ആപ്പ് എവിടെയൊക്കെ ഭരിക്കും, ആരൊക്കെ പിന്തുണക്കും?
കാര്യം ജനാധിപത്യത്തിന്റെ വിജയം എന്നൊക്കെ എഡിറ്റോറിയല്‍ എഴുതുകയും എഫ് ബി സ്റ്റാറ്റസ് ഇടുകയും ഒക്കെ ചെയ്യാമെങ്കിലും ഒരു ചോദ്യം പ്രസ്‌കതമാണ്. വേറെവിടെയാണ് ആപ്പ് ഈ ജയം ആവര്‍ത്തിക്കാന്‍ പോകുന്നത്. മറ്റൊരു കെജ്രിവാളും ഈ സംഘടനാ പാടവവും എവിടെയാണ് ആപ്പിന് കാഴ്ച വെക്കാന്‍ കഴിയുക.
മറ്റൊരു രസകരമായ കാര്യം, തലസ്ഥാനത്ത് പ്രതീക്ഷയില്ലാത്തത് കൊണ്ടും വേറെ നിവൃത്തിയില്ലാത്തത് കൊണ്ടും മാത്രമാണ് മറ്റ് പാര്‍ട്ടികള്‍ ആപ്പിനെ പിന്തുണച്ചത്. എന്നാല്‍ അവരവരുടെ നാട്ടിലെത്തിയാല്‍ ഇതാവില്ല സ്ഥിതി. ഉദാഹരണത്തിന് സി പി എം - ദില്ലിയിലെ 1050 വോട്ടല്ല സി പി എമ്മിന് കേരളത്തില്‍. ഭരിക്കാന്‍ പോകുന്ന കക്ഷിയാണ്. ഒരിക്കലും കേരളത്തില്‍ ആപ്പിന് സി പി എമ്മിന്റെ പിന്തുണ കിട്ടില്ല.

കേരളത്തില്‍ മാത്രമല്ല, ബംഗാളില്‍ മമതാ ബാനര്‍ജിയും, ബിഹാറില്‍ നിതീഷ് കുമാറും ലാലു പ്രസാദ് യാദവും ഉത്തര്‍ പ്രദേശില്‍ മുലായവും മായാവതിയും തമിഴ്‌നാട്ടില്‍ ജയലളിതയും ഒന്നും ആം ആദ്മി പാര്‍ട്ടിയെ പിന്തുണക്കാന്‍ പോകുന്നില്ല. കോണ്‍ഗ്രസും ബി ജെ പിയും മുഖാമുഖം വരുന്ന ഹരിയാന, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് ആപ്പിന് പിന്നെയും പ്രതീക്ഷയ്്ക്ക് വകയുള്ളത്.
എവിടെയൊക്കെ ജയിച്ചാലും ഇല്ലെങ്കിലും 5 വര്‍ഷം ദില്ലിയില്‍ പിടിച്ചുനിന്നാല്‍ 2019 ആകുമ്പോഴേക്കും ആം ആദ്മി പാര്‍ട്ടി ഒരു ദേശീയ പാര്‍ട്ടി ആകുകയും ലോക്‌സഭയിലേക്ക് വിജയപ്രതീക്ഷയോടെ മത്സരിക്കുകയും ചെയ്യും എന്നത് മൂന്നരത്തരം.












Click it and Unblock the Notifications