'പ്രാക്ടിക്കൽ ഉണ്ടെങ്കിൽ ഇനിയും ഒന്നുകൂടി പഠിക്കും'... സെക്സ് എജ്യുക്കേഷൻ എന്തുകൊണ്ട് വേണം എന്നതിന്റെ തെളിവുകൾ
സ്‌കൂളുകളിൽ ലൈംഗിക വിദ്യാഭ്യാസം വേണം എന്ന് വനിത കമ്മീഷന്റെ പുതിയ അധ്യക്ഷ അഡ്വ പി സതീദേവി പറഞ്ഞത് പൂർണമായും ശരിയെന്ന് തെളിയിക്കുന്നതാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിലെ ചർച്ചകൾ. സ്‌കൂളുകളിൽ മാത്രമല്ല, വിദ്യാഭ്യാസം പൂർത്തിയാക്കി വലിയ പദവികളിൽ ഇരിക്കുന്നവർക്ക് കൂടി ലൈംഗിക വിദ്യാഭ്യാസം സാധ്യമാക്കേണ്ടതാണ് കേരളത്തിലെ സാഹചര്യം എന്ന് വ്യക്തമാക്കുന്നു ഇത്.
സെക്‌സ് എജ്യുക്കേഷൻ അഥവാ ലൈംഗിക വിദ്യാഭ്യാസം എന്നാൽ എന്തെന്ന് പോലും അറിയാത്ത 'മുതിർന്നവർ' ഉള്ള ലോകത്ത്, കുട്ടികളെങ്കിലും അതേ കുറിച്ച് അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. വനിത കമ്മീഷൻ അധ്യക്ഷയുടെ പ്രതികരണം സംബന്ധിച്ച വാർത്തകൾക്ക് താഴെ വരുന്ന കമന്റുകൾ മലയാളികളെ മൊത്തത്തിൽ നാണം കെടുത്തുന്നവയാണ്.

'പ്രാക്ടിക്കൽ ഉണ്ടെങ്കിൽ ഞാൻ ഇനിയും ഒന്നുകൂടി പഠിക്കും' - വനിത കമ്മീഷൻ അധ്യക്ഷയുടെ പ്രസ്താവന റിപ്പോർട്ട് ചെയ്ത ഒരു മാധ്യമത്തിന്റെ ഫേസ്ബുക്ക് പേജിൽ വന്ന കമന്റ് ആണിത്. ഒരുപക്ഷേ, ഈ സമയം സാമൂഹ്യ മാധ്യമങ്ങളിൽ ഏറ്റവും അധികം ഷെയർ ചെയ്യപ്പെടുന്ന ഒരു സ്‌ക്രീൻഷോട്ട് കൂടിയാണിത്. പേരോ, ചിത്രമോ ഇല്ലാത്ത ഒരു വ്യാജ ഐഡിയിൽ നിന്നല്ല ഈ കമന്റ് വന്നിരിക്കുന്നത് എന്ന് കൂടി ഓർക്കേണ്ടതുണ്ട്. സെക്‌സ് എജ്യുക്കേഷൻ എന്നാൽ ഈ മനുഷ്യൻ കരുതിയിരിക്കുന്നത് എന്താണെന്ന് കൂടി വ്യക്തമാക്കുന്നതാണ് ആ കമന്റ്.
മലയാള സിനിമയിലെ അഴകിന്‍ റാണി; മഡോണയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍

ഒരാൾ മാത്രമാണ് ഇങ്ങനെ പറയുകയും കരുതുകയും ചെയ്യുന്നത് എന്ന് വിചാരിക്കരുത്. അസംഖ്യം പേരുണ്ട് ഇക്കൂട്ടത്തിൽ. 'വനിത കമ്മീഷന്റെ ലൈംഗിക ക്ലാസ്സിൽ എന്നേയും ചേർക്കണം'- ഇതാണ് മറ്റൊരാളുടെ കമന്റ്. ഈ കമന്റ് ഒരു കാര്യം വ്യക്തമാക്കുന്നുണ്ട്- ഈ മനുഷ്യന് അടിയന്തരമായി സെക്‌സ് എജ്യുക്കേഷൻ ക്ലാസ്സ് കൊടുക്കേണ്ടതുണ്ട് എന്നത് തന്നെയാണത്. അതിന് വനിത കമ്മീഷൻ മുൻകൈ എടുത്താലും തെറ്റില്ല.

