ആപ്പിന്റെ ഉണ്ടയില്ലാവെടി ബിജെപിയോട് നടക്കില്ല
ആരോപണങ്ങള്‍ ഉന്നയിക്കുക, തെളിവ് ചോദിക്കുമ്പോള്‍ കൈ മലര്‍ത്തുക - ആപ്പിന്റെ ഈ തന്ത്രം കോണ്‍ഗ്രസിനോട് നടക്കും. പക്ഷേ ബി ജെ പിയുടെ അടുത്ത് വിലപ്പോകില്ല. കോണ്‍ഗ്രസ് ഭരണകാലത്ത് പല രാഷ്ട്രീയ നേതാക്കളെയും തങ്ങള്‍ തുറന്നുകാട്ടും എന്ന് കെജ്രിവാളും കൂട്ടരും വീമ്പടിച്ചിരുന്നു. ആരെയൊക്കെ തുറന്നുകാട്ടി എന്ന് ചോദിച്ചാല്‍ ഉത്തരമുണ്ടാകില്ല എന്ന് മാത്രം.

എന്നാല്‍ ഈ കളി ബി ജെ പിയോട് നടക്കില്ല. നടക്കില്ല എന്ന് ഉറപ്പിച്ച് പറയാന്‍ കാരണം നിതിന്‍ ഗഡ്കരിയുടെ ഉാഹരണമാണ്. ഗഡ്കരിക്ക് എതിരെ കെജ്രിവാള്‍ ഉന്നയിച്ച ആരോപം കൊണ്ട് പാര്‍ട്ടിക്ക് ഗുണമുണ്ടായില്ല എന്ന് മാത്രമല്ല നഷ്ടം വരികയും ചെയ്തു. കെജ്രിവാളിനെതിരെ ഗഡ്കരി കൊടുത്ത മാനനഷ്ടക്കേസ് ആപ്പിന് തന്നെ പാരയായി.

തനിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ച കെജ്രിവാളിനെതിരെ സതീഷ് ഉപാധ്യായ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരിക്കുകയാണ്. 24 മണിക്കൂറിനുള്ളില്‍ തനിക്കെതിരായ ആരോപണങ്ങള്‍ തെളിയിച്ചില്ലെങ്കില്‍ മാനനഷ്ടത്തിന് കേസ് കൊടുക്കും എന്നാണ് ദില്ലി ബി ജെ പി നേതാവ് കെജ്രിവാളിന് അയച്ച ലീഗല്‍ നോട്ടീസില്‍ പറയുന്നത്.












Click it and Unblock the Notifications