മതനിന്ദയ്ക്ക് 'കുരിശ്ശില്‍ തറച്ച' ജോസഫ് ചോദിയ്ക്കുന്നു...സിപിഎമ്മിന് ഉത്തരമുണ്ടോ?
എഡി 33ല്‍ (ചിലരുടെ അഭിപ്രായത്തില്‍ എഡി 29ല്‍) നിസ്സാന്‍ മാസത്തിലെ 14ാം തീയതി ഒരു വ്യാഴാഴ്ചയായിരുന്നു. ആ ദിവസത്തില്‍. യേശു ക്രിസ്തുവിന്റെ പെസഹ ഭക്ഷണം എവിടെയാണ് ഒരുക്കേണ്ടതെന്ന് അദ്ദേഹത്തോട് ശിഷ്യന്മാര് ചോദിച്ചു. അത് ഒരുക്കാനുള്ള സ്ഥലവും ക്രിസ്തു നിര്‍ദ്ദേശിച്ചു. അരിമത്യയിലെ ധനാഢ്യനായ ജോസഫ് എന്നയാളിന്റെ ഭവനത്തിലെ വിശാലമായൊരു ഹാളിലാണ് ക്രിസ്തുവിന്റെ പെസഹാ ഭക്ഷണം ഒരുക്കിയത്. ഇത് ഒരുക്കുവാന്‍ പത്രോസ്, യോഹന്നാന് എന്നീ ശിഷ്യന്മാരെ ക്രിസ്തു നിയോഗിച്ചതായും കാണുന്നു. അന്നു വൈകുന്നേരം ക്രിസ്തു തന്റെ പന്ത്രണ്ട് ശിഷ്യന്മാരുമൊത്ത് അത്താഴശാലയില് പ്രവേശിച്ചു. കാല്‍കഴുകല്‍ ചടങ്ങ് നടന്നു
ഭക്ഷണത്തിനിടയില്‍ ക്രിസ്തു പറഞ്ഞു: 'നിങ്ങളില്‍ ഒരാള്‍ എന്നെ ഒറ്റു കൊടുക്കും എന്ന് സത്യമായി ഞാന്‍ നിങ്ങളോട് പറയുന്നു.ഇതു കേട്ട് ശിഷ്യന്മാര് അത്യന്തം ദുഃഖിതരായി. കര്‍ത്താവേ അതു ഞാനാണോ? അവര്‍ ഓരോരുത്തരും അദ്ദേഹത്തോട് ചോദിച്ചു. ക്രിസ്തു മറുപടിയായി പറഞ്ഞു, 'എന്നോടൊപ്പം താലത്തില്‍ ആരാണോ കൈമുക്കുന്നത് അവന് എന്നെ ഒറ്റു കൊടുക്കും.

അപ്പോള്‍ ഇസ്കരിയോത്ത യൂദാസ് ചോദിച്ചു, 'ഗുരോ അതു ഞാനാണോ?' അതിനുത്തരമായി ക്രിസ്തു പറഞ്ഞു 'നീ അതു പറഞ്ഞു കഴിഞ്ഞല്ലോ'. ക്രിസ്തു അപ്പം നുറുക്കി യൂദാസിനു കൊടുത്തു. യൂദാസ് ക്രിസ്തുവിനെ ചതിക്കും എന്ന് അപ്പോഴും മറ്റു ശിഷ്യന്മാര്ക്കു മനസ്സിലായില്ല. അപ്പം കഴിച്ച ശേഷം യൂദാസ് പുറത്തുപോയി.- ലോകം എന്ന് ഓര്‍ക്കുന്ന ഒരു ചതിയുടേയും വിശ്വാസ വഞ്ചനയുടേയും നേര്‍സാക്ഷ്യമാണ് മുകളില്‍ വിവരിച്ചത്. ഇത് കാലങ്ങള്‍ക്ക് മുന്‍പ് നടന്നുവെന്നും നടന്നില്ലെന്നും പറയപ്പെടുന്ന സംഭവം. അതവിടെ നില്ക്കട്ടേ. ഇനി കാര്യത്തിലേയ്ക്ക് വരാം.
