കൊണ്ടോട്ടിയില്‍ തിളച്ചത് 'സാമ്പാര്‍'.... എന്താണ് സാമ്പാര്‍ മുന്നണി?
സാമ്പാര്‍ മുന്നണി എന്ന് മുസ്ലീം ലീഗുകാര്‍ പരിഹസിച്ചുകൊണ്ട് വിളിച്ചതാണ്. എന്നാല്‍ തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ നന്നായി തിളച്ച് പാകമായത് ആ സാമ്പാര്‍ മുന്നണി തന്നെ ആയിരുന്നു.
ലീഗിന്റെ ശക്തി കേന്ദ്രങ്ങളായ കൊണ്ടോട്ടി, പരപ്പനങ്ങാടി നഗരസഭകളിലും, വാഴക്കാട്, ചേലേമ്പ്ര, മാറാക്കര, കണ്ണമംഗലം, വേങ്ങര, നന്നമ്പ്ര, തെന്നല തുടങ്ങിയ ഗ്രാമപ്പഞ്ചായത്തുകളിലും ആയിരുന്നു 'സാമ്പാര്‍' മുന്നണി മത്സരിച്ചിരുന്നത്. ഇതില്‍ പാതിയിലധികവും അവര്‍ സ്വന്തമാക്കുകയും ചെയ്തു.

സിപിഎം, കോണ്‍ഗ്രസ്, സിപിഐ, എസ്ഡിപിഐ, ഐഎന്‍എല്‍, പിഡിപി, വെല്‍ഫെയര്‍ പാര്‍ട്ടി തുടങ്ങിയവയുടെ കൂട്ടായ്മയെ ആണ് മുസ്ലീം ലീഗ് 'സാമ്പാര്‍ മുന്നണി' എന്ന് പരിഹസിച്ചത്. മുസ്ലീം ലീഗിനെതിരെയുള്ള കൂട്ടായ്മ എന്ന രീതിയിലാണ് മറ്റ് പാര്‍ട്ടികള്‍ ഒരുമിച്ചത്.
സീറ്റ് വിഭജനത്തിലെ പ്രശ്നങ്ങളാണ് പലയിടത്തും കോണ്‍ഗ്രസ്സിനെ ചൊടിപ്പിച്ചത്. ഒത്തുതീര്‍പ്പിന് ലീഗ് തയ്യാറാകാതെ വന്നതോടെയാണ് പലയിടത്തും നേര്‍ക്കുനേര്‍ മത്സരങ്ങള്‍ അരങ്ങേറിയത്.
സിപിഎം ആയാലും കോണ്‍ഗ്രസ്സ് ആയാലും സ്വന്തം ചിഹ്നങ്ങളില്‍ മത്സരിയ്ക്കാന്‍ തയ്യാറായിരുന്നില്ല. സ്വതന്ത്ര സ്ഥാനാര്‍ത്ഥികളായാണ് മിക്കവരും മത്സരിച്ചത്.
ലീഗിന്റെ എക്കാലത്തേയും വലിയ ശക്തി കേന്ദ്രമായ കൊണ്ടോട്ടി പോലും ഇത്തവണ മറിഞ്ഞു എന്നതാണ് ശ്രദ്ധേയം. പരപ്പനങ്ങാടി നഗരസഭയിലും 'സാമ്പാര്‍ മുന്നണി' തന്നെ ഭരിയ്ക്കും. വാഴക്കാട്, ചേലേമ്പ്ര, മാറാക്കര പഞ്ചായത്തുകളും ലീഗിന് നഷ്ടമായി.
-
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
സ്വർണ വില കുറഞ്ഞിട്ടും മലയാളികൾ വാങ്ങുന്നില്ല, ഒരേയൊരു കാരണം; പ്രതിസന്ധി പങ്കുവെച്ച് വ്യാപാരികൾ -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
73 മിനുറ്റ് കൊണ്ട് ബുള്ളറ്റ് ട്രൈയിനിൽ ബെംഗളൂരുവിലെത്താം, ഇതൊക്കെ നടക്കുന്ന കാര്യമാണോ? സോഷ്യൽ മീഡിയാ ചർച്ച -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
ബെംഗളൂരു രണ്ടാം എയർപോർട്ട്: ഇത്തവണ കർണാടക രണ്ടും കൽപ്പിച്ച്, പരിഗണനയിൽ ഈ 3 സ്ഥലങ്ങൾ -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍












Click it and Unblock the Notifications