66എയില്‍ സുപ്രീം കോടതി എന്ത് ചെയ്യും?
ഇന്റര്‍നെറ്റ് സ്വാതന്ത്ര്യം ഉറപ്പുനല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍ പറഞ്ഞെങ്കിലും 66 എ എന്ന വകുപ്പ് അവിടെത്തന്നെ ഉണ്ടാകും. നിലവില്‍ ഇന്റര്‍നെറ്റിലെ എല്ലാ അഭിപ്രായ സ്വാതന്ത്ര്യത്തെയും ഹനിക്കുന്നതാണ് 66 എ. ഇതിന്റെ ഉപയോഗം പരിധിവിടുന്നില്ല എന്ന് ഉറപ്പാക്കുകയാണ് സുപ്രീം കോടതി ചെയ്യേണ്ടത്. 66 എ എത്രമാത്രം നിയമപരമായി സാധുവാണെന്നും തീരുമാനിക്കേണ്ടത് സുപ്രീം കോടതിയാണ്.

ആര്‍ട്ടിക്കില്‍ 19 (2) ഉം 66 എയും രണ്ടും വ്യത്യസ്തമാണ്. ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരെയാണ് 66 എ ലക്ഷ്യം വെക്കുന്നത്. ഏത് സാഹചര്യത്തിലാണ് 66 എ ഉടലെടുത്തത് എന്ന് തിരിച്ചറിഞ്ഞാല്‍ തന്നെ ഈ നിയമത്തിന്റെ ദുരുപയോഗം കുറക്കാന്‍ പറ്റും. 66 എ ദുരുപയോഗം ചെയ്യപ്പെടുന്നതായി വ്യാപക പരാതിയുണ്ട്. ഈ അവസരത്തില്‍ നിയമം അനാവശ്യമായി ഉപയോഗിക്കപ്പെടുന്നില്ല എന്ന് ഉറപ്പുവരുത്തേണ്ടത് സുപ്രീം കോടതിയാണ്.
അടുത്ത പേജില്‍: 66എ - കട്ട് ആന്‍ഡ് പേസ്റ്റ് സ്വാതന്ത്ര്യം, തീരാത്ത ചര്‍ച്ചകള്‍












Click it and Unblock the Notifications