തിയ്യറി ക്ലാസ്സ് മാത്രം പോര, പ്രാക്ടിക്കൽ കൂടി വേണം എന്ന് അഭിപ്രായം പറഞ്ഞ മറ്റൊരാളുണ്ട്. അയാൾക്ക് അത് മാത്രം പോര. ഒരു എക്‌സ്പീരിയൻസ് സർട്ടിഫിക്കറ്റ് കൂടി വേണമത്രെ. ക്ലാസ്സുകൾക്കൊപ്പം സ്‌കൂളുകളിൽ ലേബർ റൂമും പ്രസവ വാർഡും വേണമെന്ന് പറയുന്നവരും ഇക്കൂട്ടത്തിൽ തന്നെയുണ്ട്. സെക്‌സ് എജ്യുക്കേഷൻ അല്ലെങ്കിൽ ലൈംഗിക വിദ്യാഭ്യാസം എന്ന് പറയുമ്പോൾ അതിൽ സെക്‌സ് മാത്രം കേൾക്കുന്നവരാണ് മേൽപറഞ്ഞ എല്ലാവരും. അത് തന്നെയാണ് ഇവരുടെ അടിസ്ഥാന പ്രശ്‌നവും.

ലൈംഗിക വിദ്യാഭ്യാസം എന്നാൽ എങ്ങനെ ലൈംഗിക വേഴ്ചയിൽ ഏർപ്പെടാം എന്ന് പഠിപ്പിച്ചുകൊടുക്കുന്ന ഒരു ഏർപ്പാടല്ല (അക്കാര്യവും അതിൽ പ്രതിപാദിക്കപ്പെടേണ്ടതുണ്ട് എന്നത് വേറെ കാര്യം). ലൈംഗികത എന്ന് പറയുന്നത് ലൈംഗിക ബന്ധം മാത്രമായുള്ള ഒരു കാര്യമല്ല. അതിൽ ജീവശാസ്ത്രപരമായും മാനസികമായും മറ്റും ഒരുപാട് ഘടകങ്ങൾ അന്തർലീനമാണ്. ഇതിനെ കുറിച്ചെല്ലാം ഒരു അവബോധം സൃഷ്ടിച്ചെടുക്കുക എന്നതാണ് ലൈംഗിക വിദ്യാഭ്യാസത്തിലൂടെ ലക്ഷ്യമിടുന്നത്. അതുവഴി ഒരു നല്ല സമൂഹത്തെ വാർത്തെടുക്കാനും സാധിക്കും.

ഇത്തരം ക്ലാസ്സുകൾക്ക് വേണ്ട പാഠ്യപദ്ധതികൾ- ഓരോ പ്രായത്തിനും അനുസരിച്ചുള്ളത്- ലോകത്ത് ഒരുപാട് വിദഗ്ധർ തയ്യാറാക്കിയിട്ടുള്ളതാണ്. പുരോഗമന സമൂഹങ്ങളിൽ ഇത് സ്‌കൂളുകൾ മുതലേ പഠനത്തിന്റെ ഭാഗവും ആണ്. നമ്മുടെ നാട്ടിൽ ഇത്തരം ഒരു നീക്കം നടത്തുകയാണെങ്കിൽ, നമ്മുടെ നാടിന് അനുസരിച്ചുള്ള രീതിയിൽ പാഠ്യപദ്ധതികൾ തയ്യാറാക്കപ്പെടുകയും ചെയ്യും. അത് എന്തായാലും ക്ലാസ്സ് മുറിയിൽ അശ്ലീല സിനിമ പ്രദർശിപ്പിച്ചുകൊണ്ടോ, ലൈംഗിക ബന്ധത്തിന്റെ ഡെമോ കാണിച്ചുകൊണ്ടോ ആയിരിക്കില്ല എന്ന് തിരിച്ചറിയാനുള്ള സാമാന്യ ബുദ്ധിയാണ് പല മലയാളികൾക്കും ഇല്ലാതെ പോയിരിക്കുന്നത്.

