ഇരുപത്തിയാറിലധികം വിഭവങ്ങള്‍ ചേരുന്ന ഓണസദ്യ... എങ്ങനെ വിളമ്പണം എങ്ങനെ കഴിക്കണം ഓണസദ്യ?? ഇതാ കാണൂ...
ഇരുപത്തിയാറിലധികം വിഭവങ്ങള്‍ ചേരുന്നതാണ് പരമ്പരാഗതമായ ഓണസദ്യ. വിഭവങ്ങളുടെ എണ്ണം പഴയകാലത്ത് ഇതിലും അധികമായിരുന്നു. തൂശനിലയില്‍ ഉപ്പേരിയും പപ്പടവും പായസവും കറികളും തോരനും മെഴുക്കുപുരട്ടിയും തൊടുകറികളും പഴവും നെയ്യും ഉപ്പും ചേരുമ്പോള്‍ ഓണസദ്യ പൂര്‍ണ്ണമാകും. സദ്യ വിളമ്പുന്നതിനുമുണ്ട് ചിട്ടവട്ടങ്ങള്‍. ഇല ഇട്ട് ഇരിക്കുന്ന ആളിന്റെ വലതുവശംചേര്‍ന്നു വേണം ഇലയുടെ മുറിഭാഗം വരേണ്ടത്. തൂശന് ഭാഗം ഇടതുഭാഗത്തും. ഇലയുടെ ഇടതുഭാഗത്തായി മുകളില്‍ നിന്നും വേണം വിലമ്പിത്തുടങ്ങേണ്ടത്.
ഓരോ നാട്ടില്‍ ഓരോ ഓണം.. ഓണത്തിന് പിന്നിലെ വേറിട്ട കഥകളെന്തെല്ലാം എന്നറിയാമോ?
പഴം,പപ്പടം, ശര്‍ക്കരവരട്ടി, ഉപ്പേരി, പപ്പടം എന്നിവ ആദ്യം വിളമ്പണം. അടുത്തതായി മാങ്ങ, ഇഞ്ചി, നാരങ്ങ, തോരന്‍, ഓലന്‍, അവിയല്‍, പച്ചടി, കിച്ചടി, എരുശ്ശേരി, കൂട്ടുകറി, ഉപ്പ് എന്നിവ ക്രമത്തില്‍ വിളമ്പണം. ഊണുകഴിക്കുന്ന ആള് ഇരുന്നതിനു ശേഷം വേണം ചോറു വിളമ്പേണ്ടത് എന്നതാണ് ചിലയിടങ്ങളിലെ ചിട്ട. കുത്തരിയാണ് മിക്കവാറും ഓണനാളില്‍ തിരഞ്ഞെടുക്കുന്നത്.

ഇങ്ങനെ വേണം വിളമ്പിത്തുടങ്ങാൻ
ചോറിനു മുകളില്‍ ആദ്യം പരിപ്പാണ് ഒഴിക്കേണ്ടത്. ഇതിനു മുകളിലായി നെയ്യ് വിളമ്പും. പപ്പടം, പരിപ്പില്‍ കുഴച്ച് ഊണാരംഭിക്കും. അടുത്തതായി സാമ്പാറും കാളനോ, പുളിശ്ശേരിയോ വിളമ്പും. രസം ഇതിനുശേഷമാണ് വിളമ്പുക. ഊണ് പൂര്‍ത്തിയാകുന്ന മുറക്ക് പായസം വിളമ്പും. ചിലയിടങ്ങളില്‍ പായസത്തിനൊപ്പം മധുര ബോളി ചേര്‍ത്ത് കഴിക്കുന്നതും പതിവാണ്. അവസാനം മോര് വിളമ്പുന്നതോടെ സദ്യപൂര്‍ത്തിയാകും. ചിലര്‍ മോരും കൂട്ടി അല്‍പ്പം ചോറു കഴിക്കുന്നതും സാധാരണയാണ്. ചിലസ്ഥലങ്ങളില്‍ രസം മോരിനൊപ്പം അവസാനമായാണ് വിളമ്പുക. മിക്കവരും പായസത്തോട് തന്നെ സദ്യ കഴിക്കല്‍ അവസാനിക്കുന്നതാണ് പതിവ്.

ആറുരസങ്ങളുടെ സമ്മേളനം
ഉപ്പേരി- കറുമുറെ തിന്നുന്ന ഉപ്പേരിയാണ് ഇലയിലെ ഒരു പ്രധാന വിഭവം. ആദ്യം വിളമ്പുന്നതും ഇതാണ്. മിക്കവാറും ഊണിനായി ആളെത്തും മുന്നേതന്നെ ഉപ്പേരി വിളമ്പുന്നതാണ് പതിവ്. ചോറിനു മുമ്പേ രുചിക്കുന്നതും ഉപ്പേരിതന്നെ. ശര്‍ക്കരവരട്ടി- ഓണസദ്യയിലെ രാജാവാണ് ശര്‍ക്കരവരട്ടി. ശര്‍ക്കരയും നേന്ത്രക്കയും ആണ് പ്രധാനചേരുവകള്‍. പപ്പടം- സദ്യവട്ടത്തില്‍ പപ്പടത്തെ മാറ്റിനിര്‍ത്താനാവില്ല. പല വലിപ്പത്തിലുളള പപ്പടമാണ് സദ്യയെ സദ്യആക്കുന്നത്. വലിയപപ്പടം സദ്യക്ക് നിര്‍ബന്ധമാണ്.

തൊടുകറികള്‍ ഇങ്ങനെ
ഇഞ്ചി- തൊടുകറികളിലെ രാജാവാണ് നൂറുകറി എന്നപേരുളള ഇഞ്ചിക്കൂട്ടാന്‍. ഇഞ്ചിപ്പുളി, ഇഞ്ചി അച്ചാര്‍, ഇഞ്ചിക്കറി എന്നിങ്ങനെ പലരീതിയില്‍ ഇഞ്ചി ഓണസദ്യയില്‍ ഇടം പിടിക്കുന്നു. മാങ്ങ- കടുമാങ്ങ ഓണസദ്യസില് പ്രധാനഘടകമാണ്. നാരങ്ങക്കറി- വലിയനാരങ്ങയാണ് ഓണത്തിന് അച്ചാറിടാന്‍ പ്രധാനം.

എരിശ്ശേരിയും പുളിശ്ശേരിയും
എരിശ്ശേരി- ഓണത്തിന് ഒഴിവാക്കാന്‍ പറ്റാത്ത കൂട്ടമാണ് മത്തങ്ങകൊണ്ടുളള എരിശ്ശേരി. വന്‍പയറും തേങ്ങയുമാണ് പ്രധാന ചേരുവകള്‍. പുളിശ്ശേരി- ഏത്താക്കായോ വെളളരിക്കയോ കുമ്പളങ്ങയോ തുടങ്ങി പലതരത്തിലുളള പച്ചക്കറികള്‍ തൈരിനൊപ്പം ചേര്‍ത്തുണ്ടാക്കാവുന്ന പുളിശ്ശേരി രുചിയും ഗുണവും നിറഞ്ഞതാണ്. പരിപ്പുകറി- ഓണസദ്യയില്‍ മുമ്പനാണ് നെയ്യൊഴിച്ച പരിപ്പുകറി. ചെറുപയര്‍ കൊണ്ടാണ് പരിപ്പുകറി ഉണ്ടാക്കുന്നത്.

സാമ്പാറും കാളനും
പുളിങ്കറിയെന്നും ചിലയിടങ്ങളില്‍ പഴമക്കാര്‍ക്കിടയില്‍ അറിയപ്പെട്ടിരുന്ന കറിയാണ് സാമ്പാര്‍. ഏതാണ്ടെല്ലാവിധ പച്ചക്കറികളും തുവരപരിപ്പും ചേര്‍ത്തുണ്ടാക്കുന്ന സാമ്പാര്‍ ആരോഗ്യത്തിലും രുചിയിലും കേമനാണ്. കാളന്- ചേനയോ പച്ചഏത്തക്കായോ കട്ടത്തെരുമായി ചേര്‍ത്ത് കട്ടിയില്‍ ഉണ്ടാക്കുന്ന ഒഴിച്ചുകറിയാണ് കാളന്. പച്ചമോര്- നേര്പ്പിച്ചതൈരില് കറിവേപ്പില ഇഞ്ചി,പച്ചമുളകോ കാന്താരിയോ ചേര്ത്താണ്്് ലളിതമായ പാനിയം തയ്യാറാക്കുന്നത്.

