എങ്ങനെ മതം മാറാം: നിയമ കമ്മീഷന്റെ നിര്‍ദ്ദേശങ്ങള്‍
എങ്ങനെയാണ് നിയമ പ്രകാരം മതം മാറുക. ഈ ചോദ്യം പലരും പലപ്പോഴായി ചോദിച്ചിട്ടുണ്ടാകും. ലോ കമ്മീഷന് ഇത് സംബന്ധിച്ച് ചില മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വച്ചിട്ടുണ്ട്. അവ പരിശോധിക്കാം
മതം മാറി ഒരു മാസം പൂര്‍ത്തിയാകുന്നതിന് മുമ്പ് മതം മാറിയ വ്യക്തി താന്‍ മതം മാറിയതായുള്ള സത്യവാങ് മൂലം തയ്യാറാക്കി, അത് പ്രദേശത്തെ വിവാഹ രജിസ്ട്രേഷന്റെ ഉത്തരവാദിത്തമുള്ള ഉദ്യോഗസ്ഥന് മുന്നില്‍ സമര്‍പ്പിക്കണം. ഇതിന്റെ ഒരു പകര്‍പ്പ് ഉദ്യോഗസ്ഥര്‍ ഓഫീസിലെ നോട്ടീസ് ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കും.

മതം മാറിയ വ്യക്തിയുടെ സമ്പൂര്‍ണ വിവരങ്ങള്‍ അടങ്ങിയതായിരിക്കണം സത്യവാങ്മൂലം. പേര്, ജനന തിയ്യതി, സ്ഥിരം മേല്‍വിലാസം, താമസിക്കുന്ന സ്ഥലം, ഭര്‍ത്താവിന്റെ/പിതാവിന്റെ പേര്, ഏത് മതത്തിലായിരുന്നു ആദ്യം വിശ്വസിച്ചിരുന്നത്, ഇപ്പോള്‍ ഏത് മതത്തിലേക്ക് മാറിയത്, എവിടെവച്ചാണ് മതപരിവര്‍ത്തനം നടത്തിയത്, എന്തൊക്കെ ചടങ്ങുകളാണ് ഉണ്ടായിരുന്നത് തുടങ്ങിയ കാര്യങ്ങള്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കണം.
സത്യവാങ്മൂലം സമര്‍പ്പിച്ച് 21 ദിവസത്തിനകം മതം മാറിയ വ്യക്തി രജിസ്ട്രേഷന് ഓഫീസര്‍ക്ക് മുന്നില്‍ ഹാജരായി സത്യവാങ്മൂലത്തില്‍ പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ സത്യമാണെന്ന് തെളിയിക്കണം. ഇക്കാര്യങ്ങള്‍ രജിസ്ട്രേഷന് ഓഫീസര്‍ ഒരു രജിസ്റ്ററില്‍ രേഖപ്പെടുത്തും. ആര്‍ക്കെങ്കിലും മതം മാറ്റത്തില്‍ എതിര്‍പ്പുണ്ടെങ്കില്‍ അതും രേഖപ്പെടുത്തി വക്കണം.
തുടര്‍ന്ന സര്‍ട്ടിഫിക്കറ്റിന് അപേക്ഷിച്ചാല്‍ മതം മാറിയ സാക്ഷ്യപത്രം അപേക്ഷകന് ലഭ്യമാകും. ഇത് ലോ കമ്മീഷന്റെ പൊതു മാര്‍ഗ്ഗ നിര്‍ദ്ദേശമാണ്. മതപരിവര്‍ത്തനം സംബന്ധിച്ച് വ്യക്തമായ നിയമങ്ങളുള്ള സംസ്ഥാനങ്ങള്‍ക്ക് ഈ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ബാധകമല്ല.
-
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
ഖത്തര്‍ ആണ് എട്ടിന്റെ പണി തന്നത്; ആ തീരുമാനം ഇന്ത്യ പ്രതീക്ഷിച്ചില്ല, എല്‍എന്‍ജി ബദല്‍ നോക്കി കേന്ദ്രം -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
മീനാക്ഷി തന്റെ ഏറ്റവും വലിയ ബലമാണെന്ന് ദിലീപ്; ''ആ പ്രശ്നങ്ങൾ ഒക്കെ നടക്കുമ്പോൾ അവർ ചെറിയ കുട്ടി -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍












Click it and Unblock the Notifications