യുബര്‍ പീഡനം: യുബര്‍ പ്രശ്നക്കാരന്‍, അധികാരികളും മോശമല്ല
ദില്ലി: യാത്രക്കാരി കാറില്‍ പീഡിപ്പിക്കപ്പെട്ട സംഭവത്തെ തുടര്‍ന്ന് തലസ്ഥാന നഗരമായ ദില്ലിയില്‍ യുബര്‍ ടാക്സി നിരോധിച്ചു. നല്ലത് തന്നെ. എന്നാല്‍ വികസിത രാജ്യങ്ങളിലടക്കം സുരക്ഷാ പ്രശ്നങ്ങളുടെ പേരില്‍ പഴി കേള്‍ക്കുന്ന യുബറിന് ഇന്ത്യയില്‍ പ്രവര്‍ത്തനാനുമതി കൊടുത്തത് ആരാണ്. എന്തിനാണ്. അമേരിക്ക, നെതര്‍ലന്‍ഡ്സ്, ജര്‍മനി, കാനഡ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം യുബറിന് പ്രശ്നങ്ങളുണ്ട്. ഇപ്പോഴിതാ ഇന്ത്യയിലും.
യുബറിന്റെ ജീവനക്കാരനായ ഡ്രൈവറാണ് ദില്ലിയില്‍ ബഹുരാഷ്ട്ര കമ്പനി ജീവനക്കാരിയെ കാറില്‍ ബലാത്സംഗം ചെയ്തത്. ഇതേത്തുടര്‍ന്നാണ് ദില്ലി ട്രാന്‍സ്പോര്‍ട്ട് കോര്പറേഷന് യുബര്‍ ടാക്സി സര്‍വ്വീസ് നിരോധിച്ചത്. യുബര്‍ കോം എന്ന വെബ്സൈറ്റും മൊബൈല്‍ ഫോണ്‍ ആപ്ലിക്കേഷനും വഴിയാണ് യുബറിന്റെ ബുക്കിംഗുകള്‍ കൂടുതലും.
പ്രധാന രാജ്യങ്ങള്‍ക്ക് പിന്നാലെ ഇപ്പോള്‍ ഇന്ത്യയിലും യുബറിന് പ്രശ്നങ്ങള്‍ തുടങ്ങിയിരിക്കുകയാണ്. യാത്രക്കാരുടെ സുരക്ഷയുടെ കാര്യത്തില്‍ യുബര്‍ കൂടുതല്‍ ഉത്തരവാദിത്തം കാണിക്കേണ്ടിയിരിക്കുന്നു. എന്നാല്‍ ട്രാന്‍സ്പോര്‍ട്ട് കമ്പനി മാത്രമല്ല, അധികൃതരും സ്ത്രീ സുരക്ഷ പോലുള്ള കാര്യങ്ങളില്‍ കൂടുതല്‍ ജാഗ്രത കാണിച്ചേ മതിയാകൂ.
അടുത്ത പേജില്‍ - യുബര്‍ പീഡനം: പോലീസ് എന്തെടുക്കുകയായിരുന്നു