കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്താണ് നെറ്റ്‌ന്യൂട്രാലിറ്റി ക്യാംപെയ്ന്‍? എന്തിനാണിത്?

Google Oneindia Malayalam News

ടെലികോം ഓപ്പറേറ്റര്‍മാരില്‍ നിന്നുള്ള ശക്തമായ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ഇന്റര്‍നെറ്റ് നിഷ്പക്ഷത ഇല്ലാതാക്കാനുള്ള ഒരുക്കത്തിലാണ് ട്രായി. സ്വകാര്യതയിലേക്കും സ്വാതന്ത്ര്യത്തിലേക്കുമുള്ള കടന്നു കയറ്റമാണിത്. അറിവിനും അഭിപ്രായ സ്വാതന്ത്ര്യത്തിനും സഹായകമാകുന്ന ഇന്റര്‍നെറ്റില്‍ വരാന്‍ പോകുന്ന വിവേചനത്തിന് എതിരായ ക്യാംപെയ്‌ന്റെ പേരാണ് നെറ്റ്‌ന്യൂട്രാലിറ്റി ക്യാംപെയ്ന്‍.

നിഷ്പക്ഷ ഇന്റര്‍നെറ്റിനായുള്ള പോരാട്ടമെന്നാണ് ഇതിന് പിന്നിലുള്ളവര്‍ ഈ ക്യാംപെയ്‌നെ വിശേഷിപ്പിക്കുന്നത്. ടെലികോം കമ്പനികള്‍ക്ക് ലാഭമുണ്ടാക്കലല്ല, ഉപഭോക്താക്കളുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുകയാണ് ട്രായിയുടെ കടമയെന്ന് അവരെ ബോധ്യപ്പെടുത്താനാണ് ഈ ക്യാംപെയ്ന്‍. അതിരുകളില്ലാത്ത, നിയന്ത്രണില്ലാത്ത ഇന്റര്‍നെറ്റ് ലോകമാണ് നെറ്റ്‌ന്യൂട്രാലിറ്റി ക്യാംപെയ്ന്‍ ലക്ഷ്യം വെക്കുന്നത്.

neutrality-2

ഇക്കാര്യത്തില്‍ ബോധവത്കരണം നടത്തുകയാണ് ക്യാംപെയ്‌ന്റെ ലക്ഷ്യം. നിഷ്പക്ഷ ഇന്റര്‍നെറ്റിനുവേണ്ടി വാദിക്കുന്ന ലേഖനങ്ങളും പ്രചാരണങ്ങളും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുക, കുടുംബാംഗങ്ങളുമായും കൂട്ടുകാരുമായും സഹപ്രവര്‍ത്തകരുമായും മറ്റും ഇക്കാര്യം ചര്‍ച്ച ചെയ്യുക. സോഷ്യല്‍ മീഡിയയില്‍ #NetNeturaltiyIndia എന്ന ഹാഷ്ടാഗ് പ്രചരിപ്പിക്കുക എന്നിങ്ങനെ പോകുന്നു ഈ ക്യാംപെയ്ന്‍ പ്രവര്‍ത്തനങ്ങള്‍. വെറും 24 മണിക്കൂറിനുള്ളില്‍ 27,000 ലധികം ഇമെയിലുകളാണ് ക്യാംപെയ്‌ന്റെ ഭാഗമായി ട്രായിക്ക് എത്തിയത്.[email protected] ഈ മെയില്‍ ഐ ഡിയിലൂടെ ട്രായിയെ ഇക്കാര്യത്തില്‍ നിങ്ങളുടെ അഭിപ്രായം അറിയിക്കാം. കൂടുതല്‍ വിവരങ്ങള്‍ അറിയാനായി www.netneutrality.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

അടുത്ത പേജില്‍: നെറ്റ് ന്യൂട്രാലിറ്റിയില്ലെങ്കില്‍ എന്താണ് സംഭവിക്കുക?

English summary
With internet freedom on the brink of facing extinction, the social media is abuzz with trending hashtags like #NetNeutrality and #SaveTheInternet. In the present scenario, at the time when Internet has become an integral and incredible part of one's life, the Internet Service Providers are trying to control
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X