• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കുരുവിള തോറ്റോടിയ കോതമംഗലം, ഇത്തവണ യുഡിഎഫ് പിടിക്കുമോ? ജോസ് പോയതോടെ കടുപ്പം!!

കോതമംഗലം ഇത്തവണ കോണ്‍ഗ്രസ് യാതൊരു പ്രതീക്ഷയും വെക്കാത്ത മണ്ഡലമാണ്. കഴിഞ്ഞ തവണ നാണംകെട്ട തോല്‍വിയാണ് ഇവിടെ നേരിട്ടത്. ജോസ് പക്ഷം മത്സരിച്ച സീറ്റിലാണ് വമ്പന്‍ ജയം സിപിഎം നേടിയത്. ആന്റണി ജോണാണ് നിലവില്‍ ഇവിടെ എംഎല്‍എ. സിപിഎം തരംഗം എറണാകുളം ജില്ലയില്‍ ആഞ്ഞടിച്ച മണ്ഡലം കൂടിയാണ് കോതമംഗലം. കേരളാ കോണ്‍ഗ്രസ് എം ഇപ്പോള്‍ എല്‍ഡിഎഫിനൊപ്പമാണ്.

അതുകൊണ്ട് വന്‍ മുന്നേറ്റം തന്നെയാണ് സിപിഎം പ്രതീക്ഷിക്കുന്നത്. കോണ്‍ഗ്രസ് ആരെ നിര്‍ത്തുമെന്ന കാര്യം പോലും കൃത്യമായി തീരുമാനിച്ചിട്ടില്ല. എന്തായാലും ആന്റണി ജോണ്‍ തന്നെ സിപിഎമ്മിനായി മത്സരിക്കാന്‍ വരുമെന്ന് ഉറപ്പാണ്. ജോസഫ് പക്ഷത്തിന് കോണ്‍ഗ്രസ് മണ്ഡലം കൈമാറുമോ എന്നും അറിയില്ല.

കോതമംഗലത്ത് കേരളാ കോണ്‍ഗ്രസ് എമ്മിനായി മത്സരിച്ച ടിയു കുരുവിളയ്ക്ക് ഇവിടെ കാര്യമായ പോരാട്ടം പോലും കാഴ്ച്ചവെക്കാനായില്ല. കന്നിയങ്കത്തിന് ഇറങ്ങിയ ആന്റണി ജോണ്‍ മണ്ഡലത്തില്‍ വന്‍ തരംഗം തന്നെയുണ്ടാക്കി. 18927 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു വിജയം. കനത്ത പരാജയം തന്നെ കുരുവിള ഏറ്റുവാങ്ങി. മുന്‍ പൊതുമരാമത്ത് മന്ത്രിക്ക് ഇത് നാണക്കേട് കൂടിയായി.

2011ല്‍ കുരുവിള 12222 വോട്ടിന്റെ ഭൂരിപക്ഷത്തിന് ജയിച്ച മണ്ഡലമാണിത്. അതേസമയം കോതമംഗലം സീറ്റിനായി വലിയ അവകാശവാദം ഇത്തവണ ജോസഫ് ഉന്നയിച്ചിട്ടുണ്ട്. ഇവിടെയും സീറ്റ് വിട്ടുകൊടുത്താല്‍ അത് വലിയ തിരിച്ചടിയുണ്ടാവുമെന്ന മുന്നറിയിപ്പ് പ്രവര്‍ത്തകര്‍ കോണ്‍ഗ്രസിന് നല്‍കിയിട്ടുണ്ട്. എന്നാല്‍ ജോസഫ് പിന്നോട്ടില്ലെന്നാണ് അറിയിച്ചത്.

കോതമംഗലം താലൂക്കില്‍ ഉള്‍പ്പെടുന്ന കോതമംഗലം നഗരസഭ, കവളങ്ങാട്, കീരംപാറ, കോട്ടപ്പടി, കുട്ടമ്പുഴ, നെല്ലിക്കുഴി, പല്ലാരിമംഗലം, പിണ്ടിമന, വാരപ്പെട്ടി എന്നീ പഞ്ചായത്തുകളും ഉള്‍പ്പെടുന്ന നിയമസഭാ മണ്ഡലമാണ് കോതമംഗലം. ഇടുക്കി ലോക്‌സഭാ മണ്ഡലത്തിന്റെ ഭാഗമാണ് ഈ നിയമസഭാ മണ്ഡലം. കേരള കോണ്‍ഗ്രസിന് സ്വാധീനമുള്ള മണ്ഡലമാണിത്.

മുന്‍ മന്ത്രി ടിഎം ജേക്കബ് ഇവിടെ നിന്ന് മൂന്ന് തവണ വിജയിച്ചിട്ടുണ്ട്. 1967ലാണ് ഇതിന് മുമ്പ് സിപിഎം ഈ മണ്ഡലത്തില്‍ വിജയിച്ചിട്ടുള്ളത്. ബാക്കി എല്ലാ തവണ കേരള കോണ്‍ഗ്രസിന്റെ പല ഗ്രൂപ്പുകളോ അതല്ലെങ്കില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളോ ആണ് വിജയിച്ചിട്ടുള്ളത്. യാക്കോബായ സഭയ്ക്ക് മുന്‍തൂക്കമുള്ള മണ്ഡലം കൂടിയാണ്. അവരുടെ വോട്ടുകള്‍ മണ്ഡലത്തില്‍ നിര്‍ണായകമാണ്.

ജനമധ്യത്തില്‍ രാഹുല്‍ ഗാന്ധി: തമിഴ്‌നാട്ടിലെ തിരഞ്ഞെടുപ്പ് പ്രചാരണ ചിത്രങ്ങള്‍

cmsvideo
  വട്ടിയൂർക്കാവിൽ വീണയോ? | Oneindia Malayalam

  കോണ്‍ഗ്രസിനാണ് ഇത്തവണ ആശങ്കയുള്ളത്. കോതമംഗലം നിലനിര്‍ത്തുമെന്ന കാര്യത്തില്‍ സിറ്റിംഗ് എംഎല്‍എ ആന്റണി ജോണിന് ആശങ്കയില്ല. യുഡിഎഫില്‍ കേരളാ കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പ് തന്നെ മത്സരിക്കാനാണ് സാധ്യത. പാര്‍ട്ടിയുടെ ജില്ലാ പ്രസിഡന്റ് ഷിബു തെക്കുംപുറത്തിന്റെ പേരിനാണ് മുന്‍തൂക്കം. ഫ്രാന്‍സിസ് ജോര്‍ജിനെയും ഈ മണ്ഡലത്തിലേക്ക് പരിഗണിക്കുന്നുണ്ട്.

  അതേസമയം കോതമംഗലം കോണ്‍ഗ്രസിന് നല്‍കി മൂവാറ്റുപുഴ ഏറ്റെടുക്കാന്‍ ജോസഫ് വിഭാഗത്തിന് താല്‍പര്യമുണ്ടായിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് തല്‍ക്കാലം അനുകൂല നിലപാടെടുത്തിട്ടില്ല. ജോസഫിന് കൊവിഡ് കൂടി സ്ഥിരീകരിച്ച സാഹചര്യത്തില്‍ സീറ്റ് വെച്ച് മാറുന്നതില്‍ വലിയ ആശങ്ക കേരള കോണ്‍ഗ്രസിലുണ്ട്.

  വാമിഖ ഗബ്ബിയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം

  English summary
  Kothamangalam a big task for udf, joseph group may contest against antony john
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X