കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മതപരിവര്‍ത്തനം നിയമത്തിന് മുന്നിലെത്തുന്പോള്‍

  • By Soorya Chandran
Google Oneindia Malayalam News

1954 ല്‍ ആണ് ഇന്ത്യന്‍ പാര്‍ലമെന്റ് മതപരിവര്‍ത്തനം സംബന്ധിച്ച ബില്‍ ആദ്യമായി പരിഗണിക്കുന്നത്. ഇന്ത്യന്‍ മതപരിവര്‍ത്തന(നിയന്ത്രണവും രജിസ്‌ട്രേഷനും) ബില്‍ എന്നായിരുന്നു ബില്ലിന്റെ നാമം. ഈ ബില്‍ 1960 ല്‍ വീണ്ടും പരിഗണനക്കെടുത്തു. എന്നാല്‍ ന്യൂനപക്ഷങ്ങളുടെ പ്രതിഷേധത്തെത്തുടര്‍ന്ന് ബില്‍ ഉപേക്ഷിച്ചു.

മതപരിവര്‍ത്തനം സംബന്ധിച്ച് ആദ്യമായി നിയമ നിര്‍മാണം നടത്തിയ സംസ്ഥാനങ്ങള്‍ ഒറീസയും മധ്യപ്രദേശും ആണ്. 1968 ല്‍ ആയിരുന്നു ഇത്. 'മധ്യപ്രദേശ് ധര്‍മ സ്വതന്ത്രായ അധിനിയം' എന്ന പേരിലും 'ഒറീസ ഫ്രീഡം ഓഫ് റിലീജിയന്‍ ആക്ട്' എന്നും ആയിരുന്നു ആ നിയമങ്ങള്‍. നിര്‍ബന്ധിത മതപരിവര്‍ത്തനങ്ങളും, തട്ടിപ്പിന് വേണ്ടിയുള്ള മതപരിവര്‍ത്തനങ്ങളും തടയുന്നത് വേണ്ടിയായിരുന്നു ഈ നിയമങ്ങള്‍ .

Law

ഒറീസയുടേയും മധ്യപ്രദേശിന്റേയും പാത പിന്തുടര്‍ന്ന് മറ്റ് പല സംസ്ഥാനങ്ങളും ഇത്തരം നിയമങ്ങള്‍ നടപ്പിലാക്കി . നിര്‍ബന്ധിത മതപരിവര്‍ത്തനം ഇന്ത്യന്‍ ശിക്ഷാനിയമ പ്രകാരം കുറ്റകരമാക്കുന്ന നിയമങ്ങളാണ് തമിഴ്‌നാടും ഗുജറാത്തും പോലുളള സംസ്ഥാനങ്ങള്‍ ഏര്‍പ്പെടുത്തിയത് . മൂന്ന് വര്‍ഷം തടവും ഇരുപതിനായിരും രൂപ പിഴയും ആണ് നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനുള്ള ശിക്ഷ .

<strong>അടുത്ത പേജില്‍: എങ്ങനെ മതം മാറാം: നിമയ കമ്മീഷന്റെ നിര്‍ദ്ദേശങ്ങള്‍</strong>അടുത്ത പേജില്‍: എങ്ങനെ മതം മാറാം: നിമയ കമ്മീഷന്റെ നിര്‍ദ്ദേശങ്ങള്‍

English summary
Explained: The law on religious conversions in India
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X