വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ ചേര്‍ത്ത് വിശാല ബംഗ്‌ളാദേശ്
ബര്‍ദ്വാന്‍ സ്‌ഫോടനത്തോടെയാണ് അസം ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങള്‍ ചേര്‍ത്ത് വിശാല ബംഗ്‌ളാദേശ് പടുത്തുയര്‍ത്തുകയെന്ന ജമാത്ത് ഉല്‍ മുജാഹിദ്ദീന്‍ ബംഗ്‌ളാദേശിന്റെ തന്ത്രം പുറത്ത് വരുന്നത്. ഇന്ത്യയില്‍ കലാപങ്ങള്‍ ഉണ്ടാക്കുന്നതിന് വേണ്ടി ബോഡോ, ഉള്‍ഫ തീവ്രവാദികളെ വളര്‍ത്തുകയാണ് മ്യാന്‍മറിലെയും ബംഗ്‌ളാദേശിലെയും തീവ്രവാദ സംഘടനകള്‍.
വിവിധ ആശയങ്ങളുടെ പേരില്‍ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ കാലമുണ്ടാക്കുന്ന പല തീവ്രവാദ സംഘടനകളുടെയും ലക്ഷ്യം വിശാല ബംഗ്‌ളാദേശ് ആണെന്ന് രഹസ്യാന്വേഷണ വിഭാഗം ഉന്നത ഉദ്യോഗസ്ഥര്‍ പറയുന്നു. ബംഗ്‌ളാദേശ്, മ്യാന്‍മര്‍, ഇന്ത്യ എന്നിവിടങ്ങളില്‍ അസ്വസ്തത പടര്‍ത്തി ഗ്രേറ്റര്‍ ബംഗ്‌ളാദേശ് പടുത്തുയര്‍ത്താന്‍ തീവ്രവാദികള്‍ ശ്രമിയ്ക്കുമ്പോള്‍ അസമിലേയ്ക്ക് ഇനി ഒരിയ്ക്കലും ശാന്ത കൈവരില്ലെന്ന് ബോഡോ തീവ്രവാദികളും ഉള്‍ഫയും ഉറപ്പ് നല്‍കുന്നു.

സൈനിക നടപടിയ്ക്ക് ശ്രമിയ്ക്കുമ്പോഴും താത്ക്കാലികമായ ഒരു അടിച്ചമര്‍ത്തല്‍ മാത്രമാണ് രാജ്യത്തിന് നേടാനവുകയുള്ളൂ. ഇന്ത്യയും, ബംഗ്‌ളാദേശും, മ്യാന്‍മറും ഒരുമിച്ച് നിന്നാല്‍ മാത്രമേ ഇത്തരം തീവ്രവാദ ഗ്രൂപ്പുകളെ അടിച്ചമര്‍ത്താന്‍ കഴിയൂ. തീവ്രവാദത്തിനെതിരെ പോരാടാന്‍ ഒരമിച്ച് നില്‍ക്കണമെന്ന് ഇന്ത്യ, മ്യാന്‍മറിനോടും ബംഗ്‌ളാദേശിനോടും ആവശ്യപ്പെട്ടിട്ടുണ്ട്. അനുകൂലമായ പ്രതികരണമാണ് ഇരു രാജ്യങ്ങളില്‍ നിന്നും ലഭിയ്ക്കുന്നത്.


Click it and Unblock the Notifications