ലൈംഗിക വിദ്യാഭ്യാസമില്ലായ്മയുടേയും ലിംഗ സമത്വത്തെ കുറിച്ച് ഒരു ബോധ്യവും ഇല്ലാത്തതിന്റേയും പ്രശ്‌നങ്ങൾ കേരള സമൂഹത്തെ ആഴത്തിൽ ബാധിച്ചിട്ടുണ്ട് എന്ന യാഥാർത്ഥ്യം എത്ര കണ്ണടച്ചാലും മറയ്ക്കാൻ ആവില്ല. അതിന്റെ പ്രതിഫലനങ്ങളിൽ പെടും 'പ്രണയക്കൊല' എന്ന വ്യാജപേരിൽ മാധ്യമങ്ങൾ ആഘോഷിക്കുന്ന നിഷ്ഠൂരമായ കൊലപാതകങ്ങളും. കൃത്യമായ ലൈംഗിക വിദ്യാഭ്യാസം ലഭിക്കാത്തതുകൊണ്ടുമാത്രം ചൂഷണം ചെയ്യപ്പെടുന്ന അസംഖ്യം പെൺകുട്ടികളും ആൺകുട്ടികളും ഉള്ള നാടാണ് നമ്മുടേത്. ഇത്തരം ചൂഷണങ്ങൾ പിന്നീട് സാധ്യമാവില്ലല്ലോ എന്നത് കൂടിയാവാം, ലൈംഗിക വിദ്യാഭ്യാസത്തെ എതിർത്ത് രംഗത്തെത്തുന്ന ചിലരുടെ മനസ്സിലിരിപ്പ് എന്ന് കൂടി സംശയിക്കേണ്ടി വരും.

ഇത്തരം പ്രതികരണങ്ങളെ രൂക്ഷമായി വിമർശിച്ചുകൊണ്ടാണ് ആരോഗ്യപ്രവർത്തകയും എഴുത്തുകാരിയും ഒക്കെ ആയ ഡോ ഷിംന അസീസ് രംഗത്ത് വന്നിരിക്കുന്നത്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആയിരുന്നു ഷിംനയുടെ പ്രതികരണം. ലൈംഗിക വിദ്യാഭ്യാസം എന്നാൽ, ഇവർ കരുതുംപോലെ എങ്ങനെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാം എന്ന് പഠിപ്പിക്കുന്നതല്ല എന്ന് ഷിംനയും തന്റെ കുറിപ്പിൽ വ്യക്തമാക്കുന്നുണ്ട്.

സാക്ഷരകേരളം, ഇരുപത്തിയൊന്നാം നൂറ്റാണ്ട് തുടങ്ങിയവ എന്തെങ്കിലും തരത്തിൽ നിങ്ങൾക്ക് വല്ല അഭിമാനവും തരുന്നുണ്ടേൽ വനിതാ കമ്മീഷൻ അധ്യക്ഷ വിദ്യാർത്ഥികൾക്ക് ലൈംഗികവിദ്യാഭ്യാസം വേണമെന്ന് പറഞ്ഞ വാർത്തയുടെ ലിങ്കിനു ചോട്ടിൽ ഒന്ന് പോയി കമന്റുകളൊക്കെ വായിച്ച് വന്നാൽ മതി, തൊലി ഉരിഞ്ഞു തിരിച്ചു പോരാം.
ലൈംഗികവിദ്യാഭ്യാസം എന്ന് പറയുന്ന സംഗതി എങ്ങനെ ലൈംഗികമായി ബന്ധപ്പെടാം എന്ന് പഠിപ്പിക്കുന്നതല്ല. ഇത് ഒരു വ്യക്തിയുടെ ലൈംഗികതയുടെ ശാരീരികം, ജീവശാസ്ത്രപരം, വൈകാരികം, സാമൂഹികം എന്നിങ്ങനെ പല വശങ്ങളുമായി ബന്ധപ്പെട്ട് ഒരുപാട് വിഷയങ്ങൾ ഉൾക്കൊള്ളുന്ന ഒന്നാണ്.

