കാന്തപുരത്തിന് സംഘപരിവാര്‍ ബന്ധം... വഞ്ചനയെന്ന് മുസ്ലീം ലീഗ്; കേരളം ഞെട്ടുന്നു
കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍ നേതൃത്വം നല്‍കുന്ന എപി വിഭാഗം സുന്നികള്‍ കേരളത്തിലെ മുസ്ലീം സംഘടനകളില്‍ പ്രബലരാണ്. എന്നാല്‍ മുസ്ലീം ലീഗ് എന്ന രാഷ്ട്രീയ പാര്‍ട്ടിയോട് ഇവര്‍ക്ക് അത്ര താത്പര്യമില്ലെന്ന കാര്യം എല്ലാവര്‍ക്കും അറിയാം.
കാലാകാലങ്ങളായി ഇടതുപക്ഷത്തോടാണ് എപി വിഭാഗം സുന്നികള്‍ക്ക് താത്പര്യം. അതുകൊണ്ട് തന്നെ അരിവാള്‍ സുന്നികള്‍ എന്നാണ് ഇവരെ എതിര്‍പക്ഷം പരിസഹിയ്ക്കാറുള്ളത്.
ഇത്തവണത്തെ നിയമസഭ തിരഞ്ഞെടുപ്പിലും ഇടതുമുന്നണിയോടായിരുന്നു എപി വിഭാഗത്തിന്റെ അടുപ്പം. സ്ത്രീകളല്ലാത്ത ഇടതുസ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കാന്‍ ശ്രമിയ്ക്കുമെന്നാണ് തിരഞ്ഞെടുപ്പിന് മുമ്പ് കാന്തപുരം തന്നെ വ്യക്തമാക്കിയത് .

എന്നാല്‍ കാന്തപുരം വ്യക്തി താത്പര്യങ്ങളുടെ പേരില്‍ ഇത്തവവണ സംഘപരിവാറുമായി കൂട്ടുകൂടി എന്നാണ് മുസ്ലീം ലീഗ് ഇപ്പോള്‍ ആക്ഷേപം ഉന്നയിക്കുന്നത് . തങ്ങളുടെ മുഖപത്രത്തിലൂടെ മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ് ആണ് ഇത്തരം ഒരു ആക്ഷേപം ഉന്നയിച്ചിരിയ്ക്കുന്നത് .
ഇന്ത്യന്‍ മുസ്ലീങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കാനുള്ള സംഘപരിവാര്‍ ശ്രമങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതാണ് കാന്തപുരത്തിന്റെ ശ്രമമെന്നും മജീദ് ആക്ഷേപിയ്ക്കുന്നുണ്ട്. വെറുതേ ആക്ഷേപം ഉന്നയിക്കുകയല്ല, കാര്യങ്ങള്‍ അക്കമിട്ടാണ് മജീദ് പറയുന്നത്...












Click it and Unblock the Notifications