കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തോറ്റാലും ബിജെപിക്ക് ആശ്വസിക്കാന്‍ വകയുണ്ട്, കാണൂ

Google Oneindia Malayalam News

കനത്ത തോല്‍വി ഏറ്റുവാങ്ങിയപ്പോഴും ബി ജെ പി ആശ്വസിക്കുന്നത് ഇങ്ങനെയാണ്. വോട്ട് ശതമാനത്തില്‍ കാര്യമായ കുറവ് വന്നിട്ടില്ല. ഒരു തരത്തില്‍ നോക്കിയാല്‍ സത്യമാണ്. കോണ്‍ഗ്രസ് വോട്ടുകള്‍ അപ്പാടെ ആപ്പിന് മറിഞ്ഞിട്ടും, സി പി എം, ബി എസ് പി, തൃണമൂല്‍, ജനതാ പരിവാര്‍ തുടങ്ങിയ സകലമാന പാര്‍ട്ടികളും ഒരുമിച്ച് എതിര്‍ത്തിട്ടും ബി ജെ പിയുടെ വോട്ട് ശതമാനം അങ്ങനെ തന്നെയുണ്ട്.

2013 ല്‍ 29 ശതമാനമുണ്ടായ ആപ്പ് ഇത്തവണ 54 ശതമാനം വോട്ട് പെട്ടിയിലാക്കി. 33.3 ശതമാനമുണ്ടായിരുന്ന ബി ജെ പി വോട്ട് 32.2 ആയി. 24 ശതമാനത്തിന് മുകളിലുണ്ടായിരുന്ന കോണ്‍ഗ്രസ് വോട്ടാകട്ടെ വെറും 9.7 ശതമാനത്തിലെത്തി. ആപ്പിന് വോട്ടുകള്‍ എവിടെ നിന്നു വന്നു എന്നതിന് ഉത്തരമാണ് ഇത് നല്‍കുന്നത്. കനത്ത തോല്‍വിയിലും ബി ജെ പിയുടെ വോട്ട് അധികം ചോര്‍ന്നിട്ടില്ല എന്ന് സാരം.

bjp-multi

പക്ഷേ ഇങ്ങനെ ആശ്വസിക്കുന്നതിലും വകയില്ല. കേന്ദ്രത്തില്‍ ഭരിക്കുന്ന പാര്‍ട്ടി. ലോക്‌സഭ തിരഞ്ഞെടുപ്പിന് ശേഷം തൊട്ടതെല്ലാം വിജയിച്ച് മാത്രം ശീലിച്ച പാര്‍ട്ടി. തലസ്ഥാനത്ത് 1 ശതമാനമേ വോട്ട് കുറഞ്ഞുള്ളൂ എന്ന് ആശ്വസിക്കുന്നതില്‍ എന്ത് ന്യായമാണ് ഉള്ളത്. എല്ലാവരും ഒരുമിച്ച് നിന്നാല്‍ ബി ജെ പിയെയും തോല്‍പിക്കാം എന്ന സന്ദേശമായി ദില്ലിയിലെ തിരഞ്ഞെടുപ്പ്.

അടുത്ത പേജില്‍: ആപ്പ് എവിടെയൊക്കെ ഭരിക്കും, ആരൊക്കെ പിന്തുണക്കും?

English summary
The victory of Arvind Kejriwal in the Delhi assembly election has left the political circles stunned. Nobody had expected the Aam Aadmi Party (AAP) to win 67 out of 70 seats in the assembly, particularly after Kejriwal quit the chief minister's office after 49 days in 2013-14. So what does this victory imply
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X