മതപരിവര്‍ത്തനമോ... അതിനിവിടെ നിയമങ്ങളൊക്കെ ഉണ്ട്
മതപരിവര്‍ത്തനം ഇന്ത്യയില്‍ വീണ്ടും ചര്‍ച്ചയാകുന്നു. ആഗ്രയില്‍ 200 മുസ്ലീങ്ങളെ ഹിന്ദുമതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നതായി ആര്‍എസ്എസ് അവകാശപ്പെടുന്നു. ക്രിസ്മസ് ദിനത്തില്‍ നാലായിരം ക്രിസ്ത്യാനികളേയും ആയിരം മുസ്ലീങ്ങളേയും ഹിന്ദുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യിക്കുമെന്ന് ആര്‍എസ്എസ് പ്രഖ്യാപിക്കുകയാും ചെയ്തു.
ഇത് സംബന്ധിച്ച് ഇപ്പോള്‍ തന്നെ വിവാദങ്ങള്‍ തുടങ്ങിയിരിക്കുന്നു. ആഗ്രയില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനമാണ് നടന്നതെന്നാണ് പാര്‍ലമെന്റിന്റെ ഇരുസഭകളിലും പ്രതിപക്ഷം ആരോപിച്ചത്. നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് ഒരിക്കല്‍ വിധേയരായവരെ തിരിച്ചുകൊണ്ടുവരാനുള്ള നീക്കം മാത്രമാണിതെന്ന് എതിര്‍പക്ഷം വിശദീകരിക്കുന്നു.

എന്നും വിവാദമുണ്ടാക്കുന്ന സംഭവമാണ് മതപരിവര്‍ത്തനം. ഇന്ത്യ എന്ന ജനാധിപത്യ രാജ്യത്ത് മതപരിവര്‍ത്തനം സംബന്ധിച്ച വ്യക്തമായ നിയമങ്ങളുണ്ട്. നിയമ കമ്മീഷന്‍ ചില മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും തയ്യാറാക്കിയിട്ടുണ്ട്. അവ പരിശോധിക്കാം...
സ്റ്റാനിസ്ലോസ് വേഴ്‌സസ് മധ്യപ്രദേശ് സര്‍ക്കാര്‍ കേസ്
മത സ്വാതന്ത്ര്യം സംബന്ധിച്ച വിധിന്യായങ്ങളില്‍ ഏറ്റവും ശ്രദ്ധേയമാണ് റവ. സ്റ്റാനിസ്ലോസ് വേഴ്‌സസ് മധ്യപ്രദേശ് സര്‍ക്കാര്‍ കേസില്‍ ജസ്റ്റിസ് എന്‍എന്‍ റേയുടെ അധ്യക്ഷതയിലുള്ള സുപ്രീം കോടതി ബഞ്ചിന്റേത്. മതസ്വാതന്ത്ര്യം എന്തെന്ന് ചോദ്യമാണ് കോടതിക്ക് മുന്നിലെത്തിയത്. മത വിശ്വാസത്തിന്റേയും മത പ്രചാരണത്തിന്റേയും ഭാഗമാണോ മത പരിവര്‍ത്തനം എന്നതായിരുന്നു പ്രശ്‌നം.
ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 25 മതവിശ്വാസത്തിനുള്ള സ്വാതന്ത്ര്യം പൗരന് അനുവദിക്കുന്നുണ്ട്. എന്നാല്‍ മത പ്രചാരണം നടത്താനുള്ള അവകാശം മത പരിവര്‍ത്തനം നടത്തിക്കാനുള്ള അവകാശം നല്‍കുന്നും ഇല്ല.
ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21(എ)യില്‍ ആണ് മതപ്രചാരണം എന്ന വാക്ക് പരാമര്‍ശിക്കുന്നത്. എന്നാല്‍ മറ്റൊരാളെ തന്റെ മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യിക്കാനുള്ള അവകാശം ഇത് അനുവദിച്ച് തരുന്നില്ല. അതുകൊണ്ട് വിധിയില്‍ വ്യക്തമായി പറയുന്നു, മതപരിവര്‍ത്തനം ചെയ്യിക്കുക എന്നത് മൗലികാവകാശത്തിന്റെ പരിധിയില്‍ വരുന്നില്ല എന്ന് . മത പ്രചാരണം മാത്രമേ മൗലികാവകാശത്തില്‍ ഉള്‍പ്പെടൂ എന്നും കോടതി വിധിയില്‍ വ്യക്തമാക്കുന്നു.


Click it and Unblock the Notifications