നെറ്റ് ന്യൂട്രാലിറ്റിക്ക് മോദി സര്‍ക്കാരിന്റെ പിന്തുണ?
ടെലികോം ഓപ്പറേറ്റര്‍മാര്‍ക്ക് വേണ്ടി, ഇന്റര്‍നെറ്റ് നിഷ്പക്ഷത ഇല്ലാതാക്കാനുള്ള ട്രായി (ടെലികോം അതോറിറ്റി ഓഫ് ഇന്ത്യ) യുടെ ശ്രമങ്ങള്‍ക്ക് കേന്ദ്രം ഭരിക്കുന്ന മോദി സര്‍ക്കാരിന്റെ പിന്തുണ ഉണ്ടാകില്ല എന്ന് സൂചനകള്‍. ഇന്റര്‍നെറ്റിലെ അവസരസമത്വത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടി നടക്കുന്ന നെറ്റ്ന്യൂട്രാലിറ്റി ക്യാംപെയ്ന് അനുകൂലമായി മോദി സര്‍ക്കാര്‍ നിലപാട് എടുത്തേക്കും എന്നാണ് ദില്ലിയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍.
മോദി സര്‍ക്കാരിലെ ടെലികോം, ഐ ടി മന്ത്രിയായ രവിശങ്കര്‍ പ്രസാദാണ് ഇക്കാര്യത്തില്‍ കേന്ദ്രത്തിന്റെ നിലപാട് വ്യക്തമാക്കിയത്. ഇന്റര്‍നെറ്റ് മനുഷ്യന് കണ്ടുപിടിച്ച ഏറ്റവും മഹത്തായ നേട്ടത്തില്‍ ഒന്നാണ്. യാതൊരു തരത്തിലുള്ള വിവേചനവും ഇല്ലാതെ ഇത് എല്ലാവര്ക്കും ഉപയോഗിക്കാന്‍ കഴിയണമെന്നാണ് സര്‍ക്കാരിന് ഇതേക്കുറിച്ചുള്ള കാഴ്ചപ്പാട്.

ഇതേക്കുറിച്ച് കൂടുതല്‍ പഠിക്കാനായി ടെലികമ്യൂണിക്കേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് ഒരു കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ട്. ഈ കമ്മിറ്റി ഇക്കാര്യത്തില്‍ സര്‍ക്കാരിന് ഉപദേശം നല്‍കും. ട്രായിയുമായി കമ്മിറ്റിക്ക് ബന്ധമുണ്ടാകില്ല. ഇത് സംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനവും ട്രായിയുടെ നിര്‍ദേശങ്ങളും പരിഗണിച്ച ശേഷമായിരിക്കും നെറ്റ്ന്യൂട്രാലിറ്റിയുടെ ഭാവി തീരുമാനിക്കപ്പെടുക.
അതേസമയം, ഇന്ത്യയിലെ ഇന്റര്‍നെറ്റ് സ്വാതന്ത്ര്യം സംരക്ഷിക്കാനായി നടക്കുന്ന നെറ്റ്ന്യൂട്രാലിറ്റി ക്യാംപെയ്നില്‍ ലക്ഷക്കണക്കിന് നെറ്റിസണ്മാരാണ് പങ്കെടുക്കുന്നത്. മണിക്കൂറില്‍ അയ്യായിരത്തോളം ഇ മെയിലുകളാണ് അഭിപ്രായങ്ങള്‍ അറിയിച്ചുകൊണ്ട് ട്രായിക്ക് ലഭിക്കുന്നത്. ഇന്റര്‍നെറ്റ് നിയന്ത്രണാവകാശവുമായി ബന്ധപ്പെട്ട് 18 പേജുകളിലായി ട്രായ് 20 ചോദ്യങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്. ഏപ്രില്‍ 24 ലാണ് ഇതിന് മറുപടി അയക്കാനുള്ള അവസാന തീയതി.[email protected] ഈ മെയില്‍ ഐ ഡിയിലൂടെ ട്രായിയെ ഇക്കാര്യത്തില്‍ നിങ്ങളുടെ അഭിപ്രായം അറിയിക്കാം. കൂടുതല്‍ വിവരങ്ങള്‍ അറിയാനായി www.netneutrality.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.
അടുത്ത പേജില്‍: എന്താണ് നെറ്റ്ന്യൂട്രാലിറ്റി ക്യാംപെയ്ന്? എന്തിനാണിത്?
-
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും












Click it and Unblock the Notifications