Get Updates
Get notified of breaking news, exclusive insights, and must-see stories!

സിറിയയില്‍ റഷ്യയുടെ ലക്ഷ്യം ഐസിസ് തന്നെ... അമേരിയ്ക്കയുടെ സ്തുതിപാഠകര്‍ അറിയാന്‍

സിറിയയില്‍ ഐസിസിന്റെ വേരോട്ടം തടയാനോ അവരുടെ അതിക്രമങ്ങള്‍ ചെറുക്കാനോ അമേരിയ്ക്കയും സഖ്യ സേനകളും പഠിച്ച പണി പതിനെട്ടും പയറ്റിയിട്ട് കഴിഞ്ഞില്ല. ആ സാഹചര്യത്തിലാണ് റഷ്യ തങ്ങളുടെ സൈനിക നടപടി തുടങ്ങുന്നത്.

റഷ്യന്‍ സൈന്യം സിറിയന്‍ മണ്ണില്‍ കാല് കുത്തിയതിന് ശേഷം ഐസിസിന് വമ്പന്‍ തിരിച്ചടികളാണ് നല്‍കിക്കൊണ്ടിരിയ്ക്കുന്നത്. ലോകപോലീസ് കളിയ്ക്കുന്ന അമേരിയ്ക്കയ്ക്ക് അത് സഹിയ്ക്കാവുന്നതിലും അപ്പുറമാണ്. ഈ സാഹചര്യത്തിലാണ് റഷ്യയുടെ ലക്ഷ്യം ഐസിസല്ല എന്ന രീതിയില്‍ അമേരിയ്ക്കയേയും സഖ്യകക്ഷികളേയും പിന്തുണയ്ക്കുന്ന മാധ്യമങ്ങള്‍ വന്‍തോതില്‍ വാര്‍ത്തകള്‍ സൃഷ്ടിയ്ക്കുന്നത്.

ഒരു കാര്യം തീര്‍ച്ചയാണ്. റഷ്യയുടെ ലക്ഷ്യം സിറിയയെ ഐസിസില്‍ നിന്ന് മോചിപ്പിയ്ക്കുക എന്നത് മാത്രമല്ല. പക്ഷേ അമേരിയ്ക്കയ്ക്ക് ചെയ്യാന്‍ കഴിയാതെ പോയത് ഇപ്പോള്‍ ചെയ്യുന്നത് റഷ്യ തന്നെയാണ്.

അമേരിയ്ക്കയുടെ ആരോപണം

അമേരിയ്ക്കയുടെ ആരോപണം

സിറിയയില്‍ റഷ്യ ഇപ്പോള്‍ നടത്തുന്ന സൈനിക നടപടി ഐസിസിനെ ലക്ഷ്യം വച്ചുള്ളതല്ലെന്നാണ് അമേരിയ്ക്ക പറയുന്നത്. സിറിയില്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദിനെതിരെ പോരാടുന്ന വിമത ഗ്രൂപ്പുകളാണ് ലക്ഷ്യമെന്നാണ് ആരോപണം.

ഐസിസ് മാത്രമാണോ സിറിയയിലെ പ്രശ്‌നം

ഐസിസ് മാത്രമാണോ സിറിയയിലെ പ്രശ്‌നം

ഐസിസ് മാത്രമാണ് സിറിയയില്‍ ഭീകര പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് എന്ന രീതിയിലാണ് അമേരിയ്ക്കയുടെ പ്രചാരണം. എന്നാല്‍ അല്‍ നുസ്ര അടക്കമുള്ള മറ്റ് ഭീകരവാദ സംഘടനകളും അവിടെ ശക്തമാണ്. റഷ്യന്‍ ആക്രമണം അങ്ങോട്ടും ഉണ്ട്.

