Get Updates
Get notified of breaking news, exclusive insights, and must-see stories!

മണ്ഡല പരിചയം-കൊട്ടാരക്കര: ബാലകൃഷ്ണ പിള്ളയിൽ നിന്നും സിപിഎം പിടിച്ചെടുത്ത കോട്ട

1977 മുതൽ 2001 വരെയുള്ള തിരഞ്ഞെടുപ്പുകളിൽ വിജയിച്ച് മണ്ഡലത്തെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തിയത് കേരള കോൺഗ്രസ് സ്ഥാപക നേതാക്കളിലൊരാളായ ആർ ബാലകൃഷ്ണ പിള്ളയായിരുന്നു

കൊല്ലം: മുൻമുഖ്യമന്ത്രിയായിരുന്ന സി അച്യുതമേനോന്റെ മണ്ഡലമായിരുന്നു ഒരു കാലത്ത് കൊട്ടാരക്കര. ഇടത് ചായ‌്‌വ് വ്യക്തമായിരുന്ന മണ്ഡലം. എന്നാൽ 1977 മുതൽ 2001 വരെയുള്ള തിരഞ്ഞെടുപ്പുകളിൽ വിജയിച്ച് മണ്ഡലത്തെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തിയത് കേരള കോൺഗ്രസ് സ്ഥാപക നേതാക്കളിലൊരാളായ ആർ ബാലകൃഷ്ണ പിള്ളയും. പിന്നീട് സിപിഎം മണ്ഡലത്തിൽ ആധിപത്യം ഉറപ്പിച്ചു. ഐഷ പോറ്റിയെന്ന വനിതാ നേതാവിനെ ഇറക്കിയായിരുന്നു സിപിഎമ്മിന്റെ അട്ടിമറി. 2006 മുതൽ പിന്നീടിങ്ങോട്ട് സിപിഎമ്മിന് തിരിഞ്ഞു നോക്കേണ്ടി വന്നട്ടില്ല.

Kerala Assembly Election 2021

തിരഞ്ഞെടുപ്പ് ചരിത്രം

തിരഞ്ഞെടുപ്പ് ചരിത്രം

1957ലാണ് കൊട്ടാരക്കര മണ്ഡലം രൂപീകൃതമാകുന്നത്. ആദ്യ നിയമസഭയിലേക്ക് നടന്ന ആ തിരഞ്ഞെടുപ്പിൽ സിപിഐയുടെ ഇ ചന്ദ്രശേഖരൻ നായരായിരുന്നു മണ്ഡലത്തിൽ നിന്നും വിജയിച്ചത്. 1960ൽ പിഎസ്‌പിയുടെ ഡി. ദാമോദരൻ പോറ്റി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ 1967ൽ വീണ്ടും ചന്ദ്രശേഖരൻ നായർ മണ്ഡലത്തെ പ്രതിനിധീകരിച്ചു. 1970ൽ കൊട്ടറ ഗോപാലകൃഷ്ണനും അതേവർഷം നടന്ന ഉപതിരഞ്ഞെടുപ്പിൽ സി.അച്യുത മേനോനും സിമസഭയിലെത്തി. 1977 മുതൽ പിന്നീട് ആർ ബാലകൃഷ്ണ പിള്ളയാണ് മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. 2006ൽ ബാലകൃഷ്ണ പിള്ളയെ അട്ടിമറിച്ച് ഐഷ പോറ്റി നിയമസഭയിലെത്തി. 2011ലും 2016ലും ഐഷ പോറ്റി വിജയം ആവർത്തിച്ചു.

മുഖ്യമന്ത്രി സ്ഥാനത്തിരുന്ന് ഉപതിരഞ്ഞെടുപ്പിനെ നേരിട്ട് അച്യുത മേനോൻ

മുഖ്യമന്ത്രി സ്ഥാനത്തിരുന്ന് ഉപതിരഞ്ഞെടുപ്പിനെ നേരിട്ട് അച്യുത മേനോൻ

കേരള ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ നിയമസഭയായിരുന്നു 1970ലേത്. 1977 വരെ ആയുസുണ്ടായിരുന്ന അടിയന്തരാവസ്ഥ കാലത്തെ നിയമസഭയിലെ മുഖ്യമന്ത്രി സി.അച്യുത മേനോനായിരുന്നു. 1970ൽ കൊട്ടാരക്കര രണ്ട് നിയമസഭാ തിരഞ്ഞെടുപ്പുകളെയാണ് നേരിട്ടത്. ഉപ തിരഞ്ഞെടുപ്പിൽ ജയിച്ച സി.അച്യുത മേനോൻ കൊട്ടാരക്കരയിൽ നിന്നും എത്തിയത് കേരളത്തിന്റെ മുഖ്യമന്ത്രി പദത്തിലേക്കായിരുന്നു. അച്യുതമേനോന്റെ നേതൃത്വത്തിലുള്ള ഗവണ്‍മെന്റ് നടപ്പാക്കിയ പരിഷ്‌കാരങ്ങള്‍ കേരളത്തിന്റെ മുഖച്ഛായ തന്നെ മാറ്റിമറിക്കുന്നതായിരുന്നു.

