അഭിമാനക്കൊലയുടെ പേരില്‍ നടക്കുന്നത് കൂട്ടബലാത്സംഗം?
അഭിമാനക്കൊലപാതകങ്ങളുടെ പേരില്‍ കുപ്രസിദ്ധിയാര്‍ജ്ജിച്ച സംസ്ഥാനമാണ് ഉത്തര്‍പ്രദേശ്. ഉത്തര്‍പ്രദേശ് മാത്രമല്ല പല വടക്കന്‍ സംസ്ഥാനങ്ങളിലും അഭിമാനക്കൊലകള്‍ പതിവുള്ളതാണ്. എന്നാല്‍ അഭിമാനക്കൊലുടെ മറവില്‍ സ്ത്രീകളെ പീഡിപ്പിച്ച് കൊല്ലുന്നതായും ചില റിപ്പോര്‍ട്ടുകളുണ്ട്.
ഉത്തര്‍പ്രദേശില്‍ മെയ് 27 ന് നടന്ന കൊലപാതകമാണ് ഇത്തരം ചില സംശയങ്ങളിലേയ്ക്ക് വിരല്‍ ചൂണ്ടുന്നത്. കൊല്‍ക്കത്തയിലെ ബാദുണ്‍ ജില്ലയില്‍ കത്ര ഗ്രാമത്തില്‍ സഹോദരിമാരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിരുന്നു. ഗ്രാമത്തിലെ ഒരു മരത്തിന്റെ കൊമ്പില്‍ കെട്ടിത്തൂക്കിയ നിലയിലായിരുന്നു മൃതദേഹങ്ങള്‍. ഗ്രാമത്തില്‍ നിന്ന് കാണാതായ പെണ്‍കുട്ടികള്‍ ഒളിച്ചോടിയതാണെന്നും വാര്‍ത്ത പരന്നിരുന്നു. പിന്നീട് അഭിമാനക്കലൊയാണെന്നും കിംവദന്തി പരന്നു.

എന്നാല്‍ കുട്ടികളെ ബലാത്സംഗം ചെയ്ത ശേഷം കൊന്ന് കെട്ടിത്തൂക്കിയതാണെന്നും നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമായി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ കൊന്ന് കെട്ടിത്തൂക്കിയത് ലോകമാധ്യമങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു. ഐക്യരാഷ്ട്ര സഭ സംഭവത്തെ അപലപിച്ചു. അന്വേഷണം സിബിഐയ്ക്ക് കൈമാറി. എന്നാല്‍ ബലാത്സംഗത്തിന് തെളിവില്ലെന്ന് പറഞ്ഞ് കേസ് അവസാനിപ്പിയ്ക്കുകയായിരുന്നു സിബിഐ.












Click it and Unblock the Notifications