കൂട്ടമാനഭംഗം, ഒരു ഓര്‍മ്മപ്പെടുത്തല്‍
2012 ഡിസംബര്‍ പതിനാറിനാണ് നാടിനെ നടുക്കുന്ന സംഭവം നടക്കുന്നത്. ദില്ലി നഗരം ഇരുട്ടിന്റെ മറവിലേയ്ക്ക് ചായുമ്പോള്‍ ഒരു പെണ്‍കുട്ടിയുടെ കരച്ചില്‍ ഉയര്‍ന്നു. അത് ജ്യോതി എന്ന പെണ്‍കുട്ടിയുടേതായിരുന്നു. ആ നിലവിളി ദില്ലി നഗരം കേട്ടില്ല. ബസില്‍ സുഹൃത്തിനൊപ്പം യാത്ര ചെയ്യവേ ആയിരുന്നു ജ്യോതി സിംഗ് പാണ്ഡേയ്ക്ക് പീഡനങ്ങള്‍ ഏറ്റു വാങ്ങേണ്ടി വന്നത്. ഓടിക്കൊണ്ടിരുന്ന ബസില്‍ ആറ് പേര്‍ ചേര്‍ന്നാണ് പാരാമെഡിക്കല്‍ വിദ്യാര്‍ത്ഥിനി ജ്യോതിയെ പീഡിപ്പിക്കുന്നത്.
ഉത്തരാഖണ്ഡ് സ്വദേശിനിയാണ് ജ്യോതി. സിനിമ കണ്ടതിനുശേഷം സുഹൃത്തിനൊപ്പം കയറിയ ബസിലായിരുന്നു ക്രൂരമായ സംഭവം നടന്നത്. സുഹൃത്തിനെ ഇരുമ്പു ദണ്ഡുകൊണ്ട് അടിച്ചവശനാക്കിയതിനു ശേഷമാണ് പെണ്‍കുട്ടിയെ ആക്രമിക്കുന്നത്. പീഡനത്തിനിടയില്‍ അക്രമികള്‍ പെണ്‍കുട്ടിയുടെ ശാരീരികാവയവങ്ങളിലേയ്ക്ക് ഇരുമ്പു കമ്പി തള്ളിക്കയറ്റുകയും ചെയ്തു. അതി ക്രൂരമായ പീഡനത്തിനായിരുന്നു ദില്ലി നഗരം സാക്ഷിയായത്.

പീഡിപ്പിച്ചതിനുശേഷം റോഡില്‍ വലിച്ചെറിയുകയായിരുന്നു. ഗുരുതരമായി ക്ഷതങ്ങളേറ്റ പെണ്‍കുട്ടി മണിക്കൂറുകളോളം റോഡില്‍ കിടന്നു. പിന്നീട് ദില്ലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിദഗ്ധ ചികിത്സയ്ക്കായി സിംഗപ്പൂരിലെ മൗണ്ട് എലിസബത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഡിസംബര്‍ 29ന് പെണ്‍കുട്ടി മരണപ്പെടുകയായിരുന്നു.


Click it and Unblock the Notifications