ചുറ്റുമുള്ളവരെ പരിഹസിക്കുന്നതും സ്വയം വലിയവരാണെന്നു തോന്നുന്നതുമൊക്കെ അടങ്ങുന്ന ഒരു കൂട്ടം സൂക്കേടുകൾക്കുള്ള ഏറ്റവും നല്ല ചികിത്സയാണ് അത്. പ്രണയം നിരസിക്കപ്പെട്ടാൽ കത്തി എടുത്തു കുത്തുന്നതും പെട്രോൾ ഒഴിക്കുന്നതും തെറ്റാണ് എന്ന് പറയുന്നതും ഇതിന്റെ ഭാഗം തന്നെയാണ്. ലൈംഗികതയുമായി ബന്ധപ്പെട്ട് മനസ്സിലാക്കേണ്ട അടിസ്ഥാന മൂല്യങ്ങൾ മുതൽ വിവിധ ബന്ധങ്ങളിൽ പാലിക്കേണ്ട സഹിഷ്ണുതയും ഉൾപ്പെടുത്തലുകളും ഒഴിവാക്കലുകളുമൊക്കെ അടങ്ങിയതാണിത്.
മനുഷ്യന്റെ ശരീരഭാഗങ്ങൾ, അതിൽ തന്നെ ലൈംഗികഭാഗങ്ങളുടെ പ്രാധാന്യം, സുരക്ഷിതമായ ലൈംഗികതയും, ലൈംഗികരോഗങ്ങൾ, ലൈംഗിക അതിക്രമങ്ങൾ അവയോടു എങ്ങനെ പ്രതികരിക്കണം എന്ന് തുടങ്ങിയുള്ള നൂറുകാര്യങ്ങൾ വേറെയും.
മാറി ചിന്തിക്കൂ മനുഷ്യമ്മാരെ... മാറ്റങ്ങൾക്ക് വിധേയരാകൂ...
-
മീന പണം എറിഞ്ഞ് പണം കൊയ്യുന്നു; 10 കോടി 100 കോടിയാക്കിയ ബുദ്ധി, വീട് വില്‍പ്പന ചര്‍ച്ച -
ബെംഗളൂരു യാത്രക്കാരുടെ ശ്രദ്ധയ്ക്ക്;പീനിയ ഫ്ലൈ ഓവർ 4 ദിവസത്തേക്ക് അടച്ചിടും..ഏത് വഴി പോകണം? അറിയാം -
'അതൊരു തീക്കളിയാണ്, അങ്ങനെയായിരുന്നെങ്കിൽ ഞാൻ കാവ്യയെ വിവാഹം കഴിക്കില്ലാർന്നു';ദിലീപ് -
ഈ രണ്ട് ജില്ലകള്‍ വളരെ പിന്നാക്കം; മതാന്ധതയും വിപ്ലവവും മാറ്റിവച്ച് ചിന്തിക്കണം എന്ന് നടി ലക്ഷ്മി പ്രിയ -
യുഡിഎഫിന് 102 സീറ്റ് വരെ പ്രവചനം; പിന്നാലെ തെറിവിളി..ആ പറയുന്നത് പച്ചക്കള്ളമെന്ന് സിപി റാഷിദ്,വിശദീകരണം -
മഞ്ജുവിനും എനിക്കും ഇടയിൽ സംഭവിച്ചത്..അതിന് സാക്ഷികളും തെളിവുകളും ഉണ്ട്..'; ദിലീപ് പറഞ്ഞത് -
എല്ലാ മലയാള നടന്മാരും 100 കോടി അടിച്ചു, മമ്മൂട്ടി ഒഴികെ... മമ്മൂട്ടിക്ക് ബോക്സ് ഓഫീസ് പവർ ഇല്ലേ? കുറിപ്പ് വൈറൽ -
ഗള്‍ഫില്‍ ട്വിസ്റ്റ്? ചര്‍ച്ചകള്‍ക്കിടെ പാകിസ്താന് പട്ടാളം സൗദി അറേബ്യയില്‍, യുദ്ധ വിമാനങ്ങളും -
സൗദി അറേബ്യ എന്തിനുള്ള പുറപ്പാടാണ്; എത്തിച്ചത് 23000 പാക് സൈനികരെ, ഇറാന് ചര്‍ച്ച പൊളിഞ്ഞു -
ഡോളറിന് കിട്ടിയത് എട്ടിന്റെ പണി...! സ്വര്‍ണത്തിന് ഇനി കുതിപ്പിന്റെ കാലം, വില കൂടാന്‍ പോകുന്നു -
മമ്മൂട്ടിയുടെ ഡ്രസിന് വില കൂടുതലെന്ന്, ഇതോടെ മമ്മൂട്ടി അയാളെ ഇനി സെറ്റിൽ കാണരുതെന്ന് ഓഡറിട്ടു';ശാന്തിവിള -
രേണു സുധിക്ക് ഇന്‍സ്റ്റഗ്രാം സബ്സ്ക്രിപ്ഷന് വഴി ഒരു മാസം ലഭിക്കുന്നത് ലക്ഷങ്ങൾ! അന്ന രാജനും അലനും അതേ വഴിയേ












Click it and Unblock the Notifications