ബാലകൃഷ്ണ പിള്ളയുടെ കൊട്ടാരക്കര

ബാലകൃഷ്ണ പിള്ളയുടെ കൊട്ടാരക്കര

1970ൽ കൊട്ടാരക്കരയിൽ പരാജയപ്പെട്ട ബാലകൃഷ്ണ പിള്ള എന്നാൽ ഏഴ് വർഷങ്ങൾക്ക് ശേഷം മണ്ഡലത്തിൽ തന്റെ സാനിധ്യം അറിയിച്ചു. അഞ്ചാം നിയമസഭ മുതൽ 11-ാം നിയമസഭ വരെ ഏഴ് തവണ ബാലകൃഷ്ണ പിള്ള മണ്ഡലത്തെ പ്രതിനിധികരിച്ചു. വിജയ മാർജിനുകൾ മാറി മറിഞ്ഞ ഏഴ് തവണയും എന്നാൽ അന്തിമ വിജയം ബാലകൃഷ്ണ പിള്ളയ്ക്കായിരുന്നു. ഇപ്പോഴത്തെ ഐക്യ ജനാധിപത്യ മുന്നണിയുടെ സ്ഥാപക നേതാക്കളിൽ ഒരാൾകൂടിയായിരുന്ന ബാലകൃഷ്ണ പിള്ള വിവധ മന്ത്രിസഭകളിലും അംഗമായിരുന്നു.

അട്ടിമറിച്ച് നിലയുറപ്പിച്ച ഐഷ പോറ്റി

അട്ടിമറിച്ച് നിലയുറപ്പിച്ച ഐഷ പോറ്റി

ഏഴ് തവണ ബാലകൃഷ്ണ പിള്ളയെ നിയമസഭയിലെത്തിച്ച കൊട്ടാരക്കരയിലെ മാറ്റമായിരുന്നു ഐഷ പോറ്റി. എട്ടാം തവണയും നിയമസഭാ സീറ്റ് ലക്ഷ്യം വെച്ച ബാലകൃഷ്ണപിള്ളയ്ക്ക് ഐഷ പോറ്റിക്ക് മുന്നിൽ അടിതെറ്റി. പന്ത്രണ്ടായിരത്തിലധികം വോട്ടുകൾക്കാണ് 2006ൽ ഐഷ പോറ്റി കൊട്ടാരക്കരയിൽ ജയിക്കുന്നത്. 2011ൽ അത് 20000ൽ എത്തിച്ച ഐഷ പോറ്റി മൂന്നാം തവണ മണ്ഡലത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടത് 42632 വോട്ടുകളുടെ വ്യത്യാസത്തിലായിരുന്നു. ഓരോ തവണയും വോട്ട് വിഹിതം കൂട്ടികൊണ്ടുവന്ന ഐഷ കേരളം കണ്ട ഏറ്റവും മികച്ച എംഎൽഎമാരിൽ ഒരാളായിരുന്നു.

ഇടത്തോട് ചാഞ്ഞ കൊട്ടാരക്കര

ഇടത്തോട് ചാഞ്ഞ കൊട്ടാരക്കര

കഴിഞ്ഞ ഒന്നര പതിറ്റാണ്ടുകൊണ്ട് കൊട്ടാരക്കരയുടെ മണ്ണിൽ നന്നായി വേരുറപ്പിക്കാൻ ഐഷ പോറ്റിയിലൂടെ സിപിഎമ്മിനും അതുവഴി ഇടത് മുന്നണിക്കും സാധിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇത്തവണ ഇടതു മുന്നണി ഉറപ്പിച്ച് സീറ്റുകളിൽ ഒന്നുകൂടിയാണ് കൊട്ടാരക്കര. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ.എൻ ബാലഗോപാലാണ് ഇടത് സ്ഥാനാർഥി. സിപിഎം സംസ്ഥാന നേതൃത്വത്തിലെ വലിയ ഘടകത്തിൽ നിന്ന് തന്നെ ഒരു നേതാവിനെയാണ് പാർട്ടി കൊട്ടാരക്കരയിൽ മത്സരിപ്പിക്കുന്നത്.

മണ്ഡല സ്ഥിതി വിവരം

മണ്ഡല സ്ഥിതി വിവരം

കൊട്ടാരക്കര താലൂക്കിലെ കൊട്ടാരക്കര ഗ്രാമപഞ്ചായത്ത്, എഴുകോൺ, കരീപ്ര, മൈലം, കുളക്കട, നെടുവത്തൂർ, ഉമ്മന്നൂർ, വെളിയം എന്നീ പഞ്ചായത്തുകൾ ചേർന്നതാണ് കൊട്ടാരക്കര നിയമസഭാമണ്ഡലം. 2016ലെ കണക്കനുസരിച്ച 200586 വോട്ടർമാരാണ് മണ്ഡലത്തിലുള്ളത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+