സിപിഎം സിപിഎം ആയിരുന്നെങ്കില്‍ പ്രൊഫസര്‍ ജോസഫിന് നേരെ വെട്ടുകത്തി ഉയരില്ലായിരുന്നു
2010 ജൂലൈ നാലിനാണ് പ്രൊഫസര്‍ ടിജെ ജോസഫ് ആക്രമിയ്ക്കപ്പെട്ടത്. മതനിന്ദയായിരുന്നു ആരോപിയ്ക്കപ്പെട്ടിരുന്ന കുറ്റം. താലിബാനും ഐസിസുമൊക്കെ നടത്തുന്ന നീതിയാണ് അഞ്ച് വര്‍ഷം മുന്‍പ് കേരളത്തില്‍ നടപ്പിലാക്കപ്പെട്ടത്. അധ്യാപകനായ മനുഷ്യനെ സഹോദരിയുടേയും മാതാവിന്റെയും കണ്മുന്നിലിട്ട് നടുറോാഡിലേയ്ക്ക് വലിച്ചിഴച്ച് കൈപ്പത്തി വെട്ടിമാറ്റി. റോഡില്‍ ബലമായി പിടിച്ചു കിടത്തി മഴു കൊണ്ടാണ് കൈപ്പത്തി വെട്ടിമാറ്റിയത്. അയാളുടെ കൈ...അത് വെട്ടിമാറ്റപ്പെടേണ്ടതായിരുന്നു എന്നായിരുന്നു ന്യായം
ആ കൈകൊണ്ടാണ് അയാള്‍ മതനിന്ദ നടത്തിയത്. തൊടുപുഴ ന്യൂമാന്‍ കൊളെജിലെ അധ്യാപകനായ ജോസഫ് കൊളെജില്‍ നടന്ന രണ്ടാം വര്‍ഷ ബികോം പരീക്ഷയുടെ ചോദ്യ പേപ്പറിലെ 11 ാം നമ്പര്‍ ചോദ്യം. ആവശ്യമായ ചിഹ്നങ്ങള്‍ ചേര്‍ക്കാനുള്ള ചോദ്യം മതനിന്ദ കലര്‍ന്നതാണെന്ന പേരില്‍ വിവാദമായി.അധ്യാപകനെ കൊളെജ് സസ്പെന്‍ഡ് ചെയ്തു. ജയിലില്‍ അടച്ചു.ശേഷം കൈപ്പത്തി വെട്ടിമാറ്റി. അധ്യാപകന് മതനിന്ദ പരമായി ഒന്നു തന്നെ എഴുതിയിട്ടില്ലെന്ന് അന്നത്തെ ഭരണത്തലപ്പത്തുള്ളവര്‍ക്ക് വ്യക്തമായി അറിയാമായിരുന്നു.

കാരണം തലപ്പത്തുള്ളവര്‍ അത്തരം മതചിന്തകളില്‍ ആകുലപ്പെടുന്നവരാണെന്ന് പ്രസ്ഥാനത്തില്‍ വിശ്വസിയ്ക്കുന്നവര്‍ പോലും കരുതിയിട്ടുണ്ടാകില്ല. പക്ഷേ ഭരണപക്ഷത്തുണ്ടായിരുന്ന എല്‍ഡിഎഫും തുടര്‍ന്ന് വന്ന യുഡിഎഫും അധ്യാപകനോട് യാതൊരു നീതിയും കാട്ടിയില്ല. അദ്ദേഹത്തെ ജയിലിടച്ചു. യൂദാസ് 50 വെള്ളിക്കാശിന് യേശുവിനെ ഒറ്റിയപ്പോള്‍ ന്യൂനപക്ഷ പ്രീണനവും വോട്ട് ബാങ്ക് രാഷ്ട്രീയവും ലക്ഷ്യമിട്ട് എല്‍ഡിഎഫ് ഭരണകൂടം പുതിയകാലത്തിന്റെ യൂദാസുമാരായി.
-
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ -
ബിഗ് ടിക്കറ്റിൽ വീണ്ടും മലയാളി തിളക്കം; അതും 50 കോടി രൂപയുടെ വമ്പൻ സമ്മാനം..! ഷാജിക്ക് ഭാഗ്യനേട്ടം -
അബിൻ-വീണ പോരാട്ടം പ്രവചനാതീതം, റോഷി അഗസ്റ്റിൻ തോൽക്കും, കടന്നപ്പള്ളിക്ക് വെല്ലുവിളി, പ്രവചിച്ച് സർവേ -
പവർഫുൾ കുബേര യോഗം വിഷു ദിനത്തിൽ; ഈ രാശിക്കാരിലേക്ക് പണം ഒഴുകിവരും, നല്ല ജോലി കിട്ടും..! -
സംസ്ഥാനത്ത് നാല് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട്, കാറ്റ് വീശിയേക്കും, ഇടിമിന്നൽ സൂക്ഷിക്കുക -
അമേരിക്കക്ക് വൻ തിരിച്ചടി; 24 മണിക്കൂറിനിടെ രണ്ടാമത്തെ യുദ്ധവിമാനവും ഇറാൻ തകർത്തു -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി സ്വപ്നം മാത്രം; മെഹ്ക്രി സർക്കിളിൽ ഫ്ലൈഓവർ വരുന്നു, ചിലവ് 420 കോടി! -
വിജയ് പ്രചാരണ വാഹനത്തില്‍ നിന്ന് നിയന്ത്രണം വിട്ടു; റോഡ് ഷോ വീഡിയോ വൈറല്‍, ഇതാണ് കാരണം -
അന്യഗ്രഹജീവികളുടെ രഹസ്യ ഫയലുകൾ തുറക്കാൻ ട്രംപിന്റെ ഉത്തരവ്! നെഞ്ചിടിപ്പോടെ ലോകം












Click it and Unblock the Notifications