കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വീണ്ടും ഞെട്ടിപ്പിക്കുന്ന സിപിഎം! ഇത് സിപിഎമ്മിന് മാത്രം സാധ്യമായ വിപ്ലവം... എന്തുകൊണ്ട് ഇത് ഗുണം ചെയ്യും?

Google Oneindia Malayalam News

മറ്റ് ഘടകക്ഷികളുടെ മന്ത്രിമാര്‍ ആരൊക്കെയാകും എന്ന് കൃത്യമായ വിവരങ്ങള്‍ പുറത്ത് വന്നിട്ടും സിപിഎമ്മിന്റേയും സിപിഐയുടേയും മന്ത്രിമാരെ കുറിച്ച് അറിയാന്‍ കഴിയാതെ മാധ്യമങ്ങള്‍ നെട്ടോട്ടമോടുകയായിരുന്നു. എവിടേയും അഭ്യൂഹങ്ങളുടെ പുകമറമാത്രമായിരുന്നു ദൃശ്യമായത്.

ചരിത്രം കുറിച്ച് രണ്ടാം പിണറായി സര്‍ക്കാര്‍: 3 വനിതകള്‍,ആകെ വനിതാ മന്ത്രിമാരുടെ എണ്ണം 10 ന് മുകളില്‍ചരിത്രം കുറിച്ച് രണ്ടാം പിണറായി സര്‍ക്കാര്‍: 3 വനിതകള്‍,ആകെ വനിതാ മന്ത്രിമാരുടെ എണ്ണം 10 ന് മുകളില്‍

എംബി രാജേഷ് സ്പീക്കർ, എംവി ഗോവിന്ദനും വീണയും റിയാസും ശിവൻകുട്ടിയും മന്ത്രിമാർഎംബി രാജേഷ് സ്പീക്കർ, എംവി ഗോവിന്ദനും വീണയും റിയാസും ശിവൻകുട്ടിയും മന്ത്രിമാർ

ഒടുവില്‍ സിപിഎം സംസ്ഥാന കമ്മിറ്റി മന്ത്രിമാരുടേയും സ്പീക്കറുടേയും പാര്‍ട്ടി വിപ്പിന്റേയും പേരുകള്‍ പ്രസ്താവനയായി പുറത്ത് വിട്ടപ്പോള്‍ മാത്രമാണ് ഇക്കാര്യത്തില്‍ ഒരു സ്ഥിരീകരണം വന്നത്. മന്ത്രിമാരുടെ പട്ടികയില്‍ കെകെ ശൈലജ ഇല്ല എന്നത് ഒരുപക്ഷേ പൊതുസമൂഹത്തെ ഞെട്ടിക്കുന്നതായിരിക്കാം. എന്നാല്‍ ഇങ്ങനെയൊരു തീരുമാനം എടുക്കാന്‍ സിപിഎമ്മിന് മാത്രമേ കഴിയൂ. അത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ സിപിഎമ്മിന് ഗുണകരമാവുകയും ചെയ്യും. പരിശോധിക്കാം...

ഗുജറാത്തില്‍ നാശം വിതച്ച് ടൗട്ടെ ചുഴലിക്കാറ്റ്, ചിത്രങ്ങള്‍

Recommended Video

cmsvideo
actress parvathy criticize pinarayi's oath ceremony | Oneindia Malayalam

ഒന്ന് ഓര്‍ത്തുനോക്കൂ

ഒന്ന് ഓര്‍ത്തുനോക്കൂ

യുഡിഎഫ് ആണ് അധികാരത്തില്‍ എത്തിയത് എങ്കില്‍ എന്തായിരിക്കും ഇപ്പോഴത്തെ സ്ഥിതി എന്ന് ഓര്‍ത്തുനോക്കാവുന്നതാണ്. കോണ്‍ഗ്രസില്‍ മുഖ്യമന്ത്രിയാരെന്ന് കണ്ടെത്താന്‍ തന്നെ കാത്തിരിക്കേണ്ടി വന്നേനെ. ഗ്രൂപ്പ് അടിസ്ഥാനത്തിലും ഗ്രൂപ്പിനുള്ളിലും മന്ത്രിമാരെ നിശ്ചയിക്കുമ്പോള്‍ എന്തൊക്കെ പുകിലുകള്‍ ഉണ്ടാകുമായിരുന്നു.

ഒന്നാം ക്ലാസ്സ് പോലെ

ഒന്നാം ക്ലാസ്സ് പോലെ

പഴയ ഒന്നാം ക്ലാസ്സ് പോലെ ആയിരിക്കും ഇത്തവണത്തെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ മന്ത്രിസഭ. അധ്യാപകന്റെ സ്ഥാനത്ത് പിണറായി വിജയനും പുത്തന്‍ വിദ്യാര്‍ത്ഥികളായി ഭൂരിപക്ഷം മന്ത്രിമാരും. അതില്‍ പലര്‍ക്കും പല പ്രശ്‌നങ്ങളും കണ്ടെത്താന്‍ ആകുമെന്ന് ഉറപ്പാണ്. എന്നാല്‍ അതിനപ്പുറത്തേക്ക്, കേരളത്തിലെ സിപിഎമ്മിനെ സംബന്ധിച്ച് നിര്‍ണായകമായ തീരുമാനമാണിത്.

