കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നെറ്റ് ന്യൂട്രാലിറ്റി: മലയാളം ഫേസ്ബുക്ക് പറയുന്നത് ഇങ്ങനെ!

Google Oneindia Malayalam News

സച്ചിനെ അറിയില്ല എന്ന് പറഞ്ഞ് മരിയ ഷറപ്പോവയ്ക്കും പാകിസ്താന്‍ ആര്‍മിക്കും ന്യൂയോര്‍ക്ക് ടൈംസിനും മിച്ചല്‍ ജോണ്‍സനും പൊങ്കാലയിടാന്‍ മാത്രമല്ല, നെറ്റ് ന്യൂട്രാലിറ്റി ക്യാംപെയ്ന്‍ പോലെ ഗുണകരമായ കാര്യങ്ങളില്‍ ഇടപെടാനും മലയാളികള്‍ക്ക് അറിയാം. ഫേസ്ബുക്കിലും ഗൂഗിള്‍ പ്ലസ്സിലും വാട്‌സ്ആപ്പിലും മറ്റും പ്രശംസനീയമായ ക്യാംപെയ്‌നാണ് ഇക്കാര്യത്തില്‍ മലയാളി യൂസര്‍മാര്‍ നടത്തുന്നത്.

ഡാറ്റ പാക്കിന് പുറമേ ഓരോ സൈറ്റുകള്‍ക്കും പണം മുടക്കുക എന്നതിനെ പലരും പല തരത്തിലുള്ള ഉദാഹരണങ്ങള്‍ നല്‍കിയാണ് കൡയാക്കുന്നത്. 10 രൂപയുടെ ഊണ് എന്ന് പരസ്യം നല്‍കി ചോറ് മാത്രം നല്‍കുന്ന പരിപാടി എന്ന് ബെര്‍ളി തോമസ് എഴുതുന്നു. സാമ്പാറിനും ഉപ്പേരിക്കും മോരിനും വെവ്വേറെ പണം. നെറ്റ് ന്യൂട്രാലിറ്റി ഉണ്ടായിരുന്നെങ്കില്‍ 50 രൂപയ്ക്ക് കിട്ടുമായിരുന്ന സേവനത്തിന് ഇനി മുതല്‍ 250 രൂപയാകും എന്ന് ചുരുക്കം.

neutrality-3

മറ്റൊരു ഉദാഹരണം ഇതാ - ഒരു സുപ്രഭാതത്തില്‍ കെ എസ് ഇ ബി പറയുകയാണ്, കറന്റ് ബില്ലില് മാസവാടകയും കറന്റ് ചാര്ജ്ജും കൂടാതെ നിങ്ങള് ഉപയോഗിക്കുന്ന ഓരോ ഉപകരണത്തിനും പ്രത്യേകം പ്രത്യേകം കാശടയ്ക്കണമെന്ന്. അതായത്, വാഷിംഗ് മെഷീന്‍ ഉപയോഗിക്കാന് വേറെ ചാര്‍ജ്ജ്, ഫാന്‍ ഉപയോഗിക്കാന്‍ വേറെ ചാര്‍ ജ്, ഓരോ ബള്‍ബിനും ട്യൂബിനും എന്തിന് മൊബൈല്‍ ചാര്ജ്ജ് ചെയ്യാന് പോലും വെവ്വേറെ കാശ് അടയ്ക്കണമെന്ന്.അങ്ങനെയൊരു നിയമം വന്നാല് നിങ്ങള്‍ എന്ത് ചെയ്യും?

അല്ലെങ്കില്‍ തന്നെ നമ്മള്‍ പണം കൊടുത്ത് വാങ്ങിയ തേങ്ങ (കടപ്പാട് ഗൂഗിള്‍ പ്ലസ്) കറിക്ക് അരക്കണോ, അമ്പലത്തില്‍ ഉടക്കണോ, ഉണക്കി കൊപ്രയാട്ടി എണ്ണയാക്കണോ എന്ന് തീരുമാനിക്കേണ്ടത് നമ്മളല്ലേ. അതില്‍ കച്ചവടക്കാരന് എന്ത് കാര്യം. നിങ്ങള്‍ നെറ്റ്‌ന്യൂട്രാലിറ്റിയില്‍ വിശ്വസിക്കുന്നുണ്ടോ, സ്വതന്ത്ര്യമായ, പക്ഷപാതമില്ലാത്ത ഇന്റര്‍നെറ്റ് നെറ്റ്‌വര്‍ക്ക് ഇന്ത്യയില്‍ വേണ്ടത് ആവശ്യമാണ് എന്ന് കരുതുന്നുണ്ടോ?

ഉണ്ടെങ്കില്‍, ടെലികോം മേഖലയെ നിയന്ത്രിക്കുന്ന ട്രായി പൊതുജനങ്ങളില്‍ നിന്നും ക്ഷണിച്ചിട്ടുളള അഭിപ്രായം അവരെ അറിയിക്കൂ. ഏപ്രില്‍ 24ആണ് അഭിപ്രായങ്ങള്‍ മര്‍പ്പിക്കേണ്ട അവസാന തിയ്യതി. [email protected] ഈ മെയില്‍ ഐ ഡിയിലൂടെ ട്രായിയെ ഇക്കാര്യത്തില്‍ നിങ്ങളുടെ അഭിപ്രായം അറിയിക്കാം. കൂടുതല്‍ വിവരങ്ങള്‍ അറിയാനായി www.netneutrality.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

അടുത്ത പേജില്‍: നെറ്റ് ന്യൂട്രാലിറ്റി വേണ്ടേ, എങ്കില്‍ ഫ്ളിപ്കാര്‍ട്ടും വേണ്ട!

English summary
With internet freedom on the brink of facing extinction, the social media is abuzz with trending hashtags like #NetNeutrality and #SaveTheInternet. In the present scenario, at the time when Internet has become an integral and incredible part of one's life, the Internet Service Providers are trying to control
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X