അസദിന്റെ മിത്രം

അസദിന്റെ മിത്രം

ഏറെ കാലങ്ങളായി ബാഷര്‍ അല്‍ അസദുമായ റഷ്യയ്ക്ക് മികച്ച ബന്ധമാണുള്ളത് എന്നത് ശരി തന്നെ. ആഭ്യന്തര കലഹവും ലോകരാഷ്ട്രങ്ങളുടെ എതിര്‍പ്പും വന്നപ്പോള്‍ സിറിയയെ സാമ്പത്തികമായി സഹായിച്ചത് റഷ്യ തന്നെ ആയിരുന്നു.

ഐസിസിന്റെ വളര്‍ച്ച

ഐസിസിന്റെ വളര്‍ച്ച

സിറിയയില്‍ ഐസിസിന്റെ വളര്‍ച്ചയ്ക്ക് വഴിമരുന്നിട്ടത് റഷ്യയാണെന്നാണ് അടുത്ത ആരോപണം. ഐസിസിന്റെ ഉദയം മുതലുള്ള കാര്യങ്ങളില്‍ അമേരിയ്ക്കയുടേയും ഇസ്രായേലിന്റെ നിര്‍ണായക സ്വാധീനം മറച്ചുവച്ചുകൊണ്ടാണ് ഈ ആക്ഷേപം.

അസദിന്റ ക്രൂരതകള്‍

അസദിന്റ ക്രൂരതകള്‍

ബാഷര്‍ അല്‍ അസദ് എന്ന ഭരണാധികാരിയുടെ ക്രൂരതകള്‍ക്കെതിരെയായിരുന്നു ആദ്യം സിറിയയില്‍ വിമത ശബ്ദം ഉയര്‍ന്നത്. എന്നാല്‍ അതിന്റെ ജനാധിപത്യ സ്വഭാവം മുഴുന്‍ ചോര്‍ത്തിയെടുത്ത് ഐസിസ് പോലുള്ള തീവ്രവാദ സംഘടനകള്‍ക്ക് വളംവച്ചത് അമേരിയ്ക്കയായിരുന്നു.

 അമേരിയ്ക്കയുടെ ലക്ഷ്യം

അമേരിയ്ക്കയുടെ ലക്ഷ്യം

അസദിന്റെ ഭരണകൂടത്തെ അട്ടിമറിച്ച് -മുമ്പ് ഇറാഖില്‍ ചെയ്തതുപോലെ- ഒരു പാവ ഭരണകൂടത്തെ സൃഷ്ടിച്ച് തങ്ങളുടെ വരുതിയ്ക്ക് നിര്‍ത്താനായിരുന്നു അമേരിയ്ക്ക ശ്രമിച്ചത്. എന്നാല്‍ വളര്‍ത്തിവിട്ട ഐസിസ് അവര്‍ക്ക് പോലും നിയന്ത്രിക്കാനാകാത്ത അത്ര വളര്‍ന്നു.

യുദ്ധം ചെയ്തിട്ട് എന്തായി

യുദ്ധം ചെയ്തിട്ട് എന്തായി

സിറിയയിലും ഇറാഖിലും ഐസിസിനെതിരെ യുദ്ധം പ്രഖ്യാപിച്ച് സൈനിക നീക്കം തുടങ്ങിയത് അമേരിയ്ക്കയായിരുന്നു. ഒന്നും എവിടെയും എത്താതെ പിന്തിരിയേണ്ട ഗതികേടിലായി ഒടുക്കം അമേരിയ്ക്ക.

റഷ്യയുടെ ലക്ഷ്യം

റഷ്യയുടെ ലക്ഷ്യം

സിറിയയിലെ എണ്ണപ്പാടങ്ങള്‍ തന്നെയാണ് റഷ്യയുടേയും ലക്ഷ്യം. അതിന് വേണ്ടി തന്നെയാണ് അവര്‍ അസദിനെ കൈയ്യയച്ച് സഹായിച്ചത്. ഇനിയും നോക്കി നിന്നാല്‍ ഐസിസ് സിറിയ പൂര്‍ണമായും കൈയ്യടക്കുമെന്ന് റഷ്യയ്ക്കറിയാം.

