Get Updates
Get notified of breaking news, exclusive insights, and must-see stories!

ദക്ഷിണേന്ത്യയില്‍ ലൈംഗിക പീഡനത്തിന് ഇരയാകുന്നത് കുട്ടികള്‍

കേരളം, കര്‍ണാടകം, തമിഴ്‌നാട്, തെലങ്കാന, സീമാന്ധ്ര എന്നിവിടങ്ങളില്‍ പീഡനത്തിന് ഇരയാകുന്നവരില്‍ ഏറിയ പങ്കും വിദ്യാര്‍ഥിനികളാണ്. നിര്‍ഭാഗ്യകരമെന്ന് പറയട്ടെ വിദ്യാഭ്യാസ സ്ഥാനങ്ങളില്‍ തന്നെയാണ് കുട്ടികള്‍ പീഡിപ്പിയ്ക്കപ്പെടുന്നത്. പ്രകൃതി വിരുദ്ധ പീഡനങ്ങളും കുറവല്ല. ബെംഗളൂരിലെ ഒരു പ്രമുഖ സ്‌കൂളില്‍ ആറ് വയസുകാരി പീഡനത്തിന് ഇരയായത് ജൂണ്‍ 22 നാണ്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് അധ്യാപകരാണ് പ്രതിക്കൂട്ടിലായതത്.

സംഭവത്തെത്തുടര്‍ന്ന് ഏറെ പ്രതിഷേധങ്ങളാണ് ബെംഗ്ളൂരില്‍ നടന്നത്. ഈ പ്രതിഷേധങ്ങളുടെ ഫലമായിരുന്നു അധ്യാപകരുടെ അറസ്റ്റ്. പലപ്പോഴും അധ്യാപകര്‍ തന്നെയാണ് കുരുന്നുകളുടെ ജീവിതത്തില്‍ വില്ലന്‍മാരാകുന്നത്. നവംബര്‍ ഒന്നിനും ബെംഗളൂരില്‍ ആറ് വയസുകാരി പീഡനത്തിന് ഇരയായി. പീഡിപ്പിച്ച്ത് സ്‌കൂളിലെ പ്രധാന അധ്യാപകന്‍.

Rape

കേരളത്തിലെ സ്ഥിതിയും വ്യത്യസ്ഥമല്ല. നാദാപുരത്ത് നാല് വയസുകാരിയെ മുതിര്‍ന്ന വിദ്യാര്‍ഥികള്‍ പീഡിപ്പിച്ചതാണ് ഏറ്റവും ഒടുവിലത്തെ സംഭവം. പല പ്രമുഖ സ്‌കൂളുകളുടെ പേരിലും ഇത്തരം പീഡന ആരോപണങ്ങള്‍ ഉയരുന്നുണ്ട്. കുട്ടികള്‍ക്ക് സുരക്ഷ ഉറപ്പാക്കുന്നതിന് വേണ്ടി മറ്റ് സംസ്ഥാനങ്ങളിലെ സര്‍ക്കാരുകള്‍ ശ്രമം തുടരുമ്പോള്‍ കേരളത്തിലെ കുരുന്നുകള്‍ക്ക് സ്‌കൂളുകളില്‍ പേടിയില്ലാതെ പഠിയ്ക്കാന്‍ എന്ത് സാഹചര്യമാണ് സര്‍ക്കാര്‍ ഒരുക്കുന്നത് എന്നത് അവ്യക്തം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+