2006 ആവര്‍ത്തിച്ചാല്‍ മുസ്ലീം ലീഗ് തീരും?
2006 ലോകസഭ തിരഞ്ഞെടുപ്പില്‍ ശക്തമായ ഇടത് തരംഗമാണ് ആഞ്ഞടിച്ചത്. ലീഗിലെ ശക്തനായ കുഞ്ഞാലിക്കുട്ടിയ്ക്ക പോലും അന്ന് അടിപതറി. മലപ്പുറം ജില്ലയിലെ അഞ്ച് മണ്ഡലങ്ങളാണ് അന്ന് ഇടതുപക്ഷം സ്വന്തമാക്കിയത്.
സത്യം പറഞ്ഞാല്‍, ആ തോല്‍വിയ്ക്ക് ശേഷമാണ് മുസ്ലീം ലീഗ്േ ഉയര്‍ത്തെഴുന്നേറ്റത്. പിന്നീട് ചിട്ടയായ പ്രവര്‍ത്തനങ്ങളുടെ പിന്‍ബലത്തില്‍ തുടര്‍ന്ന് വന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ ജില്ലയിലാകെ പിടിമുറുക്കി. 2011 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ കണക്ക് തീര്‍ക്കുകയും ചെയ്തു. വെറും രണ്ട് സീറ്റുകള്‍ കൊണ്ട് ഇടതുമുന്നണിയ്ക്ക് തൃപ്തിപ്പെടേണ്ടി വന്നു.

2015 ലെ തദ്ദേശ തിരഞ്ഞെടുപ്പ് ഫലം നല്‍കുന്നത് 2006 ലെ നിയമസഭ തിരഞ്ഞെടുപ്പിന്റെ ഒരു ട്രെന്‍ഡ് തന്നെയാണെന്നാണ് ഇടതുപക്ഷം വിശ്വസിയ്ക്കുന്നത്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ നഷ്ടപ്പെട്ട തിരൂര്‍ മേഖലയില്‍ ഇത്തവണ ശക്തി തെളിയിക്കാന്‍ ഇടതുമുന്നണിയ്ക്ക് കഴിഞ്ഞു. പെരിന്തല്‍മണ്ണയിലും മുന്നണി ശക്തമാണ്.
മഞ്ഞളാംകുഴി അലി ഇടതുമുന്നണി വിട്ട് ലീഗില്‍ ചേര്‍ന്നതോടെയായിരുന്നു കഴിഞ്ഞ തവണ സിപിഎമ്മിന് രണ്ട് സീറ്റുകള്‍ നഷ്ടപ്പെട്ടത്. അലിയുടെ മണ്ഡലമായിരുന്ന മങ്കടയും, അലി മത്സരിച്ച പെരിന്തല്‍മണ്ണയും. എന്നാല്‍ ഇപ്പോള്‍ സ്ഥിതിഗതികളില്‍ അല്‍പം മാറ്റം വന്നിട്ടുണ്ടെന്നാണ് വിലയിരുത്തല്‍.
എന്നാല്‍ മുസ്ലീം ലീഗിന് നിലവില്‍ അത്തരം ഭയങ്ങളൊന്നും ഇല്ല. കോണ്‍ഗ്രസ്സുമായുള്ള പ്രശ്‌നങ്ങളാണ് ഇപ്പോഴത്തെ തിരിച്ചടിയ്ക്ക് കാരണം. നിയമസഭ തിരഞ്ഞെടുപ്പാകുമ്പോഴേയ്ക്കും ഈ പ്രശ്‌നം പരിഹരിയ്ക്കാനാകുമെന്നാണ് ലീഗിന്റെ പ്രതീക്ഷ.












Click it and Unblock the Notifications