ്പളം.! 15 ലക്ഷം വരെ ശമ്പള കുടിശ്ശിക ലഭിക്കും, എങ്ങനെയെന്നോ? -
സ്വര്‍ണം വില്‍ക്കാനുള്ള സമയമല്ല.. ഇപ്പോഴാണ് വാങ്ങിവെക്കേണ്ടത്..! വില കൂടാന്‍ ഇനിയും സമയമുണ്ട്












Click it and Unblock the Notifications