കട്ട് ആന്‍ഡ് പേസ്റ്റ് സ്വാതന്ത്ര്യം, തീരാത്ത ചര്‍ച്ചകള്‍
2008 ല്‍ യു പി എ സര്‍ക്കാര്‍ അതീവധൃതിയിലാണ് 66 എ പാസാക്കിയത്. അഭിപ്രായ സ്വാതന്ത്ര്യത്തില്‍ ഇത് നടത്താവുന്ന കടന്നുകയറ്റങ്ങളൊന്നും അന്ന് വേണ്ട രീതിയില്‍ ചര്‍ച്ച ചെയ്യപ്പെട്ടില്ല. ഇന്റര്‍നെറ്റില്‍ കാണുന്ന കട്ട് ആന്‍ഡ് പേസ്റ്റ് അഭിപ്രായ പ്രകടനങ്ങളോ കമന്റുകള്‍ക്ക് നേരെ കേസെടുക്കുന്നതോ ആരും കണക്കിലെടുത്തില്ല.

66 എ പ്രകാരം കേസുകള്‍ ധാരാളം വരുന്നുണ്ടെങ്കിലും അത്രയധികം അറസ്റ്റുകള്‍ നടക്കുന്നില്ല എന്നതാണ് മറ്റൊരു കാര്യം. അപ്രിയ സത്യങ്ങള്‍ പറയുന്നവരെയും രാഷ്ട്രീയ എതിരാളികളെയും നിശബ്ധരാക്കാനുള്ള ഒരു ഉപകരണമായി ഈ നിയമം മാറിക്കൂടായ്കയില്ല എന്നാണ് പവന്‍ ഡഗ്ഗല്‍ ചൂണ്ടിക്കാട്ടുന്നത്. രാജ്യത്ത് സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കായി പ്രത്യേകം നിയമങ്ങളും കോടതികളും വരുന്നത് വരെ ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഇങ്ങനെ തുടര്‍ന്നുകൊണ്ടേയിരിക്കും.












Click it and Unblock the Notifications