നെറ്റ് ന്യൂട്രാലിറ്റി വേണ്ടേ, എങ്കില്‍ ഫ്ളിപ്കാര്‍ട്ടും വേണ്ട!
കുറഞ്ഞ സമയം കൊണ്ട് വന്‍ വിജയമായ ഓണ്‍ലൈന്‍ സ്‌റ്റോറാണ് ഫ്ളിപ്കാര്‍ട്ട്. അടുത്തിടെ ബിഗ് ബില്യണ്‍ ഡേ മെഗാ ഡിസ്‌കൗണ്ട് സെയില്‍ വഴി കുറേ വിമര്‍ശനങ്ങള്‍ അവര്‍ക്ക് കേള്‍ക്കേണ്ടി വന്നിരുന്നു. എയര്‍ടെല്ലിന്റെ ഓപ്പണ്‍ മാര്‍ക്കറ്റിംഗ് പ്ലാറ്റ്‌ഫോമായ എയര്‍ടെല്‍ സീറോയെ പിന്തുണച്ച ഫ്ളിപ്കാര്‍ട്ടിന് സോഷ്യല്‍ മീഡിയയില്‍ വീണ്ടും പണികിട്ടി.
നെറ്റ്‌ന്യൂട്രാലിറ്റിക്ക് ഫഌപ്കാര്‍ട്ട് എതിരാണെങ്കില്‍ തങ്ങള്‍ക്ക് ഫ്ളിപ്കാര്‍ട്ട് വേണ്ട എന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന ശബ്ദം. പലരും ഫഫ്ളിപ്കാര്‍ട്ട് ആപ്പ് നീക്കം ചെയ്തതായി പോസ്റ്റുകളിടുന്നു. ആപ്പ് സ്റ്റോറുകളില്‍ പോയി റേറ്റിംഗ് കുറച്ച് ഇട്ടാണ് പലരും ഫ്ളിപ്കാര്‍ട്ട് സി ഇ ഒ സച്ചിന്‍ ബന്‍സാലിന്റെ പ്രസ്താവനയോട് പ്രതിഷേധിച്ചത്. പിന്നീട് നറ്റ്‌ന്യൂട്രാലിറ്റിക്ക് ഫ്ളിപ്കാര്‍ട്ട് എതിരല്ല എന്ന് പറഞ്ഞ് സച്ചിന്‍ ബന്‍സാല്‍ ട്വീറ്റ് ചെയ്തിരുന്നു. [email protected] ഈ മെയില്‍ ഐ ഡിയിലൂടെ ട്രായിയെ ഇക്കാര്യത്തില്‍ നിങ്ങളുടെ അഭിപ്രായം അറിയിക്കാം. കൂടുതല്‍ വിവരങ്ങള്‍ അറിയാനായി www.netneutrality.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
ഇന്റര്‍നെറ്റ് കൊണ്ട് മാത്രം വളര്‍ന്ന ചില ഓണ്‍ലൈന്‍ ഭീമന്മാരെ നോക്കൂ

ഫേസ്ബുക്ക്
2004 ല്‍ പരീക്ഷണാടിസ്ഥാനത്തില്‍ തുടങ്ങിയ തുടങ്ങിയ ഫേസ്ബുക്ക് രണ്ട് വര്‍ഷത്തിന് ശേഷം പബ്ലിക്കിലെത്തി. പിന്നീട് ലോകത്തെ ഏറ്റവും വലിയ സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റായി മാറി. ഓര്‍ക്കുട്ടും മൈ സ്‌പേസും മറ്റുമാണ് ഫേസ്ബുക്കിന്റെ വരവില്‍ ഇല്ലാതായത്.

വാട്‌സ്ആപ്പ്
ലാന്‍ഡ് ഫോണുകളോട് മൊബൈല്‍ ചെയ്തത് അവര്‍ക്ക് വാട്‌സ് ആപ്പ് തിരിച്ചുകൊടുത്തു. മെസേജ്, ഫോണ്‍വിളി എല്ലാം വാട്‌സ്ആപ്പിലൂടെ ആയതോടെ മൊബൈല്‍ സര്‍വ്വീസ് പ്രൊവൈഡര്‍മാര്‍ക്ക് നഷ്ടമായത് കോടികള്‍.

ഗൂഗിള്‍
ലോകത്തെ ഏറ്റവും വലിയ സെര്‍ച്ച് എഞ്ചിന്‍. എന്നാല്‍ ഗൂഗിള്‍ ആയിരുന്നില്ല ആദ്യത്തെ സെര്‍ച്ച് എഞ്ചിന്‍. അല്‍റ്റ വിസ്റ്റയും യാഹൂവും പോലുള്ളവയെ മറുകടന്ന് ഗൂഗിളും ഹോട്‌മെയിലിനെ പിന്നിലാക്കി ജി മെയിലും ജനപ്രീതിയുടെ കാര്യത്തില്‍ മുന്നിലെത്തി.

ഫ്ളിപ്കാര്‍ട്ട്
ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ ഓണ്‍ലൈന്‍ സ്‌റ്റോറായ ഫ്ളിപ്കാര്‍ട്ട് നെറ്റ്‌ന്യൂട്രാലിറ്റിയെ എതിര്‍ത്താല്‍ അത് ഒരു ദുരന്തമായിരിക്കും. ഒരുപാട് സ്റ്റാര്‍ട്ടപുകളെ സഹായിച്ചു എന്നവകാശപ്പെടുന്ന സച്ചിന്‍ ബന്‍സാല്‍ അത് ചെയ്യില്ല എന്ന് കരുതാം.












Click it and Unblock the Notifications