മജീദ് അക്കമിട്ട് നിരത്തുന്നു... കാന്തപുരത്തിന്റെ 'സംഘബന്ധം'
മഞ്ചേശ്വരം മണ്ഡലത്തില്‍ കാന്തപുരം എപി അബൂബക്കര്‍ ബിജെപി സ്ഥാനാര്‍ത്ഥിയ്ക്ക് വോട്ട് മറിച്ചുവെന്നാണ് കെപിഎ മജീദ് ചന്ദ്രികയില്‍ എഴുതിയ ലേഖനത്തില്‍ ആക്ഷേപിയ്ക്കുന്നത്. ആക്ഷേപങ്ങള്‍ അതില്‍ ഒതുങ്ങുന്നില്ല.
ചെങ്ങന്നൂരില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായ പിഎസ് ശ്രീധരന് പിള്ള എപി വിഭാഗത്തിന്റെ പിന്തുണയുടെ കാര്യം പരസ്യമായി പറഞ്ഞിരുന്നു. മലപ്പുറത്തെ ബിജെപി സ്ഥാനാര്‍ത്ഥിയും ഇക്കാര്യം പറഞ്ഞിട്ടുണ്ട്. എന്നാല്‍ കാന്തപുരം ഇതുവരെ ഇക്കാര്യങ്ങള്‍ നിഷേധിച്ചിട്ടില്ല.
നരേന്ദ്ര മോദിയെ അംഗീകരിച്ച ഇന്ത്യയിലെ ആദ്യ മുസ്ലീം പണ്ഡിതന് എന്നാണ് ഒരു ബിജെപി നേതാവ് കാന്തപുരത്തെ വിശേഷിപ്പിച്ചത്. അഖിലേന്ത്യാ പാര്‍ട്ടി രൂപീകരിച്ചതിന് ശേഷം കേരളത്തിലെത്തിയ കാന്തപുരത്തിന് നല്കിയ സ്വീകരണത്തിലായിരുന്നു ഇത്. ബിജെപി നേതാവ് പറഞ്ഞത് ഇപ്പോഴത്തെ സാഹചര്യത്തില്‍ ഏറെ പ്രസക്തമാണെന്നാണ് കെപിഎ മജീദ് പറയുന്നത്.

ഗുജറാത്തില്‍ ആദ്യമായി ഒരു മുസ്ലീം സമ്മേളനം സംഘടിപ്പിയ്ക്കാനായത് കാന്തപുരത്തിന് മാത്രമാണെന്നാണ് മറ്റൊരു ആക്ഷേപം. ഇതും സംഘപരിവാര്‍ ബന്ധത്തിനുള്ള തെളിവാണത്രെ.
മര്‍ക്കസിന് വേണ്ടി നരേന്ദ്ര മോദി അഞ്ച് കോടി രൂപ സംഭവാന നല്കി എന്ന ഒരു ആരോപണം നിലനില്‍ക്കുന്നുണ്ട്. അത് ഇതുവരെ കാന്തപുരം നിഷേധിച്ചിട്ടില്ലെന്നും മജീദ് കുറ്റപ്പെടുത്തുന്നുണ്ട്.
നരേന്ദ്രമോദിയുടെ പേര് കേട്ടാല്‍ തക്ബീര്‍ ചെല്ലുന്ന സ്ഥിതിയെത്തിയാല്‍ പോലും അത്ഭുതപ്പെടേണ്ടതില്ലെന്നാണ് ആക്ഷേപം. കാന്തപുരത്തെ സന്ദര്‍ശിച്ച രാഷ്ട്രീയ നേതാക്കളുടെ ചിത്രങ്ങള്‍ പ്രചരിപ്പിയ്ക്കുന്നതിനേയും മജീദ് ശക്തിയുക്തം എതിര്‍ക്കുന്നുണ്ട്.
യുഡിഎഫിനുള്ളിലെ കാര്യമെടുത്താല്‍, തരക്കേടില്ലാത്ത വിജയം നേടിയ പാര്‍ട്ടിയാണ് മുസ്ലീം ലീഗ്. എന്നാല്‍ ഈ തിരഞ്ഞെടുപ്പ്, വോട്ടിന്റെ കാര്യത്തില്‍ ലീഗിന് പല മണ്ഡലങ്ങളിലും വലിയ തിരിച്ചടി നല്‍കിയിട്ടുണ്ട്. താനൂര്‍ മണ്ഡലം നഷ്ടപ്പെട്ട. തിരൂരങ്ങളാടിയിലും പെരിന്തല്‍മണ്ണയിലും കഷ്ടിച്ചാണ് രക്ഷപ്പെട്ടത്.
ഈ സാഹചര്യത്തില്‍ കെപിഎ മജീദിന്റെ ഇപ്പോഴത്തെ പൊട്ടിത്തെറിയ്ക്കുള്ള കാരണം എന്തായിരിക്കും....
-
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ?












Click it and Unblock the Notifications