ദില്ലി നഗരത്തില്‍ പ്രതിഷേധങ്ങള്‍ ആളിക്കത്തി
ദില്ലി ജന്തര്‍ മന്തറില്‍ കൂട്ടമാനഭംഗത്തിനെതിരെ പ്രതിഷേധങ്ങള്‍ ആഞ്ഞടിച്ചു. ദിവസങ്ങളോളം ദില്ലിയില്‍ പ്രതിഷേധങ്ങള്‍ കത്തി ജ്വലിച്ചു. രാജ്യം ഇതുവരെ കാണാത്ത പ്രതിഷേധമാണ് കൂട്ടമാനഭംഗത്തിനുശേഷം ഉണ്ടായത്. രാഷ്ട്രപതിഭവന്‍ സ്ഥിതി ചെയ്യുന്ന റെയ്‌സിനാ കുന്നിലേക്കു വരെ പ്രതിഷേധക്കാര്‍ ഇരച്ചുകയറി. സ്ത്രീ പീഡന നിയമം തിരുത്തി എഴുതുന്നതിലേയ്ക്ക് ഭരണവര്‍ഗത്തെ ആ പ്രതിഷേധം എത്തിച്ചു.
എന്നാല്‍ ഇന്നും സ്ത്രീകള്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ അണഞ്ഞിട്ടില്ല. പ്രതിഷേധത്തിനുശേഷം ആകെ ഉണ്ടായത് സ്ത്രീകള്‍ക്കെതിരെ ഉണ്ടാകുന്ന അതിക്രമങ്ങള്‍ രജിസ്റ്റര്‍ ചെയ്യാനും അന്വേഷിക്കാനും പോലീസ് തയ്യാറാകുന്നു എന്നതാണ്. അതിനു മുന്‍പ് കേസുകള്‍ ഒത്തു തീര്‍പ്പാക്കുക മാത്രമായിരുന്നു പോലീസ് ചെയ്തത്.

ദില്ലി നഗരത്തില്‍ ആയിരങ്ങള്‍ നിര്‍ഭയയ്ക്കു വേണ്ടി പ്രാര്‍ത്ഥിച്ചു. ആ നിലവിളികള്‍ ദൈവം കേട്ടില്ല എന്നു മാത്രം. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ പ്രതിഷേധിക്കുന്ന ബാനറുകളും ബാഡ്ജുകളുമായി ആയിരങ്ങള്‍ ദിവസങ്ങളോളം ശബ്ദം ഉയര്‍ത്തി. അന്ന് നേതാക്കള്‍ നടത്തിയ പ്രഖ്യാപനങ്ങളും വാഗ്ദാനങ്ങളും ഇന്ന് പാഴ്‌വാക്കായി എന്നു മാത്രം പറയാം.
നൂറിലേറെ മെഴുകുതിരികള്‍ കത്തിച്ച് രണ്ടാം വാര്‍ഷിക ദിനം ആചരിക്കുമ്പോള്‍ നിര്‍ഭയയുടെ ഓര്‍മ്മകള്‍ വീണ്ടും ഓരോരുത്തരുടേയും മനസ്സില്‍ മെഴുകുതിരി വെട്ടത്തില്‍ തെളിഞ്ഞു. പ്രതിഷേധങ്ങള്‍ ആഞ്ഞടിച്ച ജന്തര്‍ മന്തറില്‍ തന്നെയായിരുന്നു അനുസ്മരണ ചടങ്ങുകള്‍ സംഘടിപ്പിച്ചത്. നിര്‍ഭയ എന്ന പേരിന്റെ രൂപത്തില്‍ കത്തിച്ചുവച്ച മെഴുകുതിരികള്‍ക്കു മുന്നില്‍ ആയിരങ്ങള്‍ നിറകണ്ണുകളോടെ പ്രാര്‍ത്ഥിച്ചു. ഇനിയൊരു പെണ്‍കുട്ടിയുടെ നിലവിളി കേള്‍ക്കരുതേ എന്നു അവര്‍ പ്രാര്‍ത്ഥിച്ചു.

സ്ത്രീകളുടെ സുരക്ഷ മുന്‍നിര്‍ത്തി രാഷ്ട്രപതി രാജ്യത്തെ അഭിസംബോധന ചെയ്യണമെന്ന് നിര്‍ഭയയുടെ പിതാവ് പറഞ്ഞു. മകളുടെ വാക്ക് പാലിക്കാന്‍ കഴിയാതെ ഇന്നും താന്‍ വേദനിക്കുകയാണ്. കേസിലെ പ്രതികള്‍ക്കു ശിക്ഷ വിധിക്കുന്ന ദിവസത്തിനായി കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications