ഇറാഖ്- കുവൈത്ത് യുദ്ധം... സംഭവിച്ചതിങ്ങനെ
ഇറാഖിന്റെ കുവൈത്ത് അധിനിവേശവും തുടര്‍ന്നുണ്ടായ രൂക്ഷമായ യുദ്ധവും... സുപ്രധാന സംഭവങ്ങളെ ഇങ്ങനെ ചുരുക്കിയെഴുതാം
1990 ആഗസ്റ്റ് 2 : ഒരു ലക്ഷത്തോളം പട്ടാളക്കാരും നിരവധി ടാങ്കുകളുടെ അകമ്പടിയുമായി ഇറാഖ് പട്ടാളം കുവൈത്തില്‍ അധിനിവേശിച്ചു
ആഗസ്റ്റ് 6 : ഇറാഖിനുമേല്‍ ഐക്യരാഷ്ട്ര സഭ ഉപരോധം ഏര്‍പ്പെടുത്തി
ആഗസ്റ്റ് 7 : അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് എച്ച് ഡബ്ല്യൂ ബുഷ് അറബിനാടുകളെ സംരക്ഷിക്കാനായി ഓപ്പറേഷന് ഡസര്‍ട്ട് ഷീല്‍ഡിനു തുടക്കമിട്ടു
ആഗസ്റ്റ് 8 : ഇറാഖിന്റെ 19-ാമത്തെ പ്രവശ്യയായി കുവൈത്തിനെ പ്രഖ്യാപിച്ചു
ആഗസ്റ്റ് 25 : ബലപ്രയോഗത്തിലൂടെ ഇറാഖിനുമേല്‍ ഉപരോധം നടപ്പിലാക്കാനുള്ള പ്രമേയം ഐക്യരാഷ്ട്ര സഭ രക്ഷാസമിതി പാസാക്കി

1990 നവംബര്‍ 29 :1991 ജനുവരിക്കകം ഇറാഖ് കുവൈത്തില്‍ നിന്നും ഉപാധികളൊന്നും കൂടാതെ ഒഴിഞ്ഞു പോയില്ലെങ്കില്‍ സൈനീകനടപടിയിലൂടെ ബലം പ്രയോഗിച്ച് ഒഴിപ്പിക്കാന്‍ അനുമതി നല്‍കികൊണ്ട് ഐക്യരാഷ്ട്രസഭ പ്രമേയം
1991 ജനുവരി 16-17 : ഓപ്പറേഷന് ഡസര്‍ട്ട് സ്റ്റോം എന്ന പേരില്‍ അമേരിക്കന്‍ നേതൃത്വത്തിലുള്ള സഖ്യസേന ബാഗ്ദാദിനു മുകളില്‍ ബോംബു വര്‍ഷം ആരംഭിച്ചു. ഇറാഖിനെതിരെ യുദ്ധം തുടങ്ങി
1991 ഫെബ്രുവരി 24 : സഖ്യസേന ഇറാഖിനെതിരെ കരയുദ്ധത്തിനു തുടക്കമിട്ടു
1991 ഫെബ്രുവരി 27 : ഐക്യരാഷ്ട്ര സഭയുടെ പ്രമേയങ്ങള്‍ ഇറാഖ് പാലിക്കുമെന്ന് ബാഗ്ദാദ് റേഡിയോ പ്രഖ്യാപനം
1991 ഫെബ്രുവരി 27 : കുവൈത്തിന്റെ മോചനം.
1991 ഫെബ്രുവരി 28 : ഇറാഖിനു നേരെയുള്ള ആക്രമണം സഖ്യസേന അവസാനിപ്പിച്ചു
1991 മാര്‍ച്ച് 14 : ഭരണാധികാരിയായിരുന്ന അമീര്‍ കുവൈത്തിലേക്കു തിരിച്ചെത്തി
1991 ഏപ്രില്‍ 6 : വെടിനിര്‍ത്തലിന്റെ ഉപാധികള്‍ ഇറാഖ് അംഗികരിച്ചു കരാറില്‍ ഒപ്പുവെച്ചു
1991 ഏപ്രില്‍ 11 : യുദ്ധം അവസാനിച്ചതായി ഐക്യരാഷ്ട്ര സഭ രക്ഷാസമിതി പ്രഖ്യാപിച്ചു
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം












Click it and Unblock the Notifications