എന്തിനായിരുന്നു ഇറാഖ് കുവൈത്തിനെ ആക്രമിച്ചത്... അമേരിക്കയുടെ കളിയെന്ത്?
ഇറാഖ്- ഇറാന് യുദ്ധത്തിന്റെ ബാക്കി പത്രമായിരുന്നു ശരിയ്ക്കും ഇറാഖിന്റെ കുവൈത്ത് അധിനിവേശം. എട്ട് വര്‍ഷം നീണ്ട ആ യുദ്ധത്തില്‍ ഇറാഖിനെ കൈമെയ് മറന്ന് സഹായിച്ചവരായിരുന്നു കുവൈത്തും അമേരിയ്ക്കയും. എന്നാല്‍ യുദ്ധം കഴിഞ്ഞപ്പോള്‍ സ്ഥിതിമാറി. ചെയ്ത സഹായമെല്ലാം തിരികെ ചോദിച്ചു. സാമ്പത്തികമായ തകര്‍ന്ന ഇറാഖിനെ രക്ഷിയ്ക്കാന്‍ സദ്ദാം ഹുസൈന് കണ്ട വഴിയായിരുന്നു കുവൈത്ത് അധിനിവേശം.

ഇറാനെതിരെയുള്ള യുദ്ധത്തില്‍ അറബ് രാജ്യങ്ങളെല്ലാം ഇറാഖിനെ സഹായിച്ചു. ഇറാന് ഉയര്‍ത്തിയിരുന്ന ഭീഷണി കണക്കിലെടുത്ത് കുവൈത്ത് സാമ്പത്തികമായി ഇറാഖിനെ പിന്തുണച്ചിരുന്നു.
ഇറാനുമായുള്ള യുദ്ധം അവസാനിപ്പിച്ചപ്പോള്‍ ഇറാഖിന്റെ സ്ഥിതി വളരെ മോശമായിരുന്നു. ഇതിനിടയിലാണ് യുദ്ധകാലത്ത് സഹായിച്ച 1,400 കോടി അമേരിക്കന്‍ ഡോളര്‍ തിരിച്ചു വേണമെന്ന ആവശ്യവുമായി കുവൈത്ത് രംഗത്തു വന്നത്. കൂടാതെ അമേരിക്കയും സഹായിച്ച തുക തിരികെ ആവശ്യപ്പെട്ടു. കുവൈത്ത് യുദ്ധകാലത്ത് നല്കിയ സാമ്പത്തിക സഹായം എഴുതി തള്ളണമെന്ന ഇറാഖിന്റെ ആവശ്യം പുച്ഛിച്ചു തള്ളപ്പെട്ടപ്പോള്‍ സദ്ദാം ഹുസൈന് മുന്നില്‍ മറ്റ് വഴികളില്ലാതായി.

ഇക്കാലമത്രയും നല്ല സുഹൃത്തായി യുദ്ധത്തില്‍ പോലും അകമഴിഞ്ഞ് സഹായിച്ച അമേരിക്ക തന്റെ ശത്രു പക്ഷത്തെ നയിക്കുമെന്ന് സദ്ദാം ഹുസൈന് കരുതിയില്ല. കുവൈത്തില്‍ നിന്നും വെറും കൈയ്യോടെ തിരിച്ചു പോകേി വന്ന സദ്ദാം ഹുസൈന്റെ ദുര്‍ഗതികള്‍ക്ക് തുടക്കവുമായി. അവസാനം സദ്ദാം ഹുസൈന് തൂക്കുകയര്‍. ഇറാഖ് എരി തീയില്‍ നിന്നും വറച്ചട്ടിയിലേക്ക് എറിയപ്പെട്ടു.
-
ക്ഷമ നശിച്ച് യുഎഇ; അമേരിക്കയ്ക്കൊപ്പം ഇറാനെതിരെ യുദ്ധക്കളത്തിലേക്ക്? യുദ്ധഭീതിയിൽ പ്രവാസി ലോകം -
സ്വർണം കൂട്ടത്തോടെ വിറ്റ് റഷ്യ; 25 വർഷത്തിനിടെ ആദ്യം..വില ഇനി കുത്തനെ ഇടിയും? -
വിദേശത്തുളളവർ ജോലി പോയി നാട്ടിലേക്ക് മടങ്ങേണ്ടി വരും, വീട് പണി നിർത്തേണ്ടി വരും, നാൾഫലം അറിയാം -
സ്വര്‍ണം വന്‍തോതില്‍ ഒഴുകും; അമേരിക്ക ഇളവ് പ്രഖ്യാപിച്ചു, യുഎഇ, തുര്‍ക്കി എന്നിവര്‍ക്ക് നേട്ടം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications