കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്റര്‍നെറ്റ് സ്വാതന്ത്ര്യം ഉറപ്പെന്ന് മോദിസര്‍ക്കാര്‍, അപ്പോള്‍ 66എ?

Google Oneindia Malayalam News

ദില്ലി: സ്ത്രീധന നിയമത്തെക്കുറിച്ച് പറയുന്ന ഐ പി സി 498 (എ) പോലെയാണ് രാജ്യത്തെ ഐ ടി ആക്ടിലെ 66 (എ)യും. രണ്ടും ആവശ്യത്തിലധികം വളച്ചൊടിക്കപ്പെടുന്നു. ലൂപ്‌ഹോള്‍സും ഇഷ്ടംപോലെ. രണ്ടും വേണമെന്നും വേണ്ട എന്നും വാദിക്കാന്‍ ആളുകള്‍ ഇഷ്ടം പോലെ. ഇന്റര്‍നെറ്റ് യുഗത്തില്‍ 66 എയ്ക്ക് കൂടുതല്‍ പ്രധാന്യമുണ്ട്. അതില്‍ ചര്‍ച്ച വേണം എന്ന കാര്യത്തില്‍ രണ്ടഭിപ്രായത്തിന് വകയില്ല.

ഭരണഘടന നല്‍കുന്ന ആവിഷ്‌കാര സ്വാതന്ത്യത്തെ പോലും വെല്ലുവിളിച്ചാണ് 66 എ നിലനില്‍ക്കുന്നത് എന്നത് അതിശയകരം തന്നെ. കേന്ദ്രത്തില്‍ ഭരണം ഏറ്റെടുത്ത മോദി സര്‍ക്കാരിന് ഇന്റര്‍നെറ്റ് സ്വാതന്ത്ര്യത്തിന്റെ കാര്യത്തില്‍ കുറച്ചുകൂടി വിശാലമായ കാഴ്ചപ്പാടാണ് ഉള്ളത്. ഫേസ്ബുക്കിലും ട്വിറ്ററിലും മറ്റ് സോഷ്യല്‍ മീഡിയ സൈറ്റുകളിലും ആവിഷ്‌കാര സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട് പോസ്റ്റ് ചെയ്യുന്നത് കുറ്റകരമല്ല എന്നാണ് കേന്ദ്രം പറയുന്നത്.

modi-66a

ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്ടിലെ 66 എ ദുരുപയോഗം ചെയ്യപ്പെടുന്നില്ല എന്ന അഭിപ്രായമൊന്നും കേന്ദ്രത്തിനില്ല. സുപ്രീം കോടതിയില്‍ ഇക്കാര്യം സര്‍ക്കാര്‍ സമ്മതിക്കുകയും ചെയ്തിട്ടുണ്ട്. അപകടകരമായതും അപകീര്‍ത്തിപ്പെടുത്തുന്നതുമായ സോഷ്യല്‍ മീഡിയ പോസ്റ്റുകളില്‍ 66 എ പ്രകാരം അറസ്റ്റ് നടക്കുന്നത് ഭരണഘടന വിരുദ്ധമാകുന്നില്ല.

പക്ഷേ രാജ്യത്ത് സൈബര്‍ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് ഒരു കോടതി നിലവില്‍ വരേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ് - പറയുന്നത് രാജ്യത്തെ സൈബര്‍ കുറ്റകൃത്യ നിമയവിദഗ്ധനായ പവന്‍ ഡഗ്ഗല്‍ ആണ്. വണ്‍ ഇന്ത്യയോട് സൈബര്‍ നിയമങ്ങളെക്കുറിച്ചും 66 എയുടെ സാധുതയെക്കുറിച്ചും സംസാരിക്കുകയായിരുന്നു അദ്ദേഹം.

അടുത്ത പേജില്‍: 66എ: മോദി സര്‍ക്കാര്‍ പ്രതീക്ഷ നല്‍കുന്നു

English summary
Internet freedom: Govt promises but Section 66A needs to go
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X