തോരനും ഓലനും
കാബേജോ അച്ചിങ്ങയോ ബീന്‍സോ കൊണ്ടാണ്പ്രധാനമായും തോരനുണ്ടാക്കുന്നത്. തേങ്ങയാണ് മറ്റൊരു പ്രധാന ചേരുവ. ഓലന്‍- ചുരക്കയും വന്‍പയറും തേങ്ങാപ്പാലും ചേര്‍ത്തുണ്ടാക്കുന്ന വിഭവമാണിത്. മെഴുക്കുപുരട്ടി- ചേന, അച്ചിങ്ങ, പാവക്ക, എന്നിവയാണ് പ്രധാനമായും ഓണത്തെ മെഴുക്കുപുരട്ടിക്കായി ഉപയോഗിക്കുന്നത്. കൂട്ടുകറി- പച്ചഏത്തക്കയും കടലയും തേങ്ങയും ചേര്‍ത്തുണ്ടാക്കുന്ന കൂട്ടുകറി രുചിയുടെ കാര്യത്തില്‍ മുമ്പനാണ്.

അവിയല്‍
പോഷകപ്രധാനമായ അവിയല്‍ പച്ചക്കറികളുടെ സമ്മേളനമാണ്. പലരീതിയില്‍ പ്രാദേശികമായ പ്രത്യേകതകളോടെ തയ്യാറാക്കുന്നുണ്ട്. വളരെ രുചികരമായ വിഭവമാണിത്. പച്ചടി- തൈരാണ് പ്രധാന ചേരുവ. തൊടുകറിയാണിത്. പാവക്കയോ ഏത്തപ്പഴമോ വേവിച്ച് തേങ്ങക്കൂട്ടും അരച്ച് തൈരൊഴിച്ച് പച്ചടി ഉണ്ടാക്കുന്നത്. കിച്ചടി- തൈരാണ് പ്രധാന ചേരുവ. പാവക്ക, ബീറ്റ്റൂട്ട് എന്നികൊണ്ടുളള കിച്ചടിക്കാണ് പ്രചാരം കൂടുതല്‍.

ദഹനം എളുപ്പാക്കാൻ രസം
ദഹനം എളുപ്പത്തിലാക്കാന്‍ സഹായിക്കുന്ന വിഭവമാണ് രസം .തക്കാളിയും പുളിയും പ്രധാന ചേരുവ. സദ്യക്കൊടുവില്‍ പായസത്തിനു മുമ്പായി അല്പം രസം കുടിക്കുന്നതും ചേറിനൊപ്പം കഴിക്കുന്നത് പതിവാണ്. നെയ്യ്- ഒരുസ്പൂണ്‍ നെയ്യൊഴിച്ച് പരിപ്പും ചേര്‍ത്തിളക്കി ഉൗണുകഴിച്ചില്ലെങ്കില് ഓണസദ്യ പൂര്‍ണ്ണമാകില്ല. ഇഞ്ചിതൈര് - പേരുപോലെ ഇഞ്ചിയും തൈരുമാണ് പ്രധാന ചേരുവ. നാവിനെ ഉത്തേജിപ്പിക്കുന്നതാണ് ഇതിന്റെ രുചി.

പഴം, പായസം
ഓണത്തിന് തൂശനിലയില്‍ ഒരു പഴം, പറ്റുമെങ്കില്‍ പൂവമ്പഴമോ ചെറുപഴമോ നിര്‍ബന്ധമാണ്. പായസവും ചേര്ത്തുടച്ചാണ് പഴം കഴിക്കുക. പായസം- വയര്‍ ഏതാണ്ട്്് നിറയാറായ സമയത്താണ് പായസം എത്തുക. ഒരല്പം നാരങ്ങ നാവില്തൊട്ടാല് പായസം കുടിക്കല്‍ എളുപ്പമാകും. ചിലയിങ്ങളില്‍ പാലടപ്രഥമനാണ് ഓണത്തിന് പ്രധാനം. എന്നാല്‍ ചിലസ്ഥലങ്ങളില്‍ അടപ്രഥമനോടാണ് ഇഷ്ടം. കടലപ്രഥമനും ചിലയിടങ്ങളില്‍ പ്രധാനമാണ്. ഇഷ്ടാനുസരണം സേമിയപ്പായസവും, പൈനാപ്പിള്‍ പായസവും വെക്കുന്നതും പതിവാണ്.
-
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും












Click it and Unblock the Notifications