കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലപ്പുറം അത്രയ്ക്ക് പച്ചയല്ല, 'സാമ്പാര്‍' അത്രയ്ക്ക് 'പച്ചക്കറിയും' അല്ല

Google Oneindia Malayalam News

മലപ്പുറം ജില്ല എന്ന് പറയുമ്പോള്‍ മുസ്ലീം ലീഗിന്റെ 'കോട്ട' എന്നായിരിയ്ക്കും മുസ്ലീം ലീഗുകാര്‍ അല്ലാത്തവരും പറയുക. 2006 ലെ നിയമസഭ തിരഞ്ഞെടുപ്പ് ഫലം മാറ്റി നിര്‍ത്തിയാല്‍ മലപ്പുറത്തിന്റെ സ്ഥിതി അങ്ങനെ തന്നെ ആയിരുന്നു.

എന്നാല്‍ ഇത്തവണത്തെ തദ്ദേശ തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ മുസ്ലീം ലീഗ് ഒരു കാര്യം മനസ്സിലാക്കിക്കഴിഞ്ഞു- 'കോണി' ചിഹ്നവും ലീഗിന്റെ പേരും കൊണ്ട് മാത്രം മലപ്പുറത്ത് പിടിച്ചുനില്‍ക്കാനാവില്ലെന്ന്.

Malappuram Map

പരമ്പരാഗത ഇടതുകോട്ടകളായ പെരിന്തല്‍മണ്ണയും പൊന്നാനിയും കൂടാതെ തിരൂര്‍ നഗരസഭയും ഇത്തവണ ഇടതുമുന്നണി പിടിച്ചടക്കിയിരിയ്ക്കുകയാണ്. വരാനിരിയ്ക്കുന്ന നിയസഭ തിരഞ്ഞെടുപ്പില്‍ ഇങ്ങനെ തന്നെയാകുമോ എന്ന് ഇപ്പോള്‍ പറയാനാവില്ലെങ്കിലും മുസ്ലീം ലീഗിന് കാര്യങ്ങള്‍ അത്ര എളുപ്പമാകില്ലെന്ന് ഉറപ്പാണ്.

മലപ്പുറത്തെ കോണ്‍ഗ്രസ്സിന് എപ്പോഴും പന്തിയില്‍ രണ്ടാം സ്ഥാനമാണ് ലഭിയ്ക്കാറുള്ളത്. മുസ്ലീം ലീഗ് അപ്രമാദിത്തത്തിന് മുന്നില്‍ തല കുനിയ്‌ക്കേണ്ട ഗതികേടിലായിരുന്നു ഇത്രനാളും. എന്തായാലും തദ്ദേശ തിരഞ്ഞെടുപ്പോടെ ആ സ്ഥിതിയില്‍ അല്‍പം മാറ്റമുണ്ടാകുമെന്നാണ് പ്രതീക്ഷിയ്ക്കപ്പെടുന്നത്. കാരണം യുഡിഎഫില്‍ വിള്ളലുണ്ടായ കേന്ദ്രങ്ങളിലാണ് ലീഗിന് വന്‍ തിരിച്ചടി നേരിടേണ്ടിവന്നത്.

English summary
Panchayath Election Result: Muslim League faced major set back in Malappuram. LDF makes good progress.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X