പോപ്പുലര്‍ ഫ്രണ്ടിനോട് ക്ഷമിയ്ക്കാം...പക്ഷേ എല്‍ഡിഎഫിനോടും യുഡിഎഫിനോടും?
31പേരാണ് കൈവെട്ട് കേസില്‍ കുറ്റുപത്രത്തില്‍ ഉള്‍പ്പെട്ടിരുന്നത്. 18പേര് കുറ്റക്കാരല്ലെന്ന് കോടതി കണ്ടെത്തി. 13പേര് കുറ്റക്കാരാണെന്നും. പ്രധാന പ്രതി ഉള്‍പ്പടെയുള്ള 5 പേര് ഇപ്പോഴും ഒളിവിലാണ്. ഭീകാരക്രമണത്തിന് സമാനമായ രീതിയില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ അറിവോടെയായിരുന്നു അധ്യാപകന് നേരെ ആക്രമണം.കേസില്‍ എന്ത് ശിക്ഷ പ്രതികള്‍ക്ക് നല്കിയാലും അത് തന്നെ ബാധിയ്ക്കില്ലെന്നാണ അധ്യാപകന് പറയുന്നത്. അക്രമികള്‍ വെട്ടിമാറ്റിയ വലതുകൈപ്പത്തി തുന്നിച്ചേര്‍ത്ത് അദ്ദേഹം എഴുതിയ നല്ല പാഠങ്ങള്‍ എന്ന പുസ്തകം കഴിഞ്ഞ ദിവസം പ്രകാശനം ചെയ്തു. ഇതെന്റെ രക്തമാണ് ഇതെന്റെ മാംസമാകുന്നു എടുത്തു കൊള്‍ക എന്നാണ് വികാരധീനനായി ജോസഫ് പറഞ്ഞത്.
തനിയ്ക്ക് നീതി ലഭിയ്ക്കേണ്ടത് സര്‍ക്കാരില്‍ നിന്നാണെന്ന് അദ്ദേഹം പറയുന്നു. 20ലക്ഷം രൂപ ചികിത്സയ്ക്ക് ചെലവായി. ആശുപത്രി ബില്ലിന് വേണ്ടി പോലും പതലവണ സര്‍ക്കാര്‍ ഓഫീസുകള്‍ കയറി ഇറങ്ങി. സര്‍ക്കാര്‍ പലതവണ കബളിപ്പിച്ച് ജീവിതം വഴിമുട്ടിയതോടെ 28 വര്‍ഷം ഒപ്പം ജീവിച്ച ഭാര്യ ജീവനൊടുത്തി. കൈവെട്ടിയതിലല്ല തനനിയ്ക്ക് ദുഖമെന്നും ജോസഫ് പറയുന്നു.

ജോലിയില്‍ നിന്ന് പിരിച്ച് വിട്ടതില്‍, ഭാര്യയുടെ ജീവനെടുത്തതില്‍, ഇതുവരേയും വിവാഹം നടക്കാത്ത മകള്‍, കുടുബം പട്ടിണിയിലാത്തിയതിന് ഇതിലൊക്കെയാണ് വേദന. ജോസഫിന്റെ വീടിന് സര്‍ക്കാര്‍ ഇപ്പോഴും പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പക്ഷേ വീട്ടിനുള്ളിലുള്ളവര്‍ ഭക്ഷണം കഴിയ്ക്കുന്നുണ്ടോ എന്ന് ആരും അന്വേഷിയ്ക്കുന്നില്ല. സമൂഹവും സര്‍ക്കാരുകളും നല്കിയ കുരിശ്ശുമരണം ഏറ്റുവാങ്ങി യേശുവിനെപ്പോലെ ഉയിര്ത്തെഴുനേല്ക്കാനാവാതെ ജോസഫ് ഇപ്പോഴുാ ബാക്കി നില്ക്കുന്നു.
-
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ -
ബിഗ് ടിക്കറ്റിൽ വീണ്ടും മലയാളി തിളക്കം; അതും 50 കോടി രൂപയുടെ വമ്പൻ സമ്മാനം..! ഷാജിക്ക് ഭാഗ്യനേട്ടം -
അബിൻ-വീണ പോരാട്ടം പ്രവചനാതീതം, റോഷി അഗസ്റ്റിൻ തോൽക്കും, കടന്നപ്പള്ളിക്ക് വെല്ലുവിളി, പ്രവചിച്ച് സർവേ -
പവർഫുൾ കുബേര യോഗം വിഷു ദിനത്തിൽ; ഈ രാശിക്കാരിലേക്ക് പണം ഒഴുകിവരും, നല്ല ജോലി കിട്ടും..! -
സംസ്ഥാനത്ത് നാല് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട്, കാറ്റ് വീശിയേക്കും, ഇടിമിന്നൽ സൂക്ഷിക്കുക -
അമേരിക്കക്ക് വൻ തിരിച്ചടി; 24 മണിക്കൂറിനിടെ രണ്ടാമത്തെ യുദ്ധവിമാനവും ഇറാൻ തകർത്തു -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി സ്വപ്നം മാത്രം; മെഹ്ക്രി സർക്കിളിൽ ഫ്ലൈഓവർ വരുന്നു, ചിലവ് 420 കോടി! -
വിജയ് പ്രചാരണ വാഹനത്തില്‍ നിന്ന് നിയന്ത്രണം വിട്ടു; റോഡ് ഷോ വീഡിയോ വൈറല്‍, ഇതാണ് കാരണം -
അന്യഗ്രഹജീവികളുടെ രഹസ്യ ഫയലുകൾ തുറക്കാൻ ട്രംപിന്റെ ഉത്തരവ്! നെഞ്ചിടിപ്പോടെ ലോകം












Click it and Unblock the Notifications