കഴിഞ്ഞ ദിവസം കൈവെട്ടു കേസിലെ ഇരയായ പ്രൊപസര്‍ ടിജെ ജോസഫ് വിധി അറിഞ്ഞ ശേഷം നടത്തിയ പ്രതികരണത്തിലേയ്ക്ക് ' ഇരുപത്തഞ്ചു വര്‍ഷം കൊളെജ് പ്രൊഫസറായിരുന്ന എന്റെ ജീവിതം തകര്‍ത്തത് കേരളത്തിലെ ഇടതു വലത് സര്‍ക്കാരുകളാണ്, വോട്ടുബാങ്കുകളെ തൃപ്തിപ്പെടുത്താന്‍ അവരാണ് എന്നെ ജീവിയ്ക്കുന്ന രക്തസാക്ഷിയാക്കിയത്. കൈവെട്ടിയ പ്രതികള്‍ക്ക് എന്റെ മനസാക്ഷിയുടെ കോടത് അഞ്ച് വര്‍ഷം മുന്‍പ് മാപ്പ് നല്‍കിയിരുന്നു, കോടതി വിധി എന്തായാലും എന്നെ ബാധിയ്ക്കില്ല. എനിയ്ക്ക് ഇനി നീതി കിട്ടേണ്ടത് സര്‍ക്കാരില്‍ നിന്നാണ്.
കുരിശ്ശുമരണം വരിച്ച യേശുവിനും സമൂഹം ക്രൂശിലേറ്റിയ പ്രൊപസര്‍ ടിജെ ജോസഫിനും ഓരേ മുഖമാണ് രണ്ട് പേര്‍ക്കും ചാര്‍ത്തിക്കൊടുത്തത് ഓരേ മുള്‍ക്കിരീടമാണ്. ജോസഫിനെ ഒറ്റുകാരനാക്കിയത് രാഷ്ട്രീയപാര്‍ട്ടികളാണ്. സംഭവം നടക്കുമ്പോള്‍ ഭരണം നടത്തിയ എല്‍ഡിഎഫ് സര്‍ക്കാരാണ്. ഒരു മനുഷ്യനെ അദ്ദേഹത്തിന്റെ ജീവിതത്തെ സ്വപ്നങ്ങളെ നിഷ്കരുണം ചവിട്ടിയെറിഞ്ഞ് പുതിയകാല യൂദാസുമാര്‍ പിറവിയെടുക്കുന്നതാണ് കൈവെട്ട് കേസില്‍ കണ്ടത്.
-
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ -
ബിഗ് ടിക്കറ്റിൽ വീണ്ടും മലയാളി തിളക്കം; അതും 50 കോടി രൂപയുടെ വമ്പൻ സമ്മാനം..! ഷാജിക്ക് ഭാഗ്യനേട്ടം -
അബിൻ-വീണ പോരാട്ടം പ്രവചനാതീതം, റോഷി അഗസ്റ്റിൻ തോൽക്കും, കടന്നപ്പള്ളിക്ക് വെല്ലുവിളി, പ്രവചിച്ച് സർവേ -
പവർഫുൾ കുബേര യോഗം വിഷു ദിനത്തിൽ; ഈ രാശിക്കാരിലേക്ക് പണം ഒഴുകിവരും, നല്ല ജോലി കിട്ടും..! -
സംസ്ഥാനത്ത് നാല് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട്, കാറ്റ് വീശിയേക്കും, ഇടിമിന്നൽ സൂക്ഷിക്കുക -
അമേരിക്കക്ക് വൻ തിരിച്ചടി; 24 മണിക്കൂറിനിടെ രണ്ടാമത്തെ യുദ്ധവിമാനവും ഇറാൻ തകർത്തു -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി സ്വപ്നം മാത്രം; മെഹ്ക്രി സർക്കിളിൽ ഫ്ലൈഓവർ വരുന്നു, ചിലവ് 420 കോടി! -
വിജയ് പ്രചാരണ വാഹനത്തില്‍ നിന്ന് നിയന്ത്രണം വിട്ടു; റോഡ് ഷോ വീഡിയോ വൈറല്‍, ഇതാണ് കാരണം -
അന്യഗ്രഹജീവികളുടെ രഹസ്യ ഫയലുകൾ തുറക്കാൻ ട്രംപിന്റെ ഉത്തരവ്! നെഞ്ചിടിപ്പോടെ ലോകം












Click it and Unblock the Notifications