യുബര്‍ പീഡനം: പോലീസ് എന്തെടുക്കുകയായിരുന്നു
2012 ഡിസംബര്‍ 16 ന് നടന്ന കൂട്ടബലാത്സംഗത്തില്‍ നിന്നും ദില്ലി പോലീസ് ഒരു പാഠവും പഠിച്ചിട്ടില്ല എന്ന് തന്നെ പറയണം. യുബറിനാണ് ഉത്തരവാദിത്തം എന്ന് പറഞ്ഞ് കൈകഴുകാനാണ് ഇവിടെ പോലീസിന്റെ ശ്രമം, വിവരങ്ങള്‍ വേരിഫൈ ചെയ്യാതെ യുബര്‍ ആളെ ജോലിക്കെടുത്തത്രെ. അഥവാ യുബര്‍ അങ്ങനെയൊരാളെ ജോലിക്കെടുത്താല്‍ ലോക്കല്‍ പോലീസ് അത് അനുവദിക്കേണ്ട് കാര്യമെന്താണ്.

ഇതിന് മുന്‍പും ബലാത്സംഗക്കേസിന് ശിക്ഷിക്കപ്പെട്ടിട്ടുള്ള ആളാണ് ഈ ഡ്രൈവര്‍. എന്നിട്ടും ശിവ് കുമാര്‍ യാദവിന് സ്വഭാവ സര്‍ട്ടിഫിക്കറ്റ് എഴുതിക്കൊടുത്തത് ദില്ലി പോലീസാണ്. പീഡനക്കേസില്‍ ശിക്ഷിക്കപ്പെട്ട ആള്‍ക്ക് പോലീസ് എങ്ങനെയാണ് സ്വഭാവ സര്‍ട്ടിഫിക്കറ്റ് കൊടുക്കുക. സ്വഭാവ സര്‍ട്ടിഫിക്കറ്റ് വ്യാജമാണ് എന്നാണ് പോലീസ് ഇപ്പോള്‍ പറയുന്നത്. എങ്ങനെ വിശ്വസിക്കും.












Click it and Unblock the Notifications