അടുത്തതാര്?

അടുത്തതാര്?

സിപിഎമ്മിന്റെ പാര്‍ട്ടി ഘടനയില്‍ യുവാക്കളായ നേതാക്കളുടെ സ്ഥാനം എവിടെ ആണെന്നതാണ് ഇതിനോട് ചേര്‍ത്ത് ചര്‍ച്ച ചെയ്യേണ്ടത്. അമ്പത്തിയേഴാം വയസ്സില്‍ പോളിറ്റ് ബ്യൂറോയില്‍ എത്തി ആളാണ് പിണറായി വിജയന്‍. 55-ാം വയസ്സിലാണ് കോടിയേരി ബാലകൃഷ്ണന്‍ പോളിറ്റ് ബ്യൂറോയില്‍ എത്തുന്നത്. പ്രായം അമ്പതുകളില്‍ ഉള്ള മികച്ച നേതാക്കള്‍ സിപിഎമ്മില്‍ ഒരുപാട് പേരുണ്ടെങ്കിലും പരമോന്നത കമ്മിറ്റിയില്‍ ആരും എത്തിയിട്ടില്ല എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്.

തലമുറമാറ്റം

തലമുറമാറ്റം

സിപിഎം നേതൃത്വത്തില്‍ ഒരു തലമുറ മാറ്റം ഉടനെ സംഭവിക്കേണ്ടത് അനിവാര്യമാണെന്ന് പലരും വിലയിരുത്തുന്നുണ്ട്. വരുന്ന പാര്‍ട്ടി സമ്മേളനങ്ങളിലും പാര്‍ട്ടി കോണ്‍ഗ്രസിലും എല്ലാം ഇക്കാര്യം മുന്‍നിര്‍ത്തിയുള്ള സമൂല മാറ്റങ്ങള്‍ ഉണ്ടാകുമെന്നും പ്രതീക്ഷിക്കപ്പെടുന്നുണ്ട്.

കേരളത്തില്‍ നിന്ന് തുടങ്ങി

കേരളത്തില്‍ നിന്ന് തുടങ്ങി

അങ്ങനെ നോക്കുമ്പോള്‍, ആ തലമുറമാറ്റത്തിന്റെ നീക്കങ്ങള്‍ കേരളത്തില്‍ പാര്‍ലമെന്ററി രംഗത്ത് തന്നെ സിപിഎം തുടങ്ങിക്കഴിഞ്ഞു എന്ന് പറയേണ്ടിവരും. സ്ഥാനാര്‍ത്ഥി നിര്‍ണയം മുതല്‍ ഇപ്പോള്‍ മന്ത്രിസഭാ രൂപീകരണം വരെയുള്ള എല്ലാ കാര്യങ്ങളിലും ഇതിന്റെ സൂചനകള്‍ പ്രകടവും ആണ്. ഇതിന്റെ ഗുണഫലങ്ങള്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ സിപിഎമ്മിന് അനുഭവവേദ്യമാവുകയും ചെയ്യും.

രാജേഷ് സ്പീക്കര്‍ ആകുമ്പോള്‍

രാജേഷ് സ്പീക്കര്‍ ആകുമ്പോള്‍

പാര്‍ലമെന്ററി രംഗത്ത് കഴിവ് തെളിയിച്ച എംബി രാജേഷിനെ നിയമസഭാ സ്പീക്കര്‍ ആയാണ് സിപിഎം നിയോഗിച്ചിരിക്കുന്നത്. കഴിഞ്ഞ തവണ യുവനേതാവായിരുന്ന പി ശ്രീരാമകൃഷ്ണനെ ആയിരുന്നു സ്പീക്കര്‍ സ്ഥാനത്തേക്ക് നിയോഗിച്ചത്. അദ്ദേഹം മികച്ച രീതിയില്‍ ആ ജോലി നിര്‍വ്വഹിക്കുകയും ചെയ്തു.

രണ്ട് വനിതകള്‍

രണ്ട് വനിതകള്‍

കഴിഞ്ഞ തവണത്തെ പോലെ രണ്ട് വനിത മന്ത്രിമാരെ ഇത്തവണയും സിപിഎം ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആര്‍ ബിന്ദുവും വീണ ജോര്‍ജ്ജും ആണത്. രണ്ട് പേരും പുതുമുഖങ്ങളാണ്. ആര്‍ ബിന്ദുവിന് തൃശൂര്‍ മേയര്‍ ആയുളള പ്രവര്‍ത്തന പരിചയമുണ്ട്.