ഐസിസിനെ തുരത്താന്‍

ഐസിസിനെ തുരത്താന്‍

അടുത്ത ബന്ധം പുലര്‍ത്തുന്ന ഒരു രാജ്യം, അവിടത്തെ എണ്ണപ്പാടങ്ങള്‍ തങ്ങള്‍ക്ക് ആവശ്യവും ആണ്. ഈ സാഹചര്യത്തില്‍ ഐസിസിനെ ഉന്‍മൂലനം ചെയ്യാന്‍ റഷ്യ ഇറങ്ങിത്തിരിച്ചാല്‍ അത് എങ്ങനെ തെറ്റാകും.

അധീശത്വം സ്ഥാപിയ്ക്കാനോ...

അധീശത്വം സ്ഥാപിയ്ക്കാനോ...

ഐസിസിനെ തുരത്തി അസദിന്റെ സിറിയയില്‍ അധീശത്വം സ്ഥാപിയ്ക്കാനാണ് റഷ്യ ശ്രമിയ്ക്കുന്നതെന്നാണ് മറ്റൊരു ആരോപണം. എന്നാല്‍ സിറിയയിലെ എണ്ണപ്പാടങ്ങള്‍ക്കപ്പുറത്ത് റഷ്യയ്ക്ക് മറ്റ് താത്പര്യങ്ങളൊന്നും ഇല്ല. ഇപ്പോഴുള്ളത് നിലനിര്‍ത്തുകയും ചിലപ്പോള്‍ കൂടുതല്‍ എണ്ണപ്പാടങ്ങള്‍ സ്വന്തമാക്കുകയും ചെയ്‌തേയ്ക്കും.

ജനങ്ങള്‍ ദുരിതത്തിലാകുമോ

ജനങ്ങള്‍ ദുരിതത്തിലാകുമോ

ഐസിസിനെ തുരത്തി അസദിന്റെ സിറിയയെ റഷ്യയുടെ കാര്‍മികത്വത്തില്‍ പുന:സ്ഥാപിയ്ക്കുമ്പോള്‍ സാധാരണക്കാരുടെ ജീവിതം കൂടുതല്‍ ദുരിതപൂര്‍ണമാകുമെന്നാണ് കണ്ടെത്തല്‍. ഐസിസിന്റേയും വിമതരുടേയും ഔദ്യോഗിക സൈന്യത്തിന്റേയും ഇടയില്‍ കിടന്ന് നരകിയ്ക്കുന്ന ഐസിസ് ജനതയെ കുറിച്ചാണ് പറയുന്നത് എന്ന് കൂടി ഓര്‍ക്കണം.

ഇറാനും ചൈനയും

ഇറാനും ചൈനയും

ഇറാനും ചൈനയും കൂടി സിറിയയെ സഹായിക്കാനെത്തുന്നുണ്ട്. ചൈനയുടെ പ്രശ്‌നവും എണ്ണപ്പാടങ്ങള്‍ തന്നെയാണ്. ഐസിസ് സിറിയയും ഇറാഖും കീഴടക്കിയാല്‍ പിന്നെ ചൈനയുടെ എണ്ണപ്പാടങ്ങളും നഷ്ടമാകും.

അമേരിയ്ക്കയുടെ ദുര്‍ബുദ്ധി

അമേരിയ്ക്കയുടെ ദുര്‍ബുദ്ധി

സിറിയയിലേയും ഇറാഖിലേയും എണ്ണപ്പാടങ്ങള്‍ ഒറ്റയ്ക്ക് സ്വന്തമാക്കാമെന്ന ദുര്‍ബുദ്ധിയിലാണ് അമേരിയ്ക്ക ഈ പ്രശ്‌നങ്ങളെല്ലാം തുടങ്ങി വച്ചത്. അത് കൈവിട്ടുപോകുമെന്ന ഭയംകൊണ്ട് മാത്രമാണ് ഇപ്പോള്‍ റഷ്യക്കെതിരെ അവര്‍ പ്രചാരണങ്ങള്‍ അഴിച്ചുവിടുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+