വായിച്ചറിഞ്ഞ ഐസിസല്ല നേരില്‍ കണ്ട ഐസിസ്
എന്നാല്‍ ഇന്റര്‍നെറ്റിലും മറ്റും വായിച്ചറിഞ്ഞ ഐസിസായിരുന്നില്ല നേരില്‍ കണ്ട ഐസിസ്. സ്ത്രീകളെ ബലാത്സംഗം ചെയ്യാനും കൊല്ലാനും മാത്രമേ ഐസിസുകാര്‍ക്ക് അറിയൂ. വിശുദ്ധ യുദ്ധം എന്ന് പറയുമെങ്കിലും ഞങ്ങളെ യുദ്ധം ചെയ്യാന്‍ അനുവദിച്ചില്ല. വിശുദ്ധ ഖുറാനില്‍ പറയുന്നതൊന്നും അവിടെ കണ്ടില്ല. പരിക്കേറ്റപ്പോള്‍ ഞങ്ങളെ ശ്രദ്ധിക്കുകയോ, കണ്ടതായി ഭാവിക്കുകയോ ചെയ്തില്ല.

രക്ഷപ്പെടാന്‍ കിട്ടിയ ആദ്യ അവസരത്തില്‍തന്നെ രക്ഷിതാക്കളെ വിളിച്ച് കാര്യങ്ങള്‍ പറഞ്ഞു. അങ്ങനെയാണ് അരീബ് മജീദ് നാട്ടിലെത്തുന്നത്. മജീദ് നാട്ടിലെത്തിയത് കൊണ്ട് മാത്രമായില്ല. ഐസിസുമായി ബന്ധമുള്ള നാട്ടിലെ ഏജന്‍സികള്‍ക്കുള്ള തെരച്ചിലിലാണ് അന്വേഷണ ഏജന്‍സികള്‍. മജീദിനെ എന്‍ ഐ എ നിരീക്ഷിക്കുന്നുണ്ട്. മജീദ് തങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നില്ല എന്ന് കൂടി എന്‍ ഐ എയ്ക്ക് ഉറപ്പുവരുത്തേണ്ടതുണ്ട്.












Click it and Unblock the Notifications