കെകെ ശൈലജ ഇല്ലാത്തത്

കെകെ ശൈലജ ഇല്ലാത്തത്

മികച്ച പ്രവര്‍ത്തനത്തിലൂടെ ആഗോള പ്രശസ്തി നേടിയ മന്ത്രിയായിരുന്നു കെകെ ശൈലജ. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ വിജയിച്ച സ്ഥാനാര്‍ത്ഥിയും. എന്നിട്ടും എന്തുകൊണ്ട് ശൈലജയെ സിപിഎം മന്ത്രിയാക്കിയില്ലെന്നാണ് പലരുടേയും ചോദ്യം. 2016 ല്‍ ആദ്യ പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരത്തിലേറുമ്പോള്‍ കെകെ ശൈലജയും പുതുമുഖം ആയിരുന്നു എന്നാണ് അതിന്റെ ഉത്തരം.

പ്രമുഖര്‍ ഉണ്ടായിട്ടും

പ്രമുഖര്‍ ഉണ്ടായിട്ടും

സിപിഎം എംഎല്‍എമാരില്‍ എല്ലാ പ്രമുഖരും മന്ത്രിസ്ഥാനത്തേക്ക് എത്തിയിട്ടുണ്ടോ എന്ന ചോദ്യവും ചോദിക്കാം. കഴിഞ്ഞ തവണ മന്ത്രിമാരായവരില്‍ മുഖ്യമന്ത്രിയൊഴികെ ബാക്കിയെല്ലാ മന്ത്രിമാരേയും മന്ത്രിസഭയില്‍ നിന്ന് മാറ്റി നിര്‍ത്തി. ഒന്നിലധികം തവണ എംഎല്‍എമാര്‍ ആയ ഒരുപാട് പേരുണ്ടായിട്ടും നിയമസഭയിലേക്ക് ആദ്യമെത്തിയവരെ പോലും മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുകയാണ് സിപിഎം ചെയ്തത്.

ആര്‍ക്ക് കഴിയും

ആര്‍ക്ക് കഴിയും

കേരളത്തില്‍ ഇത്തരമൊരു മന്ത്രിസഭ രൂപീകരിക്കാന്‍ മറ്റൊരു മുന്നണിയ്ക്കും സാധ്യമാവില്ലെന്ന് ഉറപ്പിച്ച് പറയാം. മുന്‍ മന്ത്രിസഭകളില്‍, പ്രത്യേകിച്ചും യുഡിഎഫ് മന്ത്രിസഭകളില്‍ കോണ്‍ഗ്രസിനുള്ളില്‍ ഉണ്ടായിട്ടുള്ള പ്രശ്‌നങ്ങള്‍ ചരിത്രമായി കേരളത്തിന് മുന്നിലുണ്ട്.

ഏകാധിപത്യം

ഏകാധിപത്യം

ഇതിനെല്ലാം ഒപ്പം മറ്റൊരു ചോദ്യം കൂടിയുണ്ട്. പിണറായി വിജയന്റെ അപ്രമാദിത്തതിന് ഏറാന്‍ മൂളാന്‍ മാത്രമല്ലേ, പുതിയ മന്ത്രിമാര്‍ക്ക് ആകൂ എന്നതാണ് ചിലരുന്നയിക്കുന്ന ആ ചോദ്യം. എന്നാല്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പദത്തില്‍ നിന്നിറങ്ങുമ്പോഴേക്കും കേരളത്തിലെ പാര്‍ട്ടിയുടെ അവസാനവാക്കായി പിണറായി മാറിയിരുന്നു. വിഭാഗീയത അവസാനിപ്പിച്ചതോടെ പാര്‍ട്ടിയ്ക്കുള്ളില്‍ മറ്റൊരു ശബ്ദവും ഉയര്‍ന്നിട്ടില്ല. കഴിഞ്ഞ മന്ത്രിസഭയും ഇതില്‍ നിന്ന് വ്യത്യസ്തമായിരുന്നില്ല.

രണ്ടാം പിണറായി സര്‍ക്കാറില്‍ കെകെ ശൈലജയില്ല: ഞെട്ടിച്ച തീരുമാനവുമായി സിപിഎം, ഇനി എംഎല്‍എ മാത്രംരണ്ടാം പിണറായി സര്‍ക്കാറില്‍ കെകെ ശൈലജയില്ല: ഞെട്ടിച്ച തീരുമാനവുമായി സിപിഎം, ഇനി എംഎല്‍എ മാത്രം

നേഹാ കക്കറിന്റെ പുതിയ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

English summary
LDF Ministry: 11 out of 12 CPM Ministers are fresh faces, the Political Decision